23 Oct 2012

പരാജിതന്‍

സ്മിത .പി.കുമാര്‍
 
നിനക്ക് നേരെ ഞാന്‍ വിരല്‍ ചൂണ്ടിയിട്ടില്ല.
അപകര്‍ഷതകളുടെ ഉരുള്‍ പൊട്ടലുകളില്‍
നീ സ്വയം ചിതറി തെറിക്കുന്നതാണ്.

എനിക്കറിയാം,
അത്തരം രാത്രികളില്‍ വിലകൊടുത്തെങ്കിലും                             
നീ  ഒരുവളെ തേടി ചെല്ലാതിരിക്കില്ല. 
കാഴ്ചവെച്ചൊരുടലിനെ കീഴ്പെടുത്തിയതില്‍
കരുത്തില്ലാത്ത ബീജരേണുക്കളെ
കുഴിച്ചു മൂടി വെന്നികൊടി നാട്ടും .


നിനക്കറിയാം,
ഉടല്‍വേരുകള്‍ പറിച്ചെടുത്തു തിരികെ
മടങ്ങുമ്പോഴേക്കും  തരിശു പാടങ്ങളില്‍ വീണ്ടും
വെയില്‍ പൂക്കാന്‍ തുടങ്ങിയിരിക്കും .
മണ്ണിനടിയിലെ മുള പൊട്ടാത്ത വിത്തുക്കള്‍ പ്രാക്കൂട്ടം
കൊത്തി ചികഞ്ഞു പുറത്തെടുക്കുന്നുണ്ടാവും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...