അജിത് പി നായർ
ഓര്‍മ്മയില്‍ തെളിവായ് ചിന്നുന്ന മഴക്കാലത്തിന്മേഘമേ….
തെളിവാര്‍ന്നൊരു മഴയായ് പെയ്‌തൊഴിയുക നീയും ….
കാലങ്ങള്‍ എന്നെ വിളിക്കുന്നു …
തൊടിയിലെ മഷിതണ്ടിന്‍ ചാര്‍ത്തിനായ് ..
പായലിന്‍ നനവുകള്‍ ,പാടത്തെ തുടികളും
മായുന്ന നന്മകളാല്‍ സ്മൃതികള്‍ പായുമ്പോള്‍ ..
മോഹിച്ചീടുന്നൊരു കൂട്ടുകാരീ നീ…
പെടിച്ചിരണ്ടോ…ഈ മഴക്കാലത്തു…
മഴ നൂലിനാല്‍ പൊതിഞ്ഞ നിന്‍ ചെറു പുഞ്ചിരി …
മറക്കുവാന്‍ ഒരു മഴക്കാലം ക്കൂടി ..
ചന്ദന ക്കുറികള്‍ മാച്ച മഴ മുത്തുകളോടവള്‍
പരിഭവപ്പെട്ടപ്പോള്‍…
മഴവില്ലുകള്‍ കാട്ടിയവളെ മഴചിരിപ്പിച്ചു.
ചെറുകുടയാല്‍ മറഞ്ഞ നിന്‍ മിഴികോണുകള്‍
മഴചിന്തുകള്‍ മാടിയൊതുക്കിയ ഈറന്‍ മുടികള്‍
മഴപക്ഷികള്‍ പാടിയ ആ പാട്ടിനൊപ്പം
ചിരികള്‍ വിടര്‍ത്തി ആകാശം തണുത്തു.
മഴകാറ്റിനൊപ്പം അവള്‍ എങ്ങോ പോയ് മറഞ്ഞതോര്‍ത്ത് …
ഇനിയൊരു കാര്‍മേഘ തണുപ്പിനായവന്‍ കാത്തിരിക്കുന്നു