താളം തെറ്റിയ മനസ്സ്


രാജു കാഞ്ഞിരങ്ങാട്

മനസ്സിന്റെ താഴ്വരയിലേക്ക്
എന്നാണു ഇരുണ്ട രൂപങ്ങള്‍ -
കുടിയേറിപ്പാർത്തത്
കവിതയും,കിനാവുമായി കളിച്ചു നടന്നപ്പോള്‍
ഏതു പെരു വഴിയില്‍ വെച്ച്
കവലകളിലെ കാണാപ്പുറങ്ങളിലെ
മാന്‍ഡ്രാകുസു ഗുളികകളോ.
 കൈ ഞരമ്പിലേക്ക് കുത്തിവെച്ച
സൂചി മുനകളോ
ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്ന
ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍
ഫ്രീ ഫാളിലെ സാമുവല്‍ ബീയാട്രീസിനെ
കണ്ടിറങ്ങുന്ന ഒരു പരവശത
 ജോസഫ് ഹെല്ലറുടെയെസ്സാറിയോന്‍
മഹായുദ്ധം മനസ്സില്‍
കുഞ്ഞു നാളിലെടുത്തകുടുംബ ഫോട്ടോയിലേക്ക്‌
കുനിഞ്ഞു നോക്കുമ്പോള്‍
കുട്ടികളുടെ ഒരു കുഞ്ഞുണ്ണിയാണ് മനസ്സ് നിറയെ 
 താളം തെറ്റിയമനസ്സിപ്പോൾ
താളാത്മകമായിരിക്കുന്നു
ഇപ്പൊഴെന്നെ രക്ഷിക്കുവാന്‍ -
ആര്‍ക്കു കഴിയും
ഷെല്ലി,
ഷേക്സ്പീയര്‍,
പീറ്റര്‍ ഓര്‍ലോവുസ്കി  -
ഇവര്‍ക്കൊന്നു മാകില്ലെന്നോ എങ്കില്‍
ഒരു ജലാലുദ്ദീന്‍റൂമിക്കെങ്കിലും ........!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ