അച്ചാമ്മ തോമസ്
ഈ പുഴ എന്റേതാണ് എന്റേതുമാത്രം
എന്റെ സ്വന്തംപുഴ എന്നെതൊട്ടൊഴുകുന്നപുഴ
അവളെ ഞാനെന്റെ കുടുന്നയിലൊളിപ്പിക്കാൻ കൊതിച്ചു
അവളെന്റെ കൈക്കുമ്പിളിൽ
സ്നേഹത്തിന്റെ നനവേൽപിച്ച് എങ്ങോട്ടോ ഒഴുകി
അവളെ തണലണിയിച്ച മരങ്ങളാകെ
പൂത്തപ്പോളവൾ സുന്ദരിയായി .
എന്റെ എകാന്തതകളെ കുളിരണിയിച്ചുകൊണ്ട്
അവൾ സംഗീതമൊഴുക്കി
ആ കുളിർത്തടങ്ങളെ, ആലിലവയറിനെ
നൃത്തംചവിട്ടുന്ന നിതംബങ്ങളെ
കെട്ടിപുണരാൻ ഞാൻ കൈകൾ നീട്ടി .
അവളുടെ ചുരുൾമുടിയിൽ പൂക്കളർപ്പിക്കുന്ന
ആറ്റുവഞ്ചികളോട് ഞാൻ വഴക്കിട്ടു
അവളെ പുണരുന്ന കാട്ടുചേമ്പുകളെ
നോക്കി ഞാൻ കണ്ണുരുട്ടി
അവയ്ക്കിടയിലിരുന്ന കാട്ടുകോഴികൾ
അകലങ്ങളിലേയ്ക്ക് പറന്നുപോയി
നിന്നിൽ നീന്തിതുടിയ്ക്കുന്ന ചേരക്കോഴികളെ
നിർദ്ദയം ഞാൻ കല്ലെറിഞ്ഞു,
നിന്റെ അഴകിന്റെ അതിരുകളെ
മലിനമാക്കുന്നവരെ ശപിച്ചു
കാർമേഘവർണ്ണന്റെ നിറംചാലിച്ച
നിന്റെ മെയ്യിൽ സന്ധ്യ സിന്ധൂരം
ചാർത്തുമ്പോൾ ഞാനെന്റെ
സ്നേഹത്തിന്റെ നനവേൽപിച്ച് എങ്ങോട്ടോ ഒഴുകി
അവളെ തണലണിയിച്ച മരങ്ങളാകെ
പൂത്തപ്പോളവൾ സുന്ദരിയായി .
എന്റെ എകാന്തതകളെ കുളിരണിയിച്ചുകൊണ്ട്
അവൾ സംഗീതമൊഴുക്കി
ആ കുളിർത്തടങ്ങളെ, ആലിലവയറിനെ
നൃത്തംചവിട്ടുന്ന നിതംബങ്ങളെ
കെട്ടിപുണരാൻ ഞാൻ കൈകൾ നീട്ടി .
അവളുടെ ചുരുൾമുടിയിൽ പൂക്കളർപ്പിക്കുന്ന
ആറ്റുവഞ്ചികളോട് ഞാൻ വഴക്കിട്ടു
അവളെ പുണരുന്ന കാട്ടുചേമ്പുകളെ
നോക്കി ഞാൻ കണ്ണുരുട്ടി
അവയ്ക്കിടയിലിരുന്ന കാട്ടുകോഴികൾ
അകലങ്ങളിലേയ്ക്ക് പറന്നുപോയി
നിന്നിൽ നീന്തിതുടിയ്ക്കുന്ന ചേരക്കോഴികളെ
നിർദ്ദയം ഞാൻ കല്ലെറിഞ്ഞു,
നിന്റെ അഴകിന്റെ അതിരുകളെ
മലിനമാക്കുന്നവരെ ശപിച്ചു
കാർമേഘവർണ്ണന്റെ നിറംചാലിച്ച
നിന്റെ മെയ്യിൽ സന്ധ്യ സിന്ധൂരം
ചാർത്തുമ്പോൾ ഞാനെന്റെ
പ്രണയം ഒളിപ്പിക്കുന്നില്ല
ഈ പുഴ എന്റെ സ്വന്തംപുഴ
ഈ പുഴ എന്റെ സ്വന്തംപുഴ