21 Jun 2013

സഞ്ചാരം

                                             


 സന്തോഷ് പാലാ
mcsanthosh@yahoo.com

നീ നിന്റെ വീട്ടിലേക്കും
ഞാന്‍ എന്റെ വീട്ടിലേക്കും
വണ്ടിയിറങ്ങിപ്പോകുമ്പോള്‍
നമ്മുടെ ഇടവഴികള്‍ക്കിടയ്ക്ക്
ഒരു കൊച്ചു വീടുണ്ടായിരുന്നു

നീ നിന്റെ വീട്ടുപടിക്കല്‍ നിന്നും
ഞാന്‍ എന്റെ വീട്ടുപടിക്കല്‍ നിന്നും
വണ്ടികേറുമ്പോള്‍
നമ്മുടെ യാത്രകള്‍ക്കിടക്ക്
ഒരു കൊച്ചു കാത്തിരിപ്പുകേന്ദ്രമുണ്ടായിരുന്നു

നീ എന്റെ വീട്ടിലേക്കും
ഞാന്‍ നിന്റെ വീട്ടിലേക്കും
വണ്ടിയിറങ്ങിച്ചെല്ലുമ്പോള്‍
നമ്മുടെ വീടുകള്‍ക്കുള്ളില്‍
ഒരു കൊച്ചു മുറിയുണ്ടായിരുന്നു

നീ എന്റെ വീട്ടുപടിക്കല്‍ നിന്നും
ഞാന്‍ നിന്റെ വീട്ടു പടിക്കല്‍ നിന്നും
വണ്ടികേറിപ്പോകുമ്പോള്‍
നമ്മുടെ കാത്തിരിപ്പുകള്‍ക്കിടക്ക്
ഒരു കൊച്ചു ജീവിതമുണ്ടായിരുന്നു

നീ നിന്റെ വീടും
ഞാന്‍ എന്റെ വീടും മറന്ന്
ഇപ്പോള്‍ താമസം
നമ്മുടെ സ്വപ്നഗൃഹത്തിലാണ്

നമ്മള്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍
ഒരു വഴിക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍
നമ്മള്‍ക്കിടയിലുള്ളവരാണ്
ഉറക്കം നഷ്ടപ്പെടുത്തുകയെന്ന്,
വഴിമുടക്കുകയെന്ന്
ഇവിടെയാരോട് പറയും?

നമ്മുടെ ഓര്‍മ്മകള്‍
ഇപ്പോഴും 
ആ പഴയ
ഇടവഴികളിലൂടെയും
കാത്തിരിപ്പുകേന്ദ്രത്തിലൂടെയുമാണ്
ചുറ്റിക്കറങ്ങുന്നതെന്ന്
അവരോട്
പറയാനാവുമോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...