20 Sept 2012

ടൈംലൈനില്‍ പുതിയ പരീക്ഷണങ്ങളുമായി ഫേസ്ബുക്ക്

ജാസിർ ജവാസ്

ടൈംലൈനില്‍ കിട്ടിയ സമിശ്ര പ്രതികരണങ്ങള്‍ തുടരവേ, പുതിയ പരീക്ഷണങ്ങളുമായി ടൈംലൈനിന്റെ മുഖം മിനുക്കുവാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. ആദ്യത്തെ ഡിസൈനില്‍ നിന്നും വിത്യസ്തമായി ഒരു ഫേസ്ബുക്ക് യൂസറിന്റെ പേരും, ജോലിയും, വിദ്യാഭ്യാസവും, സ്ഥലവും കവര്‍ പിക്കിനു മുകളിലേക്ക് കൊണ്ട് വരാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. ആദ്യം ഈ കാര്യങ്ങള്‍ എല്ലാം ഒരു യൂസറുടെ കവര്‍ പിക്കിനു താഴെ ആണുണ്ടായിരുന്നത്.
ഇത് കൂടാതെ കവര്‍ പിക്കിനു താഴെ കാണപ്പെട്ടിരുന്ന ഫ്രണ്ട്സ്, ഫോട്ടോസ്, പ്ലൈസസ്, ലൈക്ക്സ് എന്നിവയുടെ ഐക്കണുകള്‍ കൂടുതല്‍ ചെരുതയതായി കാണുന്നു. അത് കൂടാതെ ‘സമ്മറി’ എന്ന പേരില്‍ ഒരു യൂസറുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങള്‍ പുറമേ കാണിക്കാന്‍ ആയി ഒരു ഐക്കണ്‍ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പഴയ ഡിസൈന്‍

പുതിയ ഡിസൈന്‍
ഈ മാറ്റങ്ങള്‍ പുതിയ ടൈംലൈന്‍ ഡിസൈന്‍ കാരണം അസംതൃപ്തരായ ഫേസ്ബുക്ക് ഉപയോക്താക്കളെ തൃപ്തിപ്പെടുത്താന്‍ ഉതകുന്നതാണോ എന്നത് കണ്ടു തന്നെ അറിയേണ്ടതാണ്. പുതിയ ഡിസൈന്‍ നിങ്ങളില്‍ ആക്റ്റീവ് ആക്കി തന്നെങ്കില്‍ അതിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ താഴെ വിവരിക്കുമല്ലോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...