കൊയ്ത്തുകാരി


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321
പൊന്നണിഞ്ഞിറ്റാര്‍വെള്ളം
പാവിടും മോന്തായമേ
ചാണകം മെഴുകിയ
പൂക്കളത്തടാകമേ
നിങ്ങളെന്നോര്‍മ്മയ്ക്കുമേല്‍
ചങ്ങാടം തീര്‍ത്തീടുമ്പോള്‍
നഗരത്തിരക്കില്‍ ഞാന്‍
പകല്‍രാവറിയാതെ
ജോലിയില്‍ മുഴുകുമ്പോള്‍
വേലികള്‍ തകരുന്നു.


കറ്റ ഞാന്‍ പിടിച്ചേറ്റി-
ത്തലയില്‍ വെയ്ക്കുന്നേരം
നിന്‍ജലത്താരാരേയും
കാണാതെയൊളിപ്പിച്ച
കാഴ്ചയില്‍ മുഖം പൂഴ്ത്തി
കണ്ണുകള്‍ മടങ്ങുമ്പോള്‍
നഗരത്തിരക്കില്‍ ഞാന്‍
പകരം തീര്‍ത്തീടുന്നു.


എന്‍മനം കൊതിച്ചതെ-
ന്താണെന്നാലതൊക്കെയും
എന്‍ചാരെ നിരക്കുന്നു
സഞ്ചിതസംസ്ക്കാരമായ്.


അന്നു ഞാന്‍ നിന്നില്‍ കാണാന്‍
കൊതിച്ചു തളര്‍ന്നവ
അന്നു ഞാന്‍ സ്വപ്നങ്ങളില്‍
മദിച്ചു സ്ഖലിച്ചവ
എല്ലതുമെനിക്കിന്ന്
എപ്പോഴും ലഭിക്കുന്നു.


വന്നു ഞാന്‍ നില്ക്കുന്നിപ്പോള്‍
വരമ്പില്‍ തമ്പ്രാനായി
വിശുദ്ധേ നീയിപ്പോഴും
വെള്ളാമ്പല്‍ മൊട്ടാണല്ലോ
അറിയാതെന്‍ കൈകളില്‍
നിറയും പൂര്‍വോര്‍ജത്താല്‍
ചോരാത്ത നിന്‍ ലാവണ്യം
തകര്‍ക്കാന്‍ കുതിച്ചപ്പോള്‍:-
ഞാനൊരു കൃഷിക്കാരി
വയലില്‍ പിറന്നവള്‍
എന്‍ പരിശുദ്ധിയ്ക്കുമേല്‍
കൈയാര്‍ക്കും പൊങ്ങില്ലിപ്പോള്‍”.


നീയെത്ര സൗമ്യം എന്നോ-
ടോതിയാ വാക്കില്‍, സ്തബ്ധം
ഞാനിതാ കാഞ്ഞീടുന്നു
മേടത്തിന്‍ നെല്‍നാമ്പുപോല്‍.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?