27 Apr 2013

കല്ലുകൾക്ക് പറയാനുള്ളത്….


 


 ഗീത മുന്നൂർക്കോട്

പണ്ടെന്നോ
പൊട്ടിത്തെറിച്ച്
ചിന്നിപ്പിരിഞ്ഞ്
കോലം കെട്ടതെങ്കിലും
വെറും കല്ലെന്ന്
അസൂയ മൂത്ത്
ആളുക
വിശേഷിപ്പിക്കുന്നെങ്കിലും
ഇത്രയും വൈവിധ്യമാർന്ന്
ജീവിച്ചവരില്ല.

ഉയരങ്ങളിലേക്കുള്ള
പടവുകളായി
നേപ്പാതകളി
നിവരുന്ന പരവതാനിയായി
ഞങ്ങളിടം കാണുന്നു.

മനുഷ്യന്റെ മോഹസൗധങ്ങൾക്ക്
കരുത്തും
കരവിരുതുകൾക്ക്
മേനിയഴകും
കണ്ടെത്തി
വെട്ടുകളിലും കൊത്തുകളിലും
അലങ്കാരം കൊണ്ട്
പാവയും പാട്ടയും
തൊട്ടിയും മെത്തയു-
മെല്ലാമാകുമ്പോളും
വിഴുപ്പുകളെ
എത്ര നന്നായി
ഞങ്ങ തച്ചൊഴുക്കുന്നു

ഞങ്ങളെ ആയുധമാക്കിയവന്
ത്തുറുങ്കും
ഞങ്ങ തന്നെ പണിയും.

സ്വപ്നസ്വാദുക
ചില വേളകളി
അരച്ചും ചതച്ചും
ഒരുക്കിയും
പട്ടിണിക്ക്
കല്ലുകടിയാകാനും
ഞങ്ങ സദാ സന്നദ്ധർ.

മനുഷ്യാ,
നീ ഞങ്ങളെ
ഭയക്കാന്വേണ്ടി
ഞങ്ങളൊരേ സമയം
ദൈവവും
ചെകുത്താനുമാകുന്നു.

എന്നിട്ടും
ഞങ്ങളുടെ
ഭീമത്വത്തെ കൂസാതെ
ഓരോ ചെത്തിലും
സുതാര്യമാക്കിത്തിളക്കി
വജ്രാഭയില്നീ
ഞങ്ങളുടെ
വിലയേറ്റുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...