കനലെരിയും കനല്‍കാടോ ഈ മരുഭുമി
കരളലിയും കഥപറയും ഈ മരുഭുമി
പൊന്നിന്റെ നാടെന്നു മതിപറയുമ്പോള്‍
പൊന്നില്ല പോരുളില്ല കഥനം മാത്രം
പ്രിയരേ ഞാന്‍ പിരിങ്ങിങ്ങു പോരുമ്പോളും
ഓര്‍ത്തില്ല ഇത്രമേല്‍ കഠിനമെന്ന്………..
എങ്കിലും പ്രിയരേ ഞാന്‍ ഓര്‍ത്തീടുമ്പോള്‍
എന്‍ ദുഖമെല്ലാം അലിഞ്ഞുപോകും
ഈ മരുഭൂമിന്‍ കഠിനമാം വെയിലെറ്റു……………….
എന്‍ മുഖവും മനസും കരിഞ്ഞുപോയി ……
പലപോഴും ഓര്‍ത്തു ഞാന്‍ ………….
എന്‍ ജീവിതം വേര്ധമെന്നു ……….
അപ്പോളെ ഓര്‍ക്കും ഞാന്‍ എന്‍ പ്രിയരേ
കദനത്തിന്‍ നടുവിലും കുളിരാണ് എന്‍ പ്രിയര്‍
ഈ പൊരിയുന്ന വെയിലിലും നിറഞ്ഞ്‌ഴുകുന്നൊരു
പൂഞ്ചോല നിര്‍വൃതി യാനെന്‍ പ്രിയര്‍ എന്നും .