പ്രണയം ഹൃദയം കൊണ്ടെഴുതിയ സ്‌നേഹാക്ഷരങ്ങള്‍
മൌനം വാചാലമാക്കിയ സ്‌നേഹ ചിത്രങ്ങള്‍
പ്രണയം ഹൃദയം കൊണ്ടെഴുതിയ വിരഹാക്ഷരങ്ങള്‍
മൌനം വാചാലമാക്കിയ കണ്ണുനീര്‍ തുള്ളികള്‍
പ്രണയം തേടിടും കണ്‍കളില്‍
സ്‌നേഹം വിടര്‍ത്തും പീലിയായ്
മൌനാക്ഷരങ്ങള്‍ കുറിച്ചിടും മിഴികളില്‍
പ്രണയാക്ഷരങ്ങള്‍ പാടിടും നിന്മൊഴി
ചെറു മന്ദഹാസത്തിന്‍ തുവലായ്
പുലരിതന്‍ ആര്‍ദ്രമാം വശ്യത
കാണാക്കിനാക്കള്‍ മീട്ടിയ തംബുരു
പകല്‍ക്കിനാവായ് ദൂരേക്ക് മായുന്നു
നീ തന്ന പ്രണയവും നീ തന്ന സ്‌നേഹവും
ഹൃദയം കുറിച്ചിട്ടു സ്‌നേഹാക്ഷരങ്ങളാല്‍
അണയാന്‍ കൊതിച്ചിടും ജ്വാലയായ് ഇന്നു ഞാന്‍
ഒരു ചെറുക്കാറ്റിനായ് മനമോര്‍ത്തിരിക്കുന്നു