20 Sept 2012

ട്രാഫിക്കും, ഉപ്പും, കുരുമുളകും, പിന്നെ ഒരു കോട്ടയംകാരി പെണ്ണും!

ജേക്കബ് മാമ്മൻ


മാറുന്ന മലയാള സിനിമയുടെ മുഖം ഇത്രയും മനോഹരം ആകും അന്ന് ഒരികളും പ്രതിക്ഷിച്ചതെ ഇല്ല. പോയ വര്‍ഷത്തെ രണ്ടു മനോഹര ചിത്രങ്ങള്‍ ആയിരുന്നല്ലോ ട്രാഫിക്കും സാള്‍ട്ട് ആന്‍ഡ്‌ പപ്പെരും. അതുകൊണ്ട് തന്നെ അതില്‍ കവിഞ്ഞ്ജു ഒരു പ്രതീക്ഷ കോട്ടയം കരിക്ക് കൊടുത്തെ ഇല്ല സത്യം. “ഡാഡി കൂള്‍” എന്ന ചവറ്റു കോട്ടയില്‍ നിന്നും ‘പുരാവസ്തു വകുപ്പിന്റെ’ സഹായത്തോടെ സാള്‍ട്ട് ആന്‍ഡ്‌ പപ്പേര്‍ എടുത്തു ആളെ കേറ്റി കാണിക്കാന്‍ ആഷിക് അബു എന്ന സംവിധായകന്‍ കാണിച്ച ചുണ അടുപിച്ചു അഞ്ചും പത്തും പടം പൊട്ടിയ പഴയ കാല പുലികുട്ടികള്‍ കാണിച്ചിരുന്നെങ്ങില്‍ മലയാളം സിനിമ എന്നെ ഒരു കര പറ്റിയേനെ.
കാല്‍ കാശിനു കൊള്ളാത്ത പടം എടുത്തു ഉളുപില്ലാതെ ഓണത്തിനും ക്രിസ്തുമസ്നും എല്ലാം സദ്യ വിളമ്പുന്ന ഇത്തര കാരെ പറ്റി പറഞ്ഞു എന്തിനു സമയം കളയണം ആഷിക് അബുവിലേക്ക് മടങ്ങി വരട്ടെ. കോട്ടയംകാരിയെ മൊത്തത്തില്‍ വിലയിരുത്തി ഒട്ടേറെ റിവ്യൂ വരുന്ന സ്ഥിതിക് നമുക്ക് ആളെ ഒന്ന് മാറ്റി പിടികാം. ഓര്മ ശരിയെങ്കില്‍ 2002 ഫാസില്‍ ‘ഒപ്പിച്ചെടുത്ത’ കയ്യ് ഇതും ദൂരത്ത്‌ എന്ന കൊച്ചു സിനിമയിലൂടെ തെറി കേട്ട് വളര്‍ന്ന നായകന്‍ ‘ഷാനു’ അഥവാ ഫഹദ് ഫാസില്‍. ഒരു നടന്റെ അഭിനയ ജീവിതം അവിടെ തുടക്കം കുറിച്ചെന്നു മാത്രം പിന്നിടുള്ള വേഷങ്ങള്‍ ഒന്നിനൊന്നു മെച്ചം. ചാപ്പയില്‍ അവതരിപിച്ച കഥാപാത്രം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇമേജ്നെ വക വയ്കാതെ എത്ര പേര്‍ അതൊക്കെ ഒന്ന് ചെയ്യും എന്ന് നമുക്ക് അറിയാം.
22 female കൊട്ടയത്തിലും പയ്യന്‍ കിടിലന്‍ പെര്‍ഫോര്‍മന്‍സ്. കിട്ടുന്ന വേഷങ്ങളെ ലാഘവത്തോടെ സമീപികാതെ എങ്ങനെ എല്ലാം നന്നകാമോ അങ്ങനെ ഒക്കെ പരീക്ഷണങ്ങള്‍ നടത്തുന്ന രീതി നന്നായി. ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ തന്നെ കിട്ടിയ ജനപ്രീതിയില്‍ ഒരു ഭാഗം ഫഹദ് നു കൂടി അവകാശപെട്ടതാണ്. സാള്‍ട്ട് ആന്‍ഡ്‌ പപ്പേര്‍, ട്രാഫിക്‌ മുതലായ സിനിമകള്‍ പക്ഷെ കഥ തന്തു ഒരു വിധം അവതരിപിച്ചാല്‍ സാമാന്യം ഓടും എന്ന് പറയാം. ഇവിടെ സ്ഥിതി അല്പം വത്യസ്തം. പദ്മരജനും ഭരതനും ഒക്കെ കയ്കാര്യം ചെയ്തപോലെ ഉള്ള അത്യന്തം സൂക്ഷ്മത വേണ്ട കഥാ സന്ദര്‍ഭങ്ങളില്‍ലൂടെ യാണ് ആഷിക് അവതരിപികുന്ന പ്രമേയം. ഫഹദ് കയ്കാര്യം ചെയ്ത കഥാപാത്രം പോലും സൂക്ഷ്മമായി ചിട്ടപെടുത്തിയ ഒന്നാണെന്ന് നിസംശയം പറയാം. ഒരു സ്ത്രീ പക്ഷ സിനിമയുടെ വേലികെട്ടുകളില്‍ നിന്നുകൊണ്ട് ഫഹദ് ഈ വേഷം എടുത്തതും പ്രശംസനീയം.
ഒരു സംശയം! മലയാള സിനിമയില്‍ മാറ്റത്തിന്റെ പുതിയ മുഖം മെനയുമെന്നോ, പുതിയ യുവാക്കളുടെ ഒരു കൂടായ്മ ഉണ്ടാകുമെന്നൊക്കെ പറഞ്ഞു പരത്തിയ പ്രിഥ്വിരാജ് സുകുമാരന്‍ ആ കൂട്ടായ്മയില്‍ നിന്നെല്ലാം പുറത്തായോ ? ഈ അടുത്ത് ഇറങ്ങിയ ‘Masters’ കണ്ടപ്പോള്‍ ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ അങ്ങനെ ഒക്കെ തോന്നി. എന്തായാലും ഒന്ന് ഉറപ്പാണ്‌ ഭാവി മലയാള സിനിമ ഫഹദ് നെ പോലെയുള്ള, അനൂപ്‌ മേനോനെ പോലെയുള്ള, ആഷിക് അബുനെ പോലെയുള്ള, റീമ പോലെയുള്ള യുവ കരങ്ങളില്‍ സുരക്ഷിതം ആണ്. മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയും വിധം മലയാളി മനസുകളുടെ ട്രാഫിക് ബ്ലോക്ക്‌ കള്‍ മാറ്റിയെടുത്ത രാജിവ് പിള്ളയോട് നന്ദി പറയാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...