രണ്ടു കവിതകൾവനിതാ വിനോദ്
....................................
പ്രചണ്‌ഡതയുടെ ഏടിന്
വിഷപ്പല്ലുള്ള കറുത്ത മുഖം
സ്നേഹത്തിന്റെ വെളുത്ത ഏടിലേയ്ക്ക്
വിഷപ്പല്ലുകള് ആഴ്ന്നിറങ്ങുന്നു
വേദനകൊണ്ട് പുളഞ്ഞ്
കുത്തിയിരുന്ന് വിറയ്ക്കുമ്പോള് 
എനിക്ക് നിന്നോടും 
നിനക്ക് എന്നോടും
പറയാനുള്ളത് 
സ്നേഹത്തിന്റെ ഭാഷയോ
വിരഹത്തിന്റെ വേദനയോ
....................................
കലങ്ങിയ മനസ്സില്
നൂറോളം വെള്ളിമീനുകള്
ചൂണ്ടയിട്ടുപിടിക്കാന്
കാവിലിരിക്കുന്നവര്
കൊത്തുന്നവര്ക്ക് സുഖം
കൊത്തിവലിക്കുന്നവര്ക്ക് ആശ്വാസം
നിറം മങ്ങിയ കാഴ്ച്ചകള് 
മത്തുപിടിക്കുന്നു
കാഴ്ച്ചകള്ക്കും
ചിന്തകള്ക്കും
സ്വപ്നങ്ങള്ക്കും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?