22 Nov 2012

പൈതൃകും

കുസുമം.ആര്‍.പുന്നപ്ര

ആകാശ നീലിമ കണ്ടില്ല നിങ്ങള്‍
അരുണോദയത്തിന്റെ വര്‍ണ്ണവും കണ്ടില്ല
പുക്കള്‍ തന്‍ മണം നുകര്‍ന്നില്ല നിങ്ങള്‍ .
പുല്‍ ക്കൊടിത്തുമ്പിലെ മഞ്ഞിന്‍ കണത്തിന്റെ
സപ്ത വര്‍ണ്ണങ്ങളും കണ്ടില്ല നിങ്ങള്‍ !
കുയിലിന്റെ കൂകലിനൊത്തു കൂകുന്നൊരു
കുട്ടിക്കാലവുമറിഞ്ഞില്ല നിങ്ങള്‍ .
പച്ചപ്പനംതത്തചുണ്ടത്തുതേച്ചൊരു
രക്തവര്‍ണ്ണത്തിന്‍ രഹസ്യവും കണ്ടില്ല .
മുറിയടച്ചിരുന്നു പാഠംപഠിച്ചപ്പോള്‍
മുറിവേറ്റ ബാല്യം നിങ്ങളറിഞ്ഞില്ല .
പഠിച്ച പാഠങ്ങളുരുവിട്ടുനടന്നപ്പോള്‍
വിതച്ച പാടത്തിന്‍ വിളവു മറിഞ്ഞില്ല.
നെട്ടോട്ടമായ് ക്കൊണ്ടു നെടിയ ജോലിതേടി
കൂട്ടമായ് കൂടുവിട്ടകലുന്നു നിങ്ങള്‍ .
കുംപ്യുട്ടെര്‍ സ്ക്രീനിലെ ചാറ്റിങ്ങിനിടയില്‍
കണിക്കൊന്ന പൂവിട്ട നാളു മറിഞ്ഞില്ലാ ...
സായാഹ്ന വേളയും സന്ധ്യാദീപവും
മറയും യുഗത്തിലോട്ടോടുന്നുവോ നിങ്ങള്‍
പൈദാഹ ശാന്തി തേടിയലയുന്ന നിങ്ങള്‍
പൈതൃകും മറന്നീടൊല്ലൊരിയ്കലും!</div>

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...