പുഴുക്കൾ

ടി.കെ. ഉണ്ണി

 നാറുന്ന നഗരനരകങ്ങളെമ്പാടുമയ്യോ..
അതിലേറെ നാറ്റമുള്ള നൃപന്മാരും -
ചേർന്നു തോല്പിക്കും നരക പാതാളങ്ങളെ
നാണമാകുന്നോ, ഹാ കഷ്ടം,
സൃഷ്ടി സ്ഥിതി സംഹാരകാ.!
കുപ്പയും കുഴിയും കുറുനരികളും ചേർന്ന്
ചോരയും ചലവുമൊഴുക്കുന്ന വീഥികൾ
പുഴയിലും കുളത്തിലും വിഷംകലക്കി
വിളവുവിറ്റു വിത്തരായവരും
കൊമ്പും കുഴലും കൂത്തുമായെന്നും
ഉന്മത്തരാകുന്ന തമ്പുരാക്കന്മാരും
കൊല്ലും കൊലയും കൈത്തൊഴിലാക്കിയ
രാഷ്ട്രീയ വേതാള ഷണ്ഡന്മാരും
അവരുടെയഷ്ടിക്ക് വൃഷ്ടിയൊരുക്കുന്ന
മൂഷികരും സാരമേയങ്ങളും, പിന്നെ
അടിത്തട്ടുമിടത്തട്ടുമേൽത്തട്ടുമെല്ലാം.!
വിശ്വചലനങ്ങളെന്റെ തീർപ്പിലല്ലോയെന്ന്
കടിപിടി കൂടുന്ന തീർപ്പേമാന്മാരും പിന്നെ
കുലപതികളും കൊലപാതകികളും പണച്ചാക്കുകളും
കുപ്പത്തൊട്ടികളാക്കി മാറ്റിത്തീർത്ത
ഈ പാതാളനരകങ്ങളിലെ, നമ്മുടെ നാട്ടിലെ
പുഴുക്കൾക്ക് (കഴുതജന്മങ്ങൾക്ക്)

ഇനിയും ചിറകുമുളക്കാത്തതെന്തേ.??Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ