ഡോ പി എം ആലംകോട്ട്
പ്രകൃതി
പ്രകൃതിയെക്കുറിച്ചു വര്‍ണ്ണിക്കാത്ത കവികളില്ല, പാടാത്ത ഗായകരില്ല,വരക്കാത്ത ചിത്രകാരില്ല… കാരണം? പ്രകൃതി അത്രയ്ക്ക് മനോഹരിയാണ് അതൊരു പ്രപഞ്ച സത്യമാണ്. അഥവാ, എത്ര വര്‍ണ്ണിച്ചാലും, എത്ര പാടിയാലും, എത്ര വരച്ചാലും അതൊന്നും അധികമേയല്ല! ചുരുക്കത്തില്‍, പ്രകൃതിയുടെനിര്‍വചനം അതിനെല്ലാം എത്രയോ അതീതം!
മനുഷ്യന്‍
എല്ലാ ജീവജാലങ്ങള്‍ക്കും ജീവനുണ്ട്, ശരീരമുണ്ട്, മനസ്സുണ്ട്, എന്നാല്‍… മനുഷ്യന്‍, മനുഷ്യമനസ്സ് അതും തികച്ചും നിര്‍വചനാതീതം!
മനുഷ്യപ്രകൃതം
പ്രകൃത്യാലുള്ള മനുഷ്യന്റെ ശാരീരികവും മാനസികവുീ ആയുള്ള, പ്രകൃതിനിയമങ്ങള്‍ അറിഞ്ഞോ അറിയാതെയോ തെറ്റിക്കാതെ മുന്നോട്ടു പോകുന്ന ഒരു തുലാനാവസ്ഥയാണിത്.
മനുഷ്യന്റെ പ്രകൃതിയില്‍നിന്നുള്ള വ്യതിചലനം
പ്രകൃതിയില്‍നിന്നു വ്യതിചലിക്കുമ്പോള്‍ (അറിവോടെയും അല്ലാതെയും)പ്രശ്‌നങ്ങള്‍ അസുഖങ്ങള്‍ ഉണ്ടാവുകയായി. അപ്പോള്‍? ആവുന്നതുംപ്രകൃതിയിലെക്കുതന്നെ മടങ്ങാന്‍ നോക്കുക അത്രതന്നെ. വളരെ ലളിതം!
ഇനി ഒരല്‍പം വിശദീകരണം:
പ്രകൃത്യാലുള്ള മഹത്ശക്തി (Super natural power) എന്ന് നിരീശ്വരവാദികള്‍പറഞ്ഞോട്ടെ; ദൈവീക ചൈതന്യം (Divine power) എന്ന് ഈശ്വരവിശ്വാസികളുംപറഞ്ഞോട്ടെ; തര്‍ക്കം വേണ്ട ആ പ്രപഞ്ചസത്യത്തെ മറികടക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു എന്നല്ലേ ശരി?
പ്രകൃതി കോപിക്കുന്നുണ്ട്. അത് വഴി മനുഷ്യരാശിക്ക് പ്രശ്‌നങ്ങള്‍ഉണ്ടാവുന്നുമുണ്ട്. എന്നാല്‍, സാധാരണനിലക്ക്, പ്രകൃതി നിയമങ്ങളെനാം തെറ്റിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ അസുഖങ്ങള്‍ വന്നുകൂടുന്നു എന്നത്ഒരു പരമാര്‍ത്ഥമാണല്ലോ.
പുതിയ പുതിയ കണ്ടുപിടുത്തങ്ങളോടുകൂടി, സുഖസൌകര്യങ്ങള്‍ കൂടിയതോടുകൂടി നാം പ്രകൃതിയില്‍നിന്നു അകലാന്‍ തുടങ്ങി. പ്രകൃതിദത്തമായതിന്റെ എല്ലാം സ്ഥാനത്ത് കൃത്രിമമായി ഉണ്ടാക്കിയതൊക്കെ പകരം വെക്കുമ്പോള്‍ അതിനു അധികം ആയുസ്സ് ഉണ്ടാവില്ല.
പ്രകൃതിയുമായി ഇണങ്ങി ജീവിച്ചുപോകാന്‍ നാം ആവുന്നതും ശ്രമിക്കണം. പ്രശ്‌നങ്ങള്‍, അസുഖങ്ങള്‍ വന്നുചേരുമ്പോഴെങ്കിലും പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. അഥവാ, പ്രകൃതിയുമായി ഇണങ്ങുന്നചികിത്സാ സമ്പ്രദായങ്ങളില്‍ താത്പ്പര്യം കാണിക്കണം. അല്ലാതെ, ഉടന്‍ഒരു വിപരീത മാര്‍ഗ്ഗത്തിലൂടെ, കൃത്രിമ മാര്‍ഗ്ഗത്തിലൂടെപരിഹാരംകാണാന്‍ ശ്രമിക്കുകയല്ല വേണ്ടത്.
പ്രകൃതിയെയും, പ്രകൃതിദത്തമായ എന്തിനെയും മനസ്സിലാക്കി അത് പ്രകാരം മുന്നോട്ടുപോകുന്ന ചികിത്സാ ശാസ്ത്രങ്ങളെയും അവഗണിക്കാതിരിക്കുക.(എന്നാല്‍…. അടിയന്തര ഘട്ടങ്ങളില്‍ ആധുനിക രീതിക്ക് മടി കാണിക്കാതെയും ഇരിക്കുക അതാണ് അഭിലഷണീയം, അതാകട്ടെ കരണീയം.)
പ്രകൃതിയോടു ഇണങ്ങി ജീവിക്കുമ്പോള്‍, മനുഷ്യന് ഉദ്ദേശിച്ച ശരാശരി വയസ്സായ100 വര്‍ഷങ്ങള്‍ ക്ലേശകരമല്ലാതെ ജീവിക്കാം എന്നത് പ്രകൃതി തത്വം. നിര്‍ഭാഗ്യവശാല്‍, മനുഷന്‍തന്നെ ആ ആയുര്‌ദൈര്ഖ്യം കുറച്ചുകൊണ്ടും, ക്ലേശകരമാക്കിക്കൊണ്ടും വരുന്നതായാണ് കാണുന്നത്!
***
കുറിപ്പ്: വളരെ വിശാലമായ, എന്നാല്‍ തികച്ചും ലളിതമായ ഒരു ശാസ്ത്രപഠനംആണിത്; ബ്ലോഗിനുള്ള സൌകര്യാര്‍ത്ഥം വളരെ ചുരുക്കി എഴുതി എന്ന് മാത്രം. ഉദ്ദേശിച്ചസന്ദേശം വായനക്കാരില്‍ എത്തി എങ്കില്‍ ഈ ലേഖകന്‍ കൃതാര്‍ത്ഥനായി.