എം .കെ മധു
നിത്യ ദുഖതിനരുതി വരുവനായി
ഓടുന്നു മലയാളീ മറുനാട്ടിലെക്കായ്
എന്നിടും നിലക്കില്ല ദുഖത്തിനോട്ടം
ചെയ്യുന്നു അറിയാത്ത ജോലികളോക്കെയും
പകലന്തിയോളം പണീയെടുതിട്ടും
തീരില്ല അവരുടെ ജീവിതദുഖങ്ങള്‍
പ്രാണന്റെ നെരിപോടെരിയുമ്പോളും
അവര്‍ പ്രാണത്യാഗങ്ങള്‍ ചെയുന്നു ഉറ്റവര്‍ക്കായി
എന്നിടുമേന്തെ പായുന്നു……… മറുനാട്ടിലേക്കായ്
ജീവിത സാഗരം താണ്ടുവാനയല്ലോ …………..
സ്വന്തം ദുഖങ്ങളും മോഹങ്ങളും….. ഹോമിച്ചവര്‍
ഇരുളിന്റെ മറവിലിരുന്നു വീതുമ്പുന്നു……………..
ദുഖത്തിന്‍ ജ്വാലയില്‍ വെന്തുനീറുമ്പോളും
തളരാതെ നില്‍കുന്നു ഉറ്റവര്‍ക്കായവര്‍……..
തിരികെ വരുമ്പോളോ അവരെ വരവേല്‍ക്കും
ഹോമിച്ച വര്‍ഷത്തിന്‍ ഒരുപിടി ഓര്‍മകള്‍ മാത്രം……
തീരാത്ത ദുഖത്തില്‍ ഭാണ്ടവും പേറി
എന്നും അലയുന്നു പ്രവാസിതന്‍ ജീവിതം …..