സചിത്ചന്ദ്രൻ
പൂവ് തന്റെ മിനുസമാര്‍ന്ന ഇതള്‍ത്തുടുപ്പുകളില്‍ അഭിമാനപുരസ്സരം നോക്കി…ചില്ലയില്‍ തളിര്‍ത്ത താന്‍ ചില്ലയെ വിണ്ണവനാക്കി…താനില്ലാതെ എന്തു ചില്ല.എന്ത് ചെടി….?
അവര്‍ പുല്‍ത്തകിടിലിരുന്നു….രാമുവുഃ ഝാന്‍സിയും അതോ സെറീനയും റിഹാനുമോ..പേരുകള്‍ സ്വന്തമാക്കാത്ത അവര്‍ പ്രണയിച്ചു….
അവന്‍ അവളെ നോക്കി ..അവളുടെ കണ്ണുകളില്‍ തേന്മാരി…
അവന്‍ ആ പൂവ് പൊട്ടിച്ചു.. ശ്രദ്ധാപൂര്‍വ്വം അവളുടെടെ ചുരുണ്ടു സമൃദ്ധമായ അളകങ്ങള്‍ക്കിടയില്‍ കുടുക്കി..
അവളുടെ മസൃണമായ കവിളില്‍ തലോടി അവന്‍ മന്ത്രിച്ചു..’ഇന്ന് എല്ലാ കാമുകഹൃദയങ്ങളും ഉണര്‍വ്വിന്റെ വായ്ത്താരി മുഴക്കുന്നതായ ഈ ദിനത്തില്‍ നമ്മുടെ പ്രേമം സ്ഖലിച്ചിറങ്ങി ഈ താഴ്വരയാകെ തൂമഞ്ഞു നിറക്കുന്നു. വെണ്‍പ്രാവുകള്‍ കൊക്കുരുമ്മുന്നത് കണ്ടില്ലേ?ദാ..മഴവില്ല്!..വാനം ഭൂമിയ്ക്ക നേര്‍ മലരമ്പ് തൊടുക്കുന്നു..പ്രകൃതി പ്രണയപ്പൊഴികളില്‍ ഗാന്ധര്‍വ്വലഗ്‌നം തേടുന്നു….
പൂവിന് തന്റെ പുക്കിള്‍ക്കൊടി അടര്‍ത്തിയതിലെ ദേഷ്യം ശമിച്ചു….നേരം പൊകെ അതിന്റെ അഭിമാനം വര്‍ദ്ധിച്ചു…ഇപ്പോള്‍ താനിരിക്കുന്ന കാര്‍കൂന്തലിനോട് പോലും തോന്നിയ പുഛം അതിന്റെ ഗരിമയിലെത്തി..
ഈ സമയം….കാമുകിയുടെ ശിരോചര്‍മ്മത്തില്‍ രക്തം ഊറ്റിയിരുന്ന ഒരു പേന്‍ പയ്യെ പൂവിന്നരികിലെത്തി…
പൂവിന്ന് തന്റെ ജന്മം സഫലമാകുവാന്‍ സമയമായതായി അനുഭവപ്പെട്ടു…
തന്റെ സമീപസ്ഥനായ ആ കൃശജീവിയുടെ പൗരുഷമാര്‍ന്ന രോമതന്തുക്കളുടെ സ്പര്‍ശനമേറ്റ്പൂവ് വിജൃംഭിതയായി..അതിന്റെ ഇതളുകള്‍ ഹര്‍ഷോന്മാദമറിഞ്ഞു….
അപ്പോഴാണ്…. തലയിലെ കടി സഹിക്ക വയ്യാതെ കാമുകി തല മാന്തിപ്പറിച്ചു…പേന്‍ വിദഗ്ദമായി ഒഴിഞ്ഞു മാറി.
.സ്ഥാനം തെറ്റിയ പൂവ് നിലത്ത് ഇതള്‍ കുത്തി വീണു…അരമണിക്കൂര്‍ ആ കിടപ്പ് തുടര്‍ന്ന പൂവ് ഒരു കാറ്റിന്‍ കഷ്ണത്തില്‍ ആകാശത്തെ അഭിമുഖീകരിച്ചു വന്നു..
ഒരു കുളിര്‍ന്ന ജലധാരയില്‍ അതിന്റെ സുഷുപ്തി വിടര്‍ന്നു…
പ്രണയം തേടി വഴി തെറ്റി അല!ഞ്ഞ ഒരു തെരുവ് നായ ഒരു കാലുയര്‍ത്തി തിരിച്ചു പോക്കിനുളള തന്റെ ഗണ്ഡാണരസം പൂവിന്റെ മേല്‍ സൃവിച്ചതായിരുന്നു….
പൂവ് അസ്തമനം തേടി ഉത്തരായനത്തിലലിഞ്ഞു