വ്യവസായം വേണോ?രാഖി നായിഡു

ഗുജറാത്തിനെ വ്യവസായികളുടെ പറുദീസ ആക്കി മാറ്റിയതിന് മോഡിയെ അനില്‍ അംബാനി രാജാധിരാജന്‍ എന്ന് വിശേഷിപ്പിച്ചു.

വ്യവസായ ശാലകള്‍ അധികമായാല്‍ മണ്ണും വായുവും ജലവും മലിനമാകും, അതിനാല്‍ അത് പാടില്ല, അല്ലെങ്കില്‍ നിയന്ത്രണം വേണം എന്ന് ഒരു വിഭാഗം.

മണ്ണും വായുവും ജലവും മലിനമായി പണ്ടാരം അടങ്ങിയാലും കുഴപ്പമില്ല, വ്യവസായം വേണം എന്ന് മറ്റൊരു വിഭാഗവും.

വ്യാവസായികമായി കൃഷി ചെയ്യാം, അതും വ്യെവസായം തന്നെ ആണ്. പക്ഷെ അത് ചെയ്യില്ല, പകരം അമോണിയം സള്‍ഫേറ്റും കാര്‍ബണ്‍ മോണോക്സൈടും ഉണ്ടാക്കും എന്ന് പ്രകൃതി സ്നേഹികളുടെ കുറ്റം പറച്ചില്‍. വ്യവസായ ശാലകള്‍ പുറംതള്ളുന്ന മാലിന്യങ്ങളും വിസര്‍ജിക്കുന്ന വാതകങ്ങളും കൂടി ഭൂമിയെ അധികം വൈകാതെ തന്നെ ഒരു ഇരുണ്ട ഭൂഖണ്ഡം ആക്കി മാറ്റിയേക്കും എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു.

അപ്പൊ പിന്നെ ഒന്ന് തീരുമാനിക്കേണ്ടി വരും. ജീവിക്കണോ മരിക്കണോ ...?

മരിച്ചു ജീവിക്കാം .... അത്ര തന്നെ ....... !

ആണവ രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, ആണവ മാലിന്യം എവിടെ നിക്ഷേപിക്കും എന്നതാണ്. രഹസ്യമായി കടലിനടിയില്‍ നിക്ഷേപിച്ച ആണവ മാലിന്യ പെട്ടികള്‍ സുനാമി എന്ന ആ വന്‍ തിര തീരങ്ങളില്‍ അടുപ്പിച്ചപ്പോള്‍ ലോകം തന്നെ അതിശയിച്ചു. ചന്ദ്രനിലോ ചൊവ്വായിലോ കൊണ്ട് പോയി കളയാന്‍ മാര്‍ഗ്ഗം ഉണ്ടോ എന്ന് രാജ്യങ്ങള്‍ ചിന്തിക്കുന്നു. ഇവയിലെ റേഡിയേഷന്‍ നാന്നൂറ് വര്‍ഷങ്ങളോളം നിലനില്‍ക്കും എന്നതാണ് ഏറ്റവും വലിയ അപകടം.

അപ്പൊ പിന്നെ ഇത്രയും വലിയ അപകടം പിടിച്ച പണിക്ക് എന്തിന് പോകണം എന്ന് ഒരു രാജ്യവും ചിന്തിക്കുന്നില്ല. അതെങ്ങനെ.... ഇന്ന് ജീവിക്കണം ... നാളയെ കുറിച്ച് ആര്‍ക്ക് ചിന്ത ..... ല്ലേ ...

എന്നാ അങ്ങനെ ചിന്തിക്കുന്ന ഒരു സംസ്ഥാനം ഉണ്ട് ലോകത്തില്‍. ഒരു ആണവവും വ്യവസായ മാലിന്യവും ഇല്ലാതെ ജനങ്ങള്‍ സമ്പല്‍ സമൃദ്ധമായി ജീവിക്കുന്ന ഒരു സംസ്ഥാനം. ആഘോഷിച്ച് മാത്രം ജീവിക്കുന്ന സംസ്ഥാനം.

എന്നാല്‍ അവിടെ വ്യവസായം ഇല്ലേ എന്ന് ചിന്തിക്കണ്ട , ഉണ്ട് ...വ്യവസായം ഉണ്ട് ... പക്ഷെ ഭൂമിയെ നശിപ്പിക്കുന്ന വിഷ വാതകങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായം അല്ല. പകരം പരിസ്ഥിതിക്ക് ഒരു കോട്ടവും സംഭവിക്കാതെ വളരെ വിജയകരമായി നടത്തുന്ന വ്യവസായം.

എന്താ ചിന്ത .... അതെന്ത് വ്യവസായം എന്നാണോ ചിന്തിക്കുന്നത് ...?

പറയാം .......

മദ്യ വ്യവസായവും ..... ലോട്ടറി ടിക്കറ്റ്‌ കച്ചവടവും

ഇത് രണ്ടും ആണ് ഈ സംസ്ഥാനത്തിന്റെ മുഖ്യ വ്യവസായവും, മുഖ്യ വരുമാന മാര്‍ഗവും.

2598 കോടി രൂപ മദ്യത്തില്‍ നിന്നുള്ള ഏകദേശ വരുമാനം (വാര്‍ഷിക വിറ്റ് വരവ് അല്ല , ലാഭം മാത്രം)

2000 കോടി രൂപയ്ക്കു വര്‍ഷം ലോട്ടറിയും വില്‍ക്കും

ഇപ്പൊ മനസിലായോ പ്രകൃതിക്ക് ഒരു ദോഷവും ഇല്ലാതെ എങ്ങനെ വ്യവസായം ചെയ്യാം എന്ന്.

ആകെ ഉണ്ടാകുന്ന മാലിന്യം കുടിയന്മാര്‍ കുടിച്ച് വാള് വെക്കുന്നതാണ്. അത് നേരിടാനാന്‍ തെരുവ് പട്ടികളെ വളര്‍ത്തുന്നുണ്ട് . അവര്‍ അത് കൈകാര്യം ചെയ്തോളും.

ഇതിന് അനുബന്ധ വ്യവസായങ്ങളും ഉണ്ട് ... മുക്കിന് മുക്കിന് കാണുന്ന കരള്‍ രോഗ ചികിത്സാ കേന്ദ്രങ്ങള്‍, കരള്‍ സംരക്ഷിച്ച് നിര്‍ത്തുന്ന ലേഹ്യ കമ്പനികള്‍ അങ്ങനെ അങ്ങനെ ...

അങ്ങനെ പ്രകൃതിക്ക് ഒരു കോട്ടവും തട്ടാതെ ഇങ്ങനെ വ്യവസായം ചെയ്ത് സന്തോഷമായി ജീവിക്കുന്ന ഒരു ജനതയെ എവിടെ കാണാന്‍ കിട്ടും ...?

പറ എവിടെ കാണാന്‍ കിട്ടും ........ !

ലോകം കണ്ട് പഠിക്കട്ടെ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ