ഇഷ്ടം

മോഹന്‍ പുത്തഞ്ചിറ 
എങ്ങോട്ടേയ്ക്കാണ് യാത്ര
എന്നവള്‍
ഇഷ്ടമുള്ളിടത്തേക്ക്
എന്നയാള്‍
അയാള്‍ക്കിഷ്ടമുള്ള ഇടങ്ങള്‍
തന്നില്‍ത്തന്നെയാണല്ലോ
എന്ന സമാധാനത്തോടെ
അവള്‍
അവള്‍ പാവം
സമാധാനിച്ചു കൊള്ളട്ടെ
എന്ന ഗൂഡസ്മിതത്തോടെ
അയാള്‍

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?