ധൃതി.

ശ്രീകൃഷ്ണദാസ് മാത്തൂർ
 
ഇന്നലാറം തുറന്നിട്ടത്
ധൃതിയിലെക്കൊരു ജാലകം.
ഒരു ആസന്ന യാത്രയുടെ
പൊടിപ്പും തൊങ്ങലും പുറത്ത്.

പൂവുകള്‍ മടങ്ങി മേലേക്കാഞ്ഞു
ചെടിയുടെ നിറുകയില്‍, മുനമ്പില്‍.
ഓളം തെറുത്ത് താഴോട്ട് താഴോട്ട്
വിളികേള്‍ക്കാതെ നീര്‍വിളാകം.
എതിരിലെ വീടോരോന്നിറങ്ങി
മുട്ടിവിളിക്കുമതി വേഗ പാതക്ക്
തലവച്ച് , മണ്ണിനുമ്മ കൊടുത്ത്..
ഇലയാം ഹെലിപ്പാടിലിരുന്ന്‍
ടോപ്പിലിരമ്പും പുഷ്പകവിമാനം
ഒടുവിലെ യാത്രാപറക്കലിന് ...

പറമ്പില്‍ വിരിയ്ക്കേണ്ട
റണ്‍വേയ്ക്കുള്ള പരവതാനിക്കെ ട്ട്
തൊട്ടും  മണത്തും കുട്ടികള്‍.

പാതിയെരിഞ്ഞ വിറകിലിരുന്ന്‍
കൊതി തീരാതെ തിരിഞ്ഞു നോക്കി
തൂവല് ചീകി ഒരു കോളനി

ചോരയൂറുന്ന വേരുമായൊരു മരം
തണല്‍ തിരഞ്ഞ` മുടന്തി മുടന്തി ...
കൈപിടിച്ച് ,
കവണ പോലുള്ള വള്ളിനിക്കറിട്ട്
എന്റെ ഗ്രാമം ,
വീട് വിട്ടിറങ്ങിയ കുട്ടി-
നഗരമായ് വരുമെന്നുറപ്പിച്ച്.....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ