Skip to main content

ദൈവവും രാജാവും

ആദർശ് കുര്യാക്കോസ് (ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി ഒരു ബന്ധവും ഇല്ല, അങ്ങനെ തോന്നിയാല്‍ തികച്ചും യാദൃശികം മാത്രമാണ്. ഈ കഥ ഒരു മതവിശ്വാസത്തെയും ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ദയവു ചെയ്തു ഇതിനൊരു വര്‍ഗീയ പരിവേഷം കൊടുക്കരുത് എന്ന് അപേക്ഷിക്കുന്നു.) കഴുത്തില്‍ കയര്‍ മുറുക്കി മേഘങ്ങള്‍ക്കിടയിലൂടെ വലിച്ചു കൊണ്ട് പോകുന്ന കാലനോട് കയറിന്റ്‌റെ അറ്റത്തു കിടന്നയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. ‘ഹേ..ഒന്ന് പതുക്കെ പോകു. നിങ്ങള്ക്ക് ഒരു മയവും ഇല്ല…’ കാലന്‍ മൈന്റു ചെയ്യുന്നില്ല. കയറിന്റെ അറ്റത്തെ ശബ്ദം കനത്തു ‘നിങ്ങള്‍ പതുക്കെ പോകുന്നുണ്ടോ? ഞാന്‍ ആരാണെന്നു അറിയാമോ…ഞാന്‍ ഒരു രാജാവാണ്…ഹും..’ അത് കേട്ടപ്പോ കാലന്‍ അല്പം കൂടി സ്പീട് കൂട്ടി. രാജാവിന് കോപം അടക്കാനായില്ല ‘ ഹും..അങ്ങോട്ട് ചെല്ലട്ടെ…നിന്നെ ശെരിയാക്കി തരാം.. ദൈവം എന്റെ സ്വന്തം ആളാ മോനെ…’ അതുടെ കേട്ടപ്പോ കാലനും കണ്‍ട്രോള്‍ പോയി..വണ്ടി പതുക്കെ സൈഡ് ആക്കി…എന്നിട്ട് തിരിഞ്ഞു പറഞ്ഞു ‘ അതെ എനിക്ക് തന്റെ കാര്യം മാത്രം നോക്കിയാ പോര..ഇനിയും ആളുകളെ കൊണ്ടുവരാന്‍ ഉണ്ട്..


പിന്നെ പണി തെറിപ്പിക്കും സ്ഥലം മറ്റും എന്നുള്ള വിരട്ടൊന്നും എന്നോട് വേണ്ട..ഇത് ഞാന്‍ മിക്കവാറും കേള്‍ക്കുന്നത..കൂടുതലും മറ്റേ രാഷ്ട്രിയക്കാര പറയാറ്..പതുക്കെ പോയില്ലേല്‍ ഇനിയുള്ള കാലം വല്ല പൊത്ത് കച്ചോടവും നടത്തി ജീവികണ്ടി വരും എന്ന് കഴിഞ്ഞ ദിവസം കൂടി ഒരുത്തന്‍ പറഞ്ഞു..പിന്നല്ല….’ പിന്നെ രാജാവ് ഒന്നും മിണ്ടിയില്ല..ജീവിതല്‍ ആദ്യമായാണ് ഇങ്ങനെ ഒരു വിരട്ടു കേള്‍ക്കുന്നത്…ഇത് വരെ എല്ലാരും അനുസരിചിട്ടെ ഒള്ളു..ഇതങ്ങനെ വിട്ടാല്‍ പറ്റില്ല..എല്ലാരും പറയുന്നത് പോലെ അല്ല ഞാന്‍ പറയുന്നത് എന്ന് ഇങ്ങേരെ ഒന്ന് ബോധ്യ പെടുത്തിയിട്ടു തന്നെ കാര്യം..ഒന്നവിടെ എത്തട്ടെ..രാജാവ് മനസ്സില്‍ ഓര്‍ത്തു..


 ഒടുവില്‍ അവര്‍ സ്വര്‍ഗ്ഗകവാടത്തില്‍ എത്തി..അവിടെ കുറെ ആളുകള്‍ നിരയായി നില്‍ക്കുന്നു..അകത്തേക്ക് കയറാന്‍ ഉള്ളവര്‍ ആണ്..ഇവരെത്തിയതും നമ്മുടെ കണക്ക പിള്ള ഓടിയെത്തി ചോദിച്ചു..’എന്ത് പറ്റി..എന്താ താമസിച്ചേ..നിങ്ങള്‍ വരാന്‍ നോക്കിയിരിക്കുക ആയിരുന്നു.’ കാലന്‍: ‘ഓ..എന്നാ പറയാനാ..ഇടയ്ക്കു ഒരു ചെറിയ കശപിശ.’ ക.പി : ‘എന്തെങ്കിലും ആകട്ടെ..എല്ലാവരെയും പരിചയപ്പെടാനും അകത്തേക്ക് കൂട്ടി കൊണ്ട് പോകാനും ഇന്ന് ദൈവം നേരിട്ടു വരുന്നു..’ കാലന്‍: ‘ അതെന്താ ഇന്ന്പുതിയ ഒരു ഇടപാട്?’ ക.പി: ‘അതോ..ദൈവത്തിന് ഏറെ പ്രിയപ്പെട്ട ഓരോക്കെയോ ഇന്ന് ഇക്കൂട്ടത്തില്‍ ഉണ്ട് പോലും…’ കാലന്‍ രാജാവിനെ പാളി ഒന്ന്‌നോക്കി…എന്നിട്ട് കണക്കപിള്ളയോടായി പറഞ്ഞു ‘ എങ്കില്‍ ഒരു കാര്യം ചെയ്.. ഞാന്‍ ഒന്ന് റസ്റ്റ് എടുകട്ടെ..നീ ഇവിടെ ഒന്ന് ഡീല്‍ ചെയ്..ഓക്കേ” അതും പറഞ്ഞു കാലന്‍ സ്ഥലം കാലിയാക്കി.. കാഹള ധ്വനി മുഴങ്ങാന്‍ തുടങ്ങി…കണക്കപിള്ള എല്ലാവരോടും അച്ചടക്കത്തോടെ നില്ക്കാന്‍ പറഞ്ഞു..എല്ലാവരും കണക്കപിള്ളക്ക് അഭിമുഖമായി നിരന്നു നിന്നു..ദൈവം ഓരോരുത്തരുടെ അടുത്ത് ചെന്ന് കുശലങ്ങള്‍ ഒക്കെ ചോദിക്കുന്നു..ഓരോരുത്തരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ ജീവിതത്തില്‍ ചെയ്ത നല്ല കാര്യങ്ങളുടെ ഒരു ചെറിയ രൂപം കണക്ക പിള്ള വായിക്കും..ദൈവത്തിനു മുന്നില്‍ നില്‍ക്കുന്ന ആളെ പറ്റി അറിയാന്‍ അതിന്റ്‌റെ ഒന്നും ആവശ്യം ഇല്ലെങ്കില്ലും ചുമ്മാ ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി അവരെ കുറിച്ച് ബാക്കി ഉള്ളവരും ഒന്ന് അറിയട്ടെ എന്ന് കരുതി വായിക്കുന്നതാണ്. ഭൂമിയില്‍ ഏറ്റവും നല്ല കാര്യം ചെയ്തവര്‍ ആണെങ്കില്‍ ദൈവം അവരുടെ അടുത്ത് കൂടുതല്‍ സമയം ചിലവഴിക്കും..അതല്ലാതെ ഈ കൂട്ടത്തില്‍ ദൈവത്തിന് പ്രിയപെട്ടവര്‍ ആരെന്നു അറിയാന്‍ വേറെ ഒരു മാര്‍ഗവും ഇല്ല.. അത് വിളിച്ചു പറഞ്ഞു ഇനി ഒരു പരാതിക്ക് ഇടവരുത്തണ്ട എന്ന് ദൈവവും കരുതികാണും. അങ്ങനെ ദൈവം രാജാവിന്റെ അടുത്ത് എത്തി..കണക്കപിള്ള പുസ്തകത്തില്‍ നിന്നും ചെറിയ ഒരു വിവരണം വായിച്ചു..വായിച്ചു കഴിഞ്ഞപ്പോള്‍ ‘ശരി കാണാം’ എന്ന് പറഞ്ഞു ദൈവം പോകാന്‍ ഒരുങ്ങി..അപ്പോള്‍ രാജാവ് ‘ദൈവമേ..അങ്ങ് പെട്ടന്ന് അങ്ങ് പോകുവാണോ?


 എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്..’ ദൈവം: ‘എന്താണ്..പറയു..’ രാജാവ് ‘ഞാന്‍ അങ്ങേക്ക് വേണ്ടി ചെയ്ത പല കാര്യങ്ങളും ഇവിടെ വായിച്ചു കേട്ടില്ല..’ ദൈവം: ‘ എന്ത് കാര്യങ്ങള്‍?’ രാജാവ്: ‘ഞാന്‍ അങ്ങേക്ക് വേണ്ടി വലിയ ഒരു ദേവാലയം പണിതു..ആ നാട്ടിലെ ഏറ്റവും വലിയ ദേവാലയം ആണത്…’ ദൈവം:’ അങ്ങനെ ലോകത്ത് എത്ര ദേവാലയങ്ങള്‍ ഉണ്ട്?’ രാജാവ്: ‘എന്നാലും ഞാന്‍ അങ്ങേക്ക് വേണ്ടി ഒരെണം പണിതല്ലോ..’ ദൈവം: ‘ഓ..അത് വലിയ കാര്യം ഒന്നും അല്ല..ഇച്ചരെ കാശും സ്വാധിനോം ഒക്കെ ഉണ്ടെങ്കി ആര്‍ക്കും പറ്റും..’ രാജാവ്: ‘എങ്കില്‍ അത് പൊട്ടെ… ദൈവമേ അങ്ങ് ആ ദേവാലയത്തിന്റെ അറകളിലേക്കു ഒന്ന് നോക്ക്..” ദൈവം: ‘അറയോ? എന്ത് അറ..’ രാജാവ്: ‘അതെന്ന ദൈവമേ ആദ്യമായ് കേള്‍ക്കുന്നത് പോലെ? അതില്‍ കൂടി കിടക്കുന്ന സ്വര്‍ണവും രത്‌നങ്ങളും ഒന്നും അങ്ങ്കാണുന്നില്ലേ? അതെല്ലാം ഞാന്‍ അങ്ങേക്ക് കാഴ്ച അണച്ചതല്ലേ?’

ദൈവം: ‘ ഓ..ആ അറ..ഞാന്‍ തന്നെ ഒന്ന്കാണാന്‍ ഇരിക്കുക ആയിരുന്നു…അല്ല അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവ…ഞാന്‍ ആരാ?’ രാജാവ്: ‘അങ്ങ് സര്‍വ ലോകങ്ങള്‍ക്കും അധിപന്‍ അല്ലെ?’ ദൈവം: ‘ആണല്ലോ..അപ്പൊ പിന്നെ എനിക്കെതിനാ ആ സ്വര്‍ണവും രത്‌നവും ഒക്കെ?’ രാജാവ്: ‘അത്…പിന്നെ….അതല്ലേ ഒരു കീഴ്വഴക്കം’ ദൈവം: ‘എന്തോന്ന് കീഴ്വഴക്കം.. കൂട്ടിയിട്ട സ്വര്‍ണം കൊണ്ട് എനിക്ക് ഒരു ഉപകരോം ഇല്ല എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും നിങ്ങള്ക്ക് ഇല്ലാതെ പോയല്ലോ…’ ഇതും പറഞ്ഞു ദൈവം തിരിഞ്ഞു നടന്നു….അപ്പോഴാണ് രാജാവിന് തന്റ്‌റെ മണ്ടത്തരം മനസിലാകുന്നത്..

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…