24 Jan 2013

നിശ്ശബ്ദത

ഷെമിബിജു

മറക്കാന്‍ പഠിക്കുകയാണ് ഞാന്‍
നോവിന്‍റെ ചോര ചിന്തുന്ന
ഓര്‍മ്മകളെ ,
പാടിയകന്ന പകല്‍ക്കിളികളെ,
കനല്‍ ചീളുകള്‍
കൊരുത്തു വച്ച്
കരളടര്‍ത്തിക്കൊണ്ടുപോയ
കാലത്തെ ........

വിശ്വാസത്തിന്‍റെ
നേരിയ നൂലിഴകള്‍ ചേര്‍ത്തുവച്ച്
വിഗ്രഹങ്ങള്‍ നെയ്തെടുക്കുമ്പോഴേക്കും
അതിനെ തച്ചു തകര്‍ക്കാനായി
കൊടുങ്കാറ്റുകള്‍
ഉയിര്‍ത്തെഴുന്നേറ്റിരിക്കും ....

നിശബ്ദത ഉറവെടുക്കുന്നത്
കൊടുങ്കാറ്റുകള്‍ക്ക്
മുന്‍പായിരിക്കുമോ ..
അതോ ശേഷമോ ____

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...