Skip to main content

ദൈവത്തിന്റെ കണ്ണുകൾ
 എം.കെ.ജനാർദ്ദനൻ
 യുവപ്രായം തൊട്ടേ അനന്തു കഥയെഴുതുമായിരുന്നു. തൊഴിൽ തേടി പ്രവാസിയായ ശേഷം പത്തുകൊല്ലം കഴിഞ്ഞാണ്‌ ഗ്രാമത്തിൽ തിരിച്ചെത്തിയത്‌. സ്വന്തം ഗ്രാമത്തെക്കുറിച്ചുള്ള ആകാംക്ഷകൾ പത്തുവർഷത്തിന്റെ ഇടവേളകളിൽ എത്രയെത്ര മാറ്റങ്ങൾ-പുരോഗതികൾ-അനന്തു ഏറെ പ്രതീക്ഷിച്ചാണ്‌ പിറ്റേന്ന്‌ പ്രാതഃസന്ധ്യക്കു തന്നെ നടക്കാനിറങ്ങിയത്‌. വഴിയിൽ കണ്ട പഴയപരിചിതൻ തിരക്കി. "എപ്പൊ വന്നു?" ഇന്നലെ പത്തുവർഷങ്ങൾ വീണുപോയതറിഞ്ഞില്ല. പക്ഷേ അതിലുമേറെ കാലം കഴിഞ്ഞതുപോലെ തോന്നുന്നു. പിന്നെ എന്തൊക്കെ വിശേഷങ്ങൾ? ഗ്രാമവാസിയുടെ മൊഴിയിൽ നിരാശയുടെ കറുപ്പ്‌ നിറം. "മൊത്തം വിശേഷങ്ങളെയുള്ളൂ. മി. അനന്തു പണ്ട്‌ നമ്മളൊന്നിച്ച്‌ സ്കൂളിൽ പോയത്‌ നോക്കെത്താത്ത പച്ചപ്പാടങ്ങളുടെ നടുവിലൂടെ തീർത്ത നടവരമ്പിലൂടെയല്ലേ? തത്തകളുടെ കൂട്ടങ്ങൾ. മാടത്തകൾ, കൊറ്റിക്കൂട്ടങ്ങൾ. ഇപ്പോ ഒന്നുമില്ല. കുറെയേറെ സ്ഥലങ്ങളിൽ റബ്ബർഎസ്റ്റേറ്റുകൾ. ബാക്കി കെട്ടിടങ്ങൾ. പാടം നികളാൺ ഇനി ബാക്കിയില്ല. കുടിവെള്ളക്ഷാമം. എന്നുവേണ്ട- കേരളത്തിൽ ഒരു പൂവും, ഇരുപ്പൂവും, മുപ്പൂവുമായിരുന്ന പാടങ്ങളിൽ ഇപ്പോൾ ഇറക്കുന്ന കൃഷി. ചങ്ങമ്പുഴക്കവിതയുടെ വൈരുദ്ധ്യം പോലെ എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾക്കു പകരം  ബിൽഡിംഗ്‌ കൺസ്ട്രക്ഷൻ മാത്രം. മലയാളി മണ്ണിൽ പണിക്കിറങ്ങിയ കാലം മറന്നു. മുഴുവൻ ബംഗാളികളും ബീഹാറികളും വന്നു നിറഞ്ഞു കേരളത്തിന്റെ കാര്യം പോക്കാണ്‌."
നാടിന്റെ വിശേഷത്തിൽ ദുഃഖം തോന്നി.
പഴയ സഹപാഠി തുടർന്നു.
തീർന്നില്ല വിശേഷങ്ങൾ. നമ്മൾ പഠിച്ചുനടന്ന കാലവുമായി കംപയർ ചെയ്യാൻ പോയാൽ സാധനങ്ങൾക്ക്‌ നൂറും ഇരുന്നൂറും ഇരട്ടി വിലയാ, ജനങ്ങളുടെ കൊരവള്ളി അറക്കലായി വോട്ടെടുപ്പും ഭരണവും അധഃപതിച്ചിരിക്കുന്നു." തീരുന്നില്ല വിശേഷം. പിടിച്ചുപറി, തട്ടിപ്പ്‌, കൊള്ള, കൊലപാതകങ്ങൾ, ശിശു പീഡനം, സ്ത്രീപീഡനം, പത്തുവയസ്സുകാരിക്കുപോലും തനിയെ വഴിനടക്കാൻ വയ്യാത്തവിധം ക്രമസമാധാനത്തിന്റെ പുരോഗതി. ഏതെങ്കിലും അപ്പാപ്പന്മാരിൽ നിന്നും പത്താംമാസം ഗർഭംധരിച്ച്‌ അവൾ പെറ്റിരിക്കും" എങ്ങിനെയുണ്ട്‌ ധാർമ്മിക നിലവാരം? പുരോഗതിയില്ലേ? ഇനി കേട്ടോളു. ആരെങ്കിലും ശത്രുക്കളുണ്ടോ? കൊല്ലേണ്ട വിധം വൈരാഗ്യം ഉണ്ടോ? എങ്കിൽ നോ പ്രോബ്ലം ക്വട്ടേഷൻ സംഘം കാര്യം സാധിച്ചുതരും. പറയുന്ന പണം കൊടുത്താൽ ഒ.കെ. തീർന്നോ വിശേഷ കഥകൾ?
ഇല്ല ഗ്രാമത്തിൽ ജനങ്ങളുടെ ഭക്തിവർദ്ധിച്ചിരിക്കുന്നു. തൊട്ടടുത്ത്‌ നവീകരിച്ചു പണി ചെയ്ത ക്ഷേത്രത്തെ സുഹൃത്ത്‌ കൈ ചൂണ്ടിക്കാണിച്ചു.
പണ്ട്‌ ആർഭാടം ഒന്നുമില്ലാത്ത പ്രകൃതിയുടെ തനത്‌ ഭാവങ്ങളും ചൂടി ഉറങ്ങി കിടന്നതാണ്‌ കുറ്റിക്കാടുകൾക്കിടയിൽ ആ ചെറു കരിങ്കൽക്ഷേത്രം. ഒരു കുഞ്ഞു ശ്രീകോവിൽ മാത്രമായി."
അനന്തു പറഞ്ഞു.
"അതറിയാം ഞാനവിടെ ഓടവിളക്കിൽ തിരികത്തിച്ച്‌ അറിവുണ്ടാക്കിത്തരണെയെന്നു പ്രാർത്ഥിക്കുമായിരുന്നു. അതിനടുത്തായിരുന്നല്ലോ അന്ന്‌ ഞാൻ താമസം.
ഭഗവാനോട്‌ മൗനസംവാദം നടത്തുമായിരുന്നു. ദുഃഖിതർക്കു തുണയേകണേ. തിരിച്ചറിവുകൾ തരണേ. എന്നായിരുന്നു അപേക്ഷ. പഠിപ്പുകഴിഞ്ഞതേ വിസ കിട്ടുകയാൽ പ്രവാസിയായി വിദേശത്ത്‌ ചേക്കേറി. ഇപ്പോഴാണ്‌ മടങ്ങിവരാനായത്‌. റോഡിനു വലതുവശത്ത്‌ 25 സെന്റ്‌ സ്ഥലത്ത്‌ ഒരു വോളിബോൾ കോർട്ട്‌ . അവിടെ യുവാക്കൾ വോളിബോൾ തട്ടിവിട്ടു കളിക്കുന്നുണ്ട്‌. പന്ത്‌ നെറ്റിന്റെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും അടിച്ചുപായിക്കുകയും ലിഫ്റ്റ്‌ ചെയ്യുകയും കട്ട്‌ ചെയ്ത്‌ ഇടുകയും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്നു. "വലതുവശത്തെ ഈ സ്ഥലം സാവിത്രി വല്യമ്മയുടേതായിരുന്നില്ലേ- അതെങ്ങനെ പന്തുകളി കോർട്ടായി? അവിടെ വീടുണ്ടായിരുന്നു. സാവിത്രിയമ്മയും മക്കളും ഭർത്താവും ജീവിച്ചിരുന്ന മൺവീട്‌ നിന്നത്‌ അവിടെയാണല്ലേ? അവർക്കെന്തുപറ്റി? അവരൊക്കെയെവിടെ? അനന്തു സംശയമുന്നയിച്ചു.
"മക്കളെ കെട്ടിച്ചയച്ചു. പെൺമക്കളായിരുന്നല്ലോ. അവരൊക്കെ അന്യനാട്ടിലായി. ഭർത്താവ്‌ മരിച്ചപ്പോൾ പാവം പത്തറുപത്‌ പ്രായമെത്തിയ ആ അമ്മ തനിച്ചായപ്പോൾ സ്വന്തം പേരിൽ കരമടച്ചിരുന്ന ഈ വീടും സ്ഥലവും വിറ്റ്‌ മക്കൾക്കൊപ്പം പോയി. എന്നിട്ടൊ?" അപ്പഴാണു ഒരു കോദണ്ഡൻനായരും, കുറച്ചുപേരും ചേർന്ന്‌ ക്ഷേത്രം പുനരുദ്ധരിക്കൽ കമ്മിറ്റിയുണ്ടാക്കിയത്‌. യഥാർത്ഥ ദൈവത്തെ അറിയാത്ത കേവലന്മാരുടെ കമ്മിറ്റി. തലവൻ കോദണ്ഡൻ. കേസ്സു കൊടുത്തു ചുറ്റുവട്ടത്തെ സ്ഥലമൊക്കെ പ്രസിഡന്റ്‌ എന്ന നിലയിൽ തനിക്കവകാശപ്പെട്ടതാണെന്നും വിധി നടത്തിത്തരണമെന്നും പറഞ്ഞാണ്‌ അന്യായം ഫയൽ ചെയ്തത്‌. കോടതിവിധിയിൽ അന്യായം വിജയിച്ചു. ന്യായം തോറ്റും! എക്സ്പാർട്ടി വിധിയിൽ സാവിത്രിയമ്മ ആരുടേയും രക്ഷകളില്ലാതെ അനാഥയായി മടങ്ങിവരുമ്പോൾ വീടുമില്ല. സ്ഥലവുമില്ല. സ്ഥലം ദുഷ്പ്പേരിഷകളുടെ കയ്യിലായി. കോതണ്ഡന്റെ രാക്ഷസപ്പടകൾ അത്‌ പന്തുകളിക്കോർട്ടാക്കി.
"കരമടവുള്ള വസ്തു ഇങ്ങനെ മറ്റുള്ളവർ കേസ്സുകൊടുത്തു ശ്രമിച്ചാൽ സ്വന്തമാകുമോ? അതെന്തു നീതി?"
"അതിന്റെ പേരാണ്‌.നിയമം കോടതിയുടെ എക്സ്പാർട്ടി വിധി. മനസ്സിലായോ അനന്തുവിന്‌?"
"ദൈവമേ ഇതെന്തൊരു കാട്ടുനീതി? അതിനു ദൈവം കൂട്ടോ?"
അതെ. പാവം സാവിത്രിയമ്മ 85-​‍ാം വയസ്സിൽ പീടികത്തിണ്ണയിലാണ്‌ രാത്രിയുറക്കം. അവരെപ്പോലും വെറുതെ വിടാത്തത്താണു കാലം. "എത്ര സുന്ദരം എന്റെ കേരളം"
'കഷ്ടം'
ആരു കേൾക്കാൻ? കോദണ്ഡനും കൊള്ളക്കമ്മിറ്റിക്കാരുമാണ്‌, നീതിയുടേയും നിയമത്തിന്റെയും ദൈവത്തിന്റേയും സംരക്ഷകൻ. ഭക്തരുടെ ചങ്ങലയിൽ ദൈവം ശ്വാസംമുട്ടുന്നു.
25 ൽ 5 സെന്റ്‌ കോർട്ട്‌ ബാക്കിയെവിടെ?
അവിടെ കൃഷിയിറക്കി കോദണ്ഡൻ. ദൈവനാമത്തിൽ മണ്ണിൽ പൊന്നുവിളയിച്ചു പൊണ്ടാട്ടിക്കും പിള്ളേരുകൾക്കും കൊടുത്ത്‌ സസുഖം ദൈവസ്തോത്രങ്ങൾ എണ്ണിപെറുക്കിപ്പാടി, പരിപ്പും നെയ്യും കൂട്ടി കുഴച്ച്‌ തിന്നു വാഴുന്നു. ഭക്തിപാരവശ്യം എപ്പടി?
തലമുറകളിലേക്കുള്ള അവന്റെ (കോദണ്ഡൻ) പാപ സഞ്ചയികാ പദ്ധതിയാണിതെന്ന്‌. ദൈവമെ അവൻ പ്രവൃത്തിയെ അറിയുന്നില്ല. മാപ്പേകണെ.
പന്ത്‌ കളി മുറുകി. പന്ത്‌ തട്ടുകയും തെറിപ്പിക്കപ്പെടുകയും ചെയ്യുന്നത്‌ കണ്ടതേ പന്തിന്റെ സ്ഥാനത്ത്‌ ചുരുട്ടിക്കൂട്ടിയിട്ടടിക്കുന്നത്‌ പാവം സാവിത്രിയമ്മയെയാണെന്നു തോന്നി. രണ്ടു കണ്ണും പൊത്തി തുറക്കുന്നത്‌ ക്ഷേത്ര നടയിലേക്കാണെന്നു തോന്നി. ഇതെല്ലാം കണ്ട്‌ ദൈവവും കണ്ണുപൊത്തിയിരിക്കുകയാണെന്ന്‌ അനന്തുവിന്‌ തോന്നി.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…