മാലിന്യം

                                  വി സി ഇക് ബാൽ

9744000415 

വിസര്‍ജിക്കപ്പെടുന്നത് 
മാലിന്യം
നമുക്ക് വേണ്ടാത്തതെല്ലാം 
മലിനം, ഇഷ്ടമില്ലാത്തതും.
രുചിയോടെ ഭുജിച്ചു 
പുറത്തേക്ക് തള്ളുന്ന 
മലവും മൂത്രവും മലിനം.
ദേഹത്തില്‍ വളര്‍ന്ന മുടികള്‍
മുറിച്ചു മാറ്റിയാല്‍ അതും മലിനം.
മലവും മൂത്രവും മുടിയും മാത്രമല്ല 
ഇഷ്ടത്തോടെ അണിഞ്ഞ വസ്ത്രങ്ങളും 
നാളെ മലിനം.
ഇതെല്ലാം പേറിയ
മുനിസിപ്പല്‍ വണ്ടികണ്ടാല്‍ 
മൂക്കിനും മനസ്സിനും 
അത് അസഹ്യം.
മനുഷ്യന്‍ മരിച്ചാല്‍,
മണ്ണിന്നടിയില്‍ മൂടാതിരുന്നാല്‍;
ജഡം അഴുകും 
അപ്പോള്‍ മനുഷ്യാ നീയും ....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ