ഞാന്‍ മാധവികുട്ടി തന്നെ : ആഭ അയ്യങ്കാര്‍


 കാമറകണ്ണൻ

എഴുത്തിന്റെ വഴിയില്‍ ഉള്ളില്‍ തട്ടുന്ന പ്രണയത്തിന്റെ വാചാലതയും തുറന്നു പറച്ചിലിന്റെ തിക്ഷ്ണതയും കൊണ്ട് മാധവികുട്ടിയുമായി സാമ്യങ്ങള്‍ ഒരുപാടുള്ള എഴുത്തുകാരിയാണ് ആഭ അയ്യങ്കാര്‍ . ഉര്‍ദു – ഇംഗ്ലീഷ് സാഹിത്യത്തില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച എഴുത്തുകാരി, കവി, തിരക്കഥകൃത്ത്, നോവലിസ്റ്റ് തുടങ്ങിയ എഴുത്തിന്റെ ബഹിര്‍മുഖങ്ങളില്‍ മുദ്ര. പകലുകലെക്കാള്‍ രാത്രിയും മഴതുള്ളികളെയും പ്രണയിക്കുന്ന സ്വതന്ത്രത്തിന്റെ ലോകത്തിലേക്ക്‌ തുറന്ന മിഴികളും തീഷണഭാവങ്ങളുമായി ആയി സഞ്ചരിക്കുന്ന എഴുത്തുകാരി. The High Stool, The Simple Touch of Fate, Knit Lit Too and Chicken Soup for the Soul എന്നിവയാണ് പ്രധാന രചനകള്‍ . എഴുത്ത്, ജീവിതം, ആക്ടിവിസം എന്നിവയെ കുറിച്ച് ആഭ അയ്യങ്കാര്‍ സംസാരിക്കുന്നു.
  • ഏതൊരു അഭിമുഖങ്ങളെയും പോലെ ആദ്യ ചോദ്യം എഴുത്തിന്റെ കൈ വഴികളിലേക്കുള്ള വരവിനെ എങ്ങനെ മനസിലാക്കുന്നു ?
താങ്കളുടെ ചോദ്യം പോലെ തന്നെ എഴുത്തിന്റെ നാട്ടുവഴിയിലേക്കുള്ള നടത്തം ആരംഭിക്കുന്നത് 70 കളില്‍ സ്കൂള്‍ കാലഘട്ടത്തില്‍ ആണ്. ചില ഉറുദു കവിതകള്‍ മാസികകളില്‍ അച്ചടിച്ച്‌ വന്നതാണ്‌ എഴുത്തിലെ ആദ്യ ചുവടുവെപ്പ്. അവിടുത്തെ ലൈബ്രറി ഭാവനയും അനുഭവസാക്ഷ്യങ്ങളും എലിയെട്ടിലുടെയും അഗതാ ക്രിസ്റ്റിയിലുടെയും എനിക്ക് ഒരുപാട് പകര്‍ന്നു നല്‍കി. അവര്‍ പുസ്തകങ്ങളിലൂടെ ഹൃദയം കൊണ്ടാണ് സംവേദിച്ചത്. അത് പകര്‍ ന്നു നല്‍കിയ ഭാവനയും കൂസല്‍ ഇല്ലായ്മയും ആയിരിക്കും എഴുത്തില്‍ ഇന്നും എന്റെ ശക്തി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
  • കൊച്ചിയിലെ ജിവിതം, പഠനം മുതലായവ എങ്ങനെ സ്വാധിനിച്ചു ?
കൊച്ചി എന്റെ ജിവിതം മാറ്റി മറിക്കുകയായിരുന്നു. ഞാന്‍ അമേരിക്കയില്‍ കണ്ട ജിവിതങ്ങളില്‍നിന്നും വളരെ വ്യത്യസ്ഥമായിരുന്നു കൊച്ചിയിലെ കാഴ്ചകള്‍. പുതിയ വിക്ഷണങ്ങള്‍, പുതിയ ചുറ്റുപാടുകള്‍ . ഒരു എഴുത്തുകാരന് വളരാന്‍ വേണ്ടുവോളം വളക്കൂറുള്ള മണ്ണാണ് കൊച്ചിയിലേത്. വിദ്യാഭ്യാസം ഉള്ള അവിടുത്തെ ആളുകളുടെ സാഹിത്യതല്‍പരത തന്നെയാണ് എന്റെ എഴുത്തിനെ മിനുക്കി തേച്ചത്. എഴുത്തില്‍ പുതിയ പുതിയ ലാവണങ്ങളിലേക്ക് ചെകെരാനുള്ള ആഗ്രഹം എന്നിവ ഉണ്ടാകാന്‍ കാരണം കൊച്ചിയും ഹൂഗ്ലിയും ആണ്. എഴുത്ത് ജിവിതത്തിന്റെ പ്രധാനമായി മാറിയപ്പോള്‍ സാമ്പത്തിക ബിരുദാന്ദര ബിരുദം ഷെല്‍ഫിലെ രേഖകളുടെ കൂട്ടത്തിലേക്ക് മാറ്റി വയ്ക്കേണ്ടി വന്നു.
  • സ്ത്രീ പക്ഷ രചനകള്‍ക്ക് എഴുത്തില്‍ പ്രാമുഖ്യം കൊടുക്കുന്നത് എന്ത് കൊണ്ടാണ് ?
അത് ഞാന്‍ മനസറിഞ്ഞു കൊണ്ട് ചെയുന്നതല്ല .എന്തിന്‌ കൊച്ചു കുഞ്ഞുങ്ങള്‍ ക്ക്‌ പോലും എതിരെ കൊടിയ തോതില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ എനിക്ക് എങ്ങനെ മിണ്ടാതിരിക്കാന്‍ കഴിയും ?.ഇത് സമൂഹത്തിനു അപമാനമല്ലേ ?ചിലര്‍ ഇത്തരം കാര്യങ്ങള്‍ പറയാന്‍ ആഗ്രഹികുന്നില്ല . ഞാന്‍ അത് പറയുന്നു .സ്ത്രീകളുടെ എല്ലാം തകര്‍ന്ന കരച്ചിലുകള്‍ അവസാനിപ്പിക്കാന്‍ സമയം ആയി എന്ന് ഞാന്‍ വിളിച്ചു പറയുന്നു അത്ര മാത്രം .
  • സ്ത്രീ എഴുത്തുകാരോട് പുരുഷ എഴുത്തുക്കാര്‍ എഴുത്തില്‍ ഓരം ചേരാന്‍ ആവശ്യപ്പെടുന്നുണ്ടോ?
തീര്‍ച്ചയായും, സ്ത്രീ പക്ഷ എഴുത്തുക്കാരികളുടെ തുറന്നു പറച്ചിലുകള്‍ അവരെ ഒറ്റപെടുതുന്നതിനു കാരണം ആകുന്നു. സ്ത്രീഎഴുത്തുകാരികള്‍ക്ക് ചട്ടകൂട് വേണം എന്ന് പറയുന്ന എഴുത്തുക്കാര്‍ എങ്ങനെ അവരുടെ എഴുത്തിനോട് നീതി പുലര്‍താന്‍ കഴിയും.അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ട്. തുറന്നെഴുത്തിന്റെ പേരില്‍ നാടു വിടേണ്ടി വന്ന തസ്ലിമ നസ്രിനും ഒരു പരിധി വരെ കമലാ ദാസും അതിന്റെ പ്രത്യക്ഷ ഇരകള്‍ ആണ്. ചിലപ്പോള്‍ ഈ തുറന്നു പറച്ചിലിന്റെ ശൈലിയുടെ പേരിലായിരിക്കും കവി സച്ചി എന്നെ മാധവികുട്ടിയോട് ഉപമിച്ചത്.
  • മാധവികുട്ടി എന്ന കമലാ സുരയ്യയെ കുറിച്ച് ?
മാധവികുട്ടി എനിക്ക് ഗുരു തുല്യയാണ്. എന്റെ എഴുത്തിനെ ഒരു പാട് സ്വാധിനിച്ച വ്യക്തി ആണവര്‍ . വിപ്ലവകാരി എന്നത് എഴുത്തില്‍ 100 ശതമാനം മാധവികുട്ടിയാണ്. പ്രണയവും കാമവും തുറന്നു പറച്ചിലില്‍ കൂടിയാണെന്ന് ഓര്‍മ്മ പ്പെടുത്തിയ റവല്യുഷ്ണറി വോമണ്‍ ആണ് മാധവികുട്ടി.
  • കേരളത്തിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ?
കവി സമ്മേള്ളനത്തിന് കനകകുന്നില്‍ വന്നതും അവിടെ നിന്നും കന്യാകുമാരിയിലെക്കുള്ള യാത്രയും പറയാന്‍ കഴിയാത്ത അനുഭൂതി ആണ് സമ്മാനിച്ചത്. കേരളത്തിലെ പച്ചപ്പിലേക്ക് ഓടിയെത്താന്‍ മനം കൊതിക്കാറുണ്ട്. എനിക്ക് കേരളത്തില്‍ ഒരു പാട് നല്ല സ്നേഹിതര്‍ ഉണ്ട്, എന്റെ Parwaaz എന്ന രചനക്ക് ചലച്ചിത്രരൂപം നല്‍കിയത് മലയാളിയായ ബിജു വിശ്വനാഥ് ആണ്. കവി സച്ചിദാനന്തന്‍ അടുത്ത സുഹൃത്ത് ആണ്.
നനുത്ത മഴയത്ത് കേരളത്തിലെ ഒരു ജാലക പടിയില്‍ ഇരുന്ന് പകലുകള്‍ ക്ക് അപ്പുറം രാത്രിയുടെ യാമങ്ങളില്‍ മഴ പെയുന്നതും കാത്ത് നേരം വെളുക്കുവോളം ഞാന്‍ ഉണ്ടാകും അപ്പോള്‍ പ്രണയവും ജീവിതവും രതിയുമെല്ലാം എന്നില്‍ നിറയും. അടുത്ത മഴകാലത്ത് ഞാന്‍ വരും ആ പച്ചപ്പ്‌ തേടി.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ