നരനാഗം

ടി. കെ. ഉണ്ണി.

മദ്യം വിഷം, വിഷമദ്യം,
മദ്യപാനി സര്‍പ്പതുല്യന്‍ 
പണ്ട്, കാട് നാടായപ്പോള്‍ 
സര്‍പ്പങ്ങള്‍ വിടചൊല്ലി, ഇഴഞ്ഞു പോയി,
അതിന്നു കഴിയാത്തവയെ പൊതുജനം 
വേലിപ്പത്തലുകൊണ്ട് തല്ലിക്കൊന്നു..
പാവം പാമ്പുകള്‍ , അവയുടെ 
അന്യാധീന ലോകത്തെയോര്‍ത്തു കേണു ..
തങ്ങളുടെ ലോകത്തിലെ ൯൫ (95 %) ന്നും 
വിഷമില്ല എന്നും പാവങ്ങള്‍ ആണെന്നും 
അന്നത്തെ " അടിയോടി ശാസ്ത്രം " ..!!
എന്നിട്ടും മന്നവര്‍ കൊടിയ പാതകം 
ആഘോഷമാക്കി ...?
ഇന്നിപ്പോള്‍ പാമ്പുകളും പിമ്പുകളുമായി
നാടും കാടും മേടും നിറഞ്ഞു കവിഞ്ഞു 
ഇഴഞ്ഞുകൊണ്ടിരിക്കുന്ന നര നാഗാധിരാജന്മാര്‍ 
അരങ്ങു വാഴുന്നു ..?
ആധുനിക ഉരഗവംശത്തിലെ ൯൫ (95 %) ന്നും 
കൊടിയ വിഷമെന്നു 
ഇന്നത്തെ " ബെവെരേജ് ശാസ്ത്രം " ..!!
ഇനിയെന്ത് .?
വീണ്ടുമൊരു കൊടിയ പാതകപരമ്പര
ആഘോഷിക്കാനുള്ള സമയം അതിക്രമിച്ചു ..?
സമൂഹ രക്ഷക്കായി ....
ഒരു അടിച്ചുതെളിക്കായി ...
ഇല്ലാതായ വേലിപ്പത്തലിന്നു പകരം 
എന്തും കൈകളിലേന്താന്‍ ..??

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ