മഴവില്ല്..


ഷാജഹാൻ നന്മണ്ട
നിന്റെ ചിരിയുടെ
വസന്തത്തെ
ഇല്ലാതാക്കാന്‍
പൊള്ളുന്ന ഒരു
വാക്കിനുമാവില്ല
കവിളിലെ വര്‍ണ്ണങ്ങള്‍
കെടുത്താന്‍
നീറുന്ന ഒരു
കനവിനുമാവില്ല
പകര്‍ന്നു തരേണ്ടത്
മധു
ചേര്‍ന്ന് നില്‍ക്കേണ്ടത്
ഉടല്‍
പരസ്പരം ചേര്‍ന്ന്
നില്‍ക്കുമ്പോഴത്രേ
പ്രകൃതിയിലെ
ചരാചരങ്ങള്‍
ഒരേ ദിശയില്‍
പ്രത്യക്ഷപ്പെടുന്നത്
പുഞ്ചിരി
സൂര്യനാവുന്നു
മഴവില്ല് കവിളിലെ
വര്‍ണ്ണങ്ങളും
നോക്കൂ സഖീ
ആര്‍ത്തലക്കുന്ന
തിരമാലകളെ
നിശബ്ദയാക്കിയത്
പ്രണയമായിരുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ