23 Oct 2012

ഒരുവള്‍.



സൈനുദ്ദീന്‍ ഖുറൈഷി.

രിലയാല്‍
കാറ്റ് തടുത്ത്
ചരിത്രഭൂമികയില്‍
ഒറ്റമരമായ് വെയില്‍
തിന്നുന്നവള്‍…!
ദലങ്ങള്‍ പൊഴിഞ്ഞ്
പക്ഷങ്ങള്‍ കരിഞ്ഞ്
സൂര്യമുഖാമുഖം
സമരം ചെയ്യുന്നവള്‍..!!
വിയര്‍പ്പും ചോരയും
മഷിയായൊഴുക്കി
ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക്
ഉപന്യാസമാകുന്നവള്‍..!
നിന്‍റെ വ്രണങ്ങള്‍
ആധുനിക കലയാണ്,
നിന്‍റെ നോവുകള്‍
ഭാവനയ്ക്ക് വളമാണ്.
മൂക്കിലൂടൊഴുക്കും
നീരാഹാരക്കാഴ്ചയില്‍
മൂക്കത്ത് വിരല്‍ വെയ്ക്കും
ഞങ്ങളുടെ ക്രിയാത്മകത.
ചരിത്രങ്ങളെഴുതാന്‍ നിങ്ങളും
ചരിത്രം നോക്കി ഞങ്ങളും.
പഠനാലയത്തിന്‍ മുറികളില്‍
ഫോസിലുകള്‍ക്കൊപ്പം
നശ്വരസ്മൃതികളില്‍
ഇടക്കോര്‍ത്തെങ്കിലത്
മഹാപുണ്യം…!!
മരണാനന്തര ഗവേഷണങ്ങളാല്‍
പുനഃപരിശോധനകളില്ലെങ്കില്‍
വരും തലമുറയുടെ ഔദാര്യം.
കവികള്‍ക്ക് പടവാളെടുക്കാം
അരിഞ്ഞിടാമക്ഷരങ്ങളെ
കവിതയായി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...