ശ്വേത മേനോന്റെ പ്രസവ ചിത്രീകരണം അഭിപ്രായ സ്വാതന്ത്ര്യമല്ല, തനി കാടത്തം


 സ്പീക്കർ ജി കാർത്തികേയൻ


സ്പീക്കർ ജി കാർത്തികേയൻ ശ്വേത മേനോന്റെ പ്രസവ ചിത്രീകരണത്തിനെതിരെ വീണ്ടും നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രംഗത്ത്‌ വന്നു. സിനിമ വിജയപ്പിക്കാനുള്ള തന്ത്രം മാത്രമാണ് ബ്ലസിയും ശ്വേതാ മേനോനും ചെയ്യുന്നത്. ശ്വേതയ്ക്കും സംവിധായകന്‍ ബ്ലെസ്സിക്കും പ്രശസ്തിയും പണവും മാത്രമാണ് ലക്ഷ്യം. ശ്വേതാ മേനോന്‍റെ പ്രസവ രംഗവുമായി കളിമണ്ണ് എന്ന ചിത്രം തീയറ്ററില്‍ വരാന്‍ പാടില്ല, സ്പീക്കര്‍ തന്റെ നയം വ്യക്തമാക്കി.

 പ്രശ്നത്തില്‍ കേരളത്തിലെ സാംസ്കാരിക നായകന്‍മാരും വനിതാ സംഘടനകളും കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തരം സിനിമകളും കാണുന്നയാളാണ് ഞാന്‍. ഈ പ്രശ്നത്തിലെ തന്‍റെ വിമര്‍ശനം ബ്ലെസ്സിയും ശ്വേതയും നിസാരവല്‍ക്കരിച്ചു എന്നറിഞ്ഞതില്‍ സങ്കടമുണ്ട്. അഭിപ്രായം പറയേണ്ട ആവശ്യമില്ലാത്ത കാര്യങ്ങളിലും അഭിപ്രായം പറയുന്ന കേരളത്തിലെ വനിതാ സംഘടനകളും ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും സ്പീക്കര്‍ പറഞ്ഞു.
ശ്വേതയുടെ പ്രസവം വീഡിയോയിലാക്കിയത് അധാര്‍മികം: സ്പീക്കര്‍ ഒരു സ്ത്രീയുടെ വിവിധ ഭാവങ്ങള്‍ ആവിഷ്കരിക്കുന്ന കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടിയാണ് ബ്ലെസ്സി ശ്വേതാമേനോന്‍റെ പ്രസവ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.ഈ രംഗവുമായി സിനിമ തീയറ്ററില്‍ വരരുതെന്നാണ് സ്പീക്കറുടെ പക്ഷം. പ്രസവം ഒരു സ്ത്രീയുടെ സ്വകാര്യതയാണ്. താന്‍ വ്യക്തിക്കും സിനിമയ്ക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരല്ല. പക്ഷേ ഇത് ആവിഷ്കാര സ്വാതന്ത്ര്യമല്ല.

കാടത്തമാണെന്നും സ്പീക്കര്‍ പറഞ്ഞു. പ്രസവമുറിയിലെ പ്രൈവസി വേണ്ടെന്നു വച്ച് ഒരു സ്ത്രീ അതിന് തയാറായാല്‍പ്പോലും അങ്ങനെയൊരു രംഗം ക്യാമറയിലേക്ക് പകര്‍ത്തരുതായിരുന്നു. ധാര്‍മികതയുടെ അധപതനം ആണിത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?