ആത്മായനം


 വില്‍സന്‍  ആന്റണി

കനകകര്‍ണ്ണകണ്ഠംഭരണംചാര്‍ത്തി
സ്വര്‍ണ കൊലുസ്സണിഞ്ഞു
പൊന്നരഞ്ഞാണംചുറ്റി
തരിവളകള്‍കിലുക്കി
ഓണകോടിയുടുത്തു
ഓമല്‍കിനാക്കള്‍
കണ്‍കോണില്‍സ്വപ്നംവിതച്ചു
കവിളിണയില്‍നാണംപൂശി
ഗോതമ്പ്‌വര്ണകോടിയുമായി
വസന്തംവിരുന്നുവന്നു
കരിവണ്ടുകള്‍മൂളിപറക്കെ
മോളുടെമേലൊരു കണ്ണ് വേണമെന്ന്
അമ്മയുടെ ആത്മഗതം
ചന്ദനപ്രഭചൊരിഞ്ഞരാത്രിയില്‍
മനസ്സിലുംനഭസ്സിലും
കാര്‍മേഘങ്ങള്‍
ഉരുണ്ടു കൂടുകയായിരുന്നു

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?