22 Dec 2012

ഒരു കാത്തിരിപ്പ്‌


അരുണ്‍ ഗാന്ധിഗ്രാം
തിരികെയിറങ്ങി വരുമ്പോളവളുടെ 
മിന്നും പല്ലുകളെല്ലാമെണ്ണാം  ചെന്നിറമോലും കവിളുകള്‍ അവയില്‍ കുഞ്ഞു നുണക്കുഴി കാണാം  രണ്ടും  മിന്നിമറഞ്ഞു കളിപ്പതു കാണാം, കണ്ണില്‍ സൂര്യനുദിച്ചതു കാണാം.
കോര്‍ത്തുപിടിച്ച പരുക്കന്‍ കൈയില്‍ 
നെഞ്ചിലെയെതോ  താളമുതിര്‍ന്നതു,മവളുടെയുദരത്തുടിയും ചേര്‍ന്നത്  പൊന്‍വെയിലായി മുഖത്ത് നിറച്ചവര്‍ ഗര്‍വിലിറങ്ങി വരുന്നത് കാണാം
കാലിടറാതെ കൈകള്‍ വിടാതെ
രണ്ടു മനസ്സുകളൊന്നായ്ച്ചേര്‍ന്നൊരു  സുന്ദരസ്വപ്നം പൊലിയും  പോലപ്പടിയും താണ്ടി മറഞ്ഞത് കാണാം.
ഇനിയൊരുവള്‍, 
അവള്‍ കയറിപ്പോകെ  കണ്ണില്‍ ചെറുമഴ പെയ് വതു കാണാം അവളെത്താങ്ങും കൈകളിലവനുടെ  ചങ്കിലെ വിറയല്‍ പടര്‍ന്നതുമറിയാം  ഉള്ളില്‍ ചെന്നാല്‍ ചോദിക്കാനായ്  ഓര്‍ത്തു നടക്കും ചോദ്യങ്ങള്‍ തന്‍ ഭാരമുറഞ്ഞ മുഖങ്ങള്‍ കാണാം.
ഞങ്ങളുമന്നീ മുറിയിലിരുന്നൂ 
ഗൈനക്കോളജി ഡോക്ടറകത്തും എന്നാല്‍ ഞങ്ങടെ ചിന്ത പകര്‍ത്താന്‍ കണ്ടില്ലാ, ഒരു കവിയെപ്പോലും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...