ജയചന്ദ്രന്‍ പൂക്കരത്തറ
9744283321
പുല്ലേ നീ
പൊടിച്ചപ്പോള്‍
പുല്‍ച്ചാടിയായി.
പുല്‍ച്ചാടി
നീ കുതിച്ച്
തവളയായി.
തവളേ നീ
വലുതായി
ഇഴയും പാമ്പായ്.
പാമ്പേ നീ
കൊഴുത്തപ്പോള്‍
പരുന്തുമായി.
പരുന്തേ നീ
ക്രൂരനായി
അമ്പായല്ലോ.
അമ്പേ നീ കരിഞ്ഞൊരു
വേടനായല്ലോ.
വേടാ നീ പൊടിഞ്ഞിട്ട്
മണ്ണുമായല്ലോ.
----------
കോലൊളമ്പ് - 679576
എടപ്പാള്‍, മലപ്പുറം ജില്ല.