25 May 2013

ഇരട്ടക്കുട്ടികൾ.


 ടി. കെ. ഉണ്ണി

സത്യനും നുണയനും ഇരട്ടപെറ്റവർ..
ഇരുമുലകളും മാറിമാറിക്കുടിച്ചവർ..
ഇരുകൈകളും മാറ്റിമാറ്റിക്കുഴഞ്ഞമ്മ
അമ്മിഞ്ഞയൂട്ടിന്റെ നിർവൃതിയണഞ്ഞേൻ..
പോരടിക്കുട്ടന്മാർ സത്യനും നുണയനും
വായിലെപ്പാലരുവി കുടിച്ചുറങ്ങി..
ചുണ്ടിലുണങ്ങിയ പാൽമധുവുണ്ണാൻ
മക്ഷികമൊന്നെത്തികുത്തി
നുണയന്റെ ചുണ്ടിലും ..
നുണയന്റെ രോദനം കേട്ടുണർന്നമ്മയും
വാരിയെടുത്തോമനിച്ചു,
തിരുകി വായിലമ്മിഞ്ഞ
വദനത്താൽ മൊത്തിക്കുടിച്ചാഹ്ലാദിച്ചവൻ..
കൈകാൽ തല്ലിച്ചിരിപ്പതാലെ
കിട്ടി കയ്യിലൊരമ്മിഞ്ഞമൊട്ട്,
മുറുകെപ്പിടിച്ചവൻ ആർമാദിക്കേ
കണ്ടു അവന്റെ കണ്ണിലെ തിളക്കമമ്മയും
കൈമാറ്റിക്കിടത്തി നുണയനെയും.!
മറുകയ്യാൽ തപ്പിപ്പരതി നുണയനും
കിട്ടിയവന്നു മറ്റൊരമ്മിഞ്ഞമൊട്ട്..
ഒന്നുവായിലും മറ്റൊന്നുകയ്യിലും
മതിമറന്നാനന്ദിച്ചാൻ നുണയനന്നേരം.!
ധൃതിപ്പെട്ടമ്മയുണർത്തി പാവം സത്യനെ
ഒരുകയ്യാൽ വലിച്ചെടുത്തിരുത്തി മടിയിലും
നുണയന്റെ കൈവിടുവിച്ചുകൊണ്ടമ്മയന്നേരം
പാൽമൊട്ട് തിരുകിക്കയറ്റി സത്യന്റെ വായിലും.!
നുണയനന്നാദ്യം തല്ലി,
പാൽമണക്കൈകളാൽ സത്യനെ,
പിന്നെ മൃദുമോണയാൽ കടിച്ചമ്മിഞ്ഞമൊട്ടിനെ
പലവട്ടം എന്നിട്ടും
അമ്മതന്നുമ്മകൾ നുണയന്നാദ്യം,
പിന്നെ സത്യനും.
അന്നാവാം കരയുന്നവന്നായി
പാൽ നിയമമുണ്ടായത്.!!
സത്യനും നുണയനും ഇരട്ടപെറ്റവർ..
ഇരുമുലകളും മാറിമാറിക്കുടിച്ചവർ..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...