Skip to main content

മെര്‍ലിന്റെ അതിന്ദ്രീയ ജ്ഞാനങ്ങള്‍.


Print all
ഷാജഹാൻ നന്മണ്ടൻ

കാശയാത്രക്കിടയില്‍ നഷ്ടമായവരെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ അലട്ടാന്‍ തുടങ്ങിയത് മെര്‍ലിന്‍ എന്ന പെണ്‍കുട്ടി എന്റെ സൌഹൃദ ത്തിലേക്ക് കടന്നു വന്നപ്പോഴായിരുന്നു.

ചൊവ്വാഗ്രഹത്തില്‍ കാണപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ജീവ ജാലങ്ങള്‍ക്കിടയില്‍ തന്റെ തോഴനായ ജോണും അലഞ്ഞു തിരിയുന്നുണ്ടാവാം .മുഖ പുസ്തകത്തിലെ തന്റെ പ്രൊഫൈലില്‍ അവള്‍ കുറിച്ചു വെച്ചു.

ലാപ്ടോപിനെ വൈറസ് പ്രവര്‍ത്തനരഹിതമാക്കിയ അന്നത്തെ വൈകുന്നേരം അവളെന്നെ ഇന്റര്‍നെറ്റ്‌ കഫെയിലേക്ക് കൂട്ടികൊണ്ടുപോയി.ജോണ് സഞ്ചരിച്ച ആകാശവാഹനത്തിന്റെ നെറ്റില്‍ നിന്നും ലഭ്യമായ അവസാന ദൃശ്യങ്ങള്‍ അവള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്തു എന്റെ മെയിലിലേക്ക് ഷെയര്‍ ചെയ്തു.


അതിനു ശേഷമാണ് ആകാശയാത്രകള്‍ക്കിടയില്‍ അപ്രത്യക്ഷരായവരെ ക്കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയതും.സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മറ്റു കോടാനുകോടി ഗോളങ്ങളും മാത്രം എന്റെ ചിന്തകളില്‍ ഇടംപിടിച്ചു.

നക്ഷത്രങ്ങള്‍ പരസ്പരം പ്രണയിക്കുന്ന ആകാശങ്ങളില്‍ ഒരു സ്വപ്നാടന ക്കാരനെപ്പോലെ ഞാന്‍ വിഹരിച്ചു.എന്റെ തോന്നലുകള്‍ക്ക് ആകാശവ്യാപ്തിയും നക്ഷത്രപ്രതിഫലനങ്ങളും ഇടയ്ക്കിടെ ജീവ അലന്റെ സന്ദര്‍ശനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു.

നാസയുടെ അത്യാധുനിക ഉപഗ്രഹങ്ങള്‍ ക്കു കണ്ടുപിടിക്കാനാവാത്ത ജലസോത്രസ്സുകളില്‍ നിന്നും പലപ്പോഴും ഞാന്‍ മുഖം കഴുകുകയും ദാഹം തീര്‍ക്കുകയും ചെയ്തു.ഗുരുത്വാക ര്ഷണമില്ലാത്ത ശൂന്യാകാശത്തിന്റെ തരിശു താഴ്വാരങ്ങളില്‍ ഒരു അപ്പൂപ്പന്‍ താടിയെപ്പോലെ ഞാന്‍ ഒഴുകി നടന്നു.

ഏഷ്യയുടെയും അറേബ്യയുടെയും സംസ്കാരം അലിഞ്ഞു ചേര്‍ന്ന രക്തമായിരുന്നു മെര്‍ലിന്റെ ധമനികളില്‍ ഒഴുകിയിരുന്നത്.കൂടാതെ യൂറോപ്പിന്റെ സംസ്കാരം കൂടി അലിഞ്ഞു ചേര്‍ന്ന ജീവന്റെ ഒരു തുടിപ്പ് കൂടി ജോണിന്റെതായി അവളില്‍ വളര്‍ന്നു വരുന്നുണ്ടായിരുന്നു.

അവളുടെ വസ്ത്രധാരണത്തെ ക്കുറിച്ചു നേരത്തെ എനിക്ക് അത്ഭുതംതോന്നിയിരുന്നു.അറബ്-യൂറോപ്യന്‍ ജീവിത രീതി പിന്തുടരുമ്പോഴും നഗ്നതയുടെ ഒരംശം പോലും പുറത്തേക്ക് പ്രകടിപ്പിക്കാത്ത രീതിയില്‍ എനിക്കവളോട് മതിപ്പായിരുന്നു.

അതിന്ദ്രീയജ്ഞാനങ്ങള്‍ മനസ്സിലേക്ക് ആവാഹിച്ചെടുക്കുകയാണെന്ന് തോന്നുന്ന അവളുടെ മൌനത്തിന്റെ പുതിയ ശൈലി കടമെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.വാചാലതയുടെ മഹാ ഗര്‍ഭങ്ങളില്‍ നിന്നും മൌനത്തിനെ മഹാഗര്‍ത്തത്തിലേക്ക് പ്രകാശവേഗത്തില്‍ പെട്ടെന്നുള്ള ഒരു കൂപ്പുകുത്തല്‍.

ആകാശം എന്റെ നെറുകയില്‍ തൊട്ടുനിന്നു.ഇരുകൈകളാല്‍ ഞാന്‍ നക്ഷത്രങ്ങളെ ലാളിച്ചു. പൂര്‍ണ്ണ ചന്ദ്രന്റെ പള്ളയില്‍ ഇക്കിളി കൂട്ടി.കണ്ണുകള്‍ പൂട്ടുമ്പോഴും ഒരേ ദിശയിലേക്കു മാത്രം ഏകാഗ്രമായി നോക്കി നില്‍ക്കുമ്പോഴും മുഖങ്ങളില്ലാത്ത അദൃശ്യജീവനുകള്‍ ചെറു കുമിളകള്‍ പോലെ തത്തിക്കളിച്ചു.

ഈയടുത്ത ദിനങ്ങളിലായി മറ്റൊരത്ഭുതം കൂടി മെര്‍ലിന്‍ എനിക്ക് സമ്മാനിച്ചു.ഒരു മത വിഭാഗക്കാരുടെ പ്രാര്‍ഥനാലയങ്ങളുടെ ചിഹ്നങ്ങളായ മിനാരങ്ങള്‍ കെട്ടിയുയര്‍ത്തുന്നതിനെതിരെ സമരം നയിച്ചവരുടെ മുന്‍ നിരക്കരനായ ജോണിന്റെ തോഴി മെര്‍ലിന്‍ അതേ മതത്തെ ആശ്ലേഷി ച്ചിരിക്കുന്നു.

ഒരഭിപ്രായം ആരായുകയോ ഒരു പ്രതികരണം പ്രതീക്ഷിക്കാതെയോ കേവലം ഒരു മുന്നറിയിപ്പ് പോലുമില്ലാതെ നടത്തിയ ചുവടുവെപ്പും,അവളുടെ വസ്ത്രധാരണരീതിയും ചേര്‍ത്തു വായിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

അന്തിവെയില്‍ പണ്ടാരമടങ്ങിയ ആകാശത്താഴ്വരകള്‍ കടന്നു ഉല്‍ക്കകള്‍ പൊഴിഞ്ഞു വീണ പേരറിയാഗ്രഹങ്ങ ളുടെ പാര്‍ശ്വങ്ങളില്‍ ജീവന്റെ തുടിപ്പുകള്‍ തേടി ജോണിന്റെ സാന്നിധ്യം തേടി ,അപ്രത്യക്ഷമായ ആകാശവാഹനം തേടി മെര്‍ലിന്റെ അതിന്ദ്രീയജല്പനങ്ങളുടെ വിശ്വാസ്യതയുമായ്‌ ശൂന്യാകാശത്തു ഞാന്‍ അലഞ്ഞു നടന്നു.
ഏതോ ബഹിരാകാശ യാത്രികര്‍ മുമ്പെങ്ങോ അതീവജാഗ്രതയോടെ ഉത്ഖനനം ചെയ്ത ബഹിരാകാശത്തിന്റെ ഉപരിതലങ്ങളിലെ വലിയ സുഷിരങ്ങളില്‍ അടയിരിക്കുന്ന ബഹിരാകാശ പറവകളെ മെര്‍ലിന്‍ സ്വപ്നം കണ്ടത് യാദൃശ്ചികം മാത്രമാണെന്ന് ഞാന്‍ അനുമാനിക്കുന്നു.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം എന്റെ ദൃഷ്ടികളെ തകര്‍ക്കാന്‍ പര്യാപ്തമായിരുന്നതിനാല്‍ അവ രൂപപ്പെട്ട ഓസോണ്‍ പാളികള്‍ക്കപ്പുറ ത്തേക്ക് സഞ്ചരിക്കാന്‍ എനിക്ക് നിര്‍വ്വാഹമില്ലായിരുന്നു.
എങ്കിലും ആ പ്രകാശവര്‍ഷങ്ങളുടെ ഉത്ഭവ സ്ഥാനത്ത്‌ ആകാശ യാത്രക്കിടയില്‍ അപ്രത്യക്ഷമായൊരു ആകാശ വാഹനവും ഒരു സമൂഹമുണ്ടാവുമെന്നും അവരില്‍ ഒരാള്‍ ജോണായിരിക്കുമെന്നും മെര്‍ലിനെ വിശ്വസിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന വിശ്വാസത്തോടെ എന്റെ സ്വപ്നങ്ങള്‍ക്ക് അന്തിമമായ ഒരു വിരാമം സംഭവിച്ചു.Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…