തൂലിക
ലക്ഷ്മി നായർ വഴങ്ങാത്ത വാക്കുകളുടെ ഭാരവും പേറി
തന്‍ ഭാവം നടിക്കുന്ന കടലാസ് കൂമ്പാരത്തിന്റെ ഇടയില്‍
കൂനി ക്കൂടി ബുദ്ധിജീവി നടിച്ച് എനിക്ക് മടുത്തു …
എനിക്ക് നഷ്ടമായ അസ്ഥിത്വം തേടി ഞാന്‍ ഇറങ്ങുകയാണ് …..
ഇതൊരു യാത്രാമൊഴിയല്ല !!
ഞാനില്ല ഇനിയുള്ള വഴിതാണ്ടാന്‍
എന്ന് ഒര്മപെടുത്താന്‍ ഞാന്‍ നിനക്ക് ആരാണ് !!
ഇടവേളകളില്‍ സമയം കൊല്ലാന്‍ നീ ഉപയോഗിച്ച ഒരായുധം …
ഒരു അവധിക്കുവേണ്ടി നിനക്ക് ഞാന്‍
കള്ളം നിറഞ്ഞ ഒരു കുറിപ്പ് ബാക്കി വെക്കുന്നില്ല
എങ്കിലും പറഞ്ഞതായി അവകാശപെട്ട്
എന്റെ വേദനകള്‍ നീ സാഹിത്യത്തില്‍ പൊതിയുക
മറ്റൊരു കവിതയാക്കി വിറ്റൊഴിക്കുക………………!!
എനിക്കുള്ളിലെ നോവിന്റെ കനത്ത ഇരുളില്‍
നിനക്കായ് നോട്ടപ്പിശകു പറ്റിയ കുറെ വരികള്‍
അവയില്‍ ഇതും കൂടി ആയാല്‍ ..എന്റെ ഉള്ളില്‍ നീ ഉണര്‍ത്തിയ
കവിതയുടെ ഉറവക്ക് വറ്റി തീരാം ….
എന്റെ പ്രണയം നിന്നോടായിരുന്നു എന്ന് പറയാതെ
നീന്നുളിലെ കവിയോടായിരുന്നു എന്ന് ഞാന്‍
പറഞ്ഞാല്‍ ഞാന്‍ നിന്റെ വാക്കുകള്‍ തുപ്പുന്ന
വെറും ഒരു ഉപകരണം ആകും ….
നിന്റെ മാറില്‍ നീ ചേര്‍ത്ത് വെച്ച നിമിഷങ്ങളില്‍ ആയിരുന്നു
എന്റെ ഉള്ളില്‍ നിന്നും കറതീര്‍ന്ന കവ്യാവലി ഉതിര്‍ന്നത് …
നീ എറിഞ്ഞു കളഞ്ഞ കടലാസ് തുണ്ടുകളില്‍
എനിക്ക് മുന്‍പേ പോയവരുടെ നിശബ്ദ നിശ്വാസങ്ങള്‍ ….
മഷിവറ്റി കാഴ്ച വസ്തുവായി ശേഷിക്കുന്ന
എന്റെ പുറം ചട്ടയില്‍ നീ കോറിയിട്ട നരച്ച രേഘകള്‍ …അവ
കൈവിരലുകലില്‍ തഴമ്പ് ആയി നിന്നെ വേദനിപ്പിക്കാതെ ഇരിക്കട്ടേ !!
എന്നെ വെച്ച് നേടിയ നേട്ടങ്ങള്‍ക്ക്
നിന്റെ ബുദ്ധിയുടെ അടിവരയിടാന്‍ എന്റെ ഉള്ളില്‍ അവശേഷിക്കുന്ന
മഷിപൊട്ടുകള്‍ മതിയാകുമോ …?
എന്റെ ഉള്ളില്‍ തുടിക്കുന്ന ഒരു കവിതയുടെ
അവസാന വരിയില്‍ നീ ഉണ്ട്
അത് ഓര്‍മയായി മാഞ്ഞു തുടങ്ങും മുന്‍പേ ഞാന്‍ ഇറങ്ങട്ടെ ….?’

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?