സുലോച് സുലോ
അയ്യായിരം രൂപയ്ക്ക്,
കുരച്ച് തുപ്പുമ്പോള്‍
ചോര വരുന്നത്രയും
തൊണ്ട തകര്‍ത്ത്
കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടുന്ന
അണ്‍ എയ്ഡഡ് സ്കൂളിലെ
പാവം ടീച്ചറാണ് അമ്പിളി …
രാവിലെ
പണിയെല്ലാം തീര്‍ത്ത്
ബസ് സ്റ്റോപ്പില്‍ ചെന്ന് നില്‍ക്കുമ്പോള്‍
അവള്‍ക്കു മുമ്പിലൂടെ
എന്നും മറ്റൊരുസ്കൂളിന്റെ ബസ്സു പോകും…
ആദ്യമാദ്യം
അതിലുള്ള കുഞ്ഞുങ്ങള്‍ അമ്പിളിയേയോ
അമ്പിളി കുഞ്ഞുങ്ങളേയോ
ശ്രദ്ധിക്കാറില്ലായിരുന്നു…
അതേ സ്റ്റോപ്പില്‍ നിന്നും
ഒരു കുഞ്ഞ്
ആ ബസ്സില്‍ കയറാന്‍ തുടങ്ങിയപ്പോള്‍
അമ്പിളി കുഞ്ഞുങ്ങളേയും
കുഞ്ഞുങ്ങള്‍ അമ്പിളിയേയും
ഇമ വെട്ടാതെ നോക്കാന്‍ തുടങ്ങി…
അവര്‍ പരസ്പരം ചിരിക്കാനും റ്റാറ്റാ കൊടുക്കാനും തുടങ്ങി …
അമ്പിളി കുഞ്ഞുങ്ങളുടെ ബസ്സ് വരാനും
കുഞ്ഞുങ്ങള്‍ അമ്പിളിയുടെ സ്റ്റോപ്പ് വരാനും
കാരണമെന്തെന്നറിയാതെ
അതിയായി ആഗ്രഹിച്ചു …
അമ്പിളിയെ കാണുമ്പോളേക്കും
ബസ്സൊരു ലൗ ബേഡ്സ് കൂടായി മാറാന്‍ തുടങ്ങി…
ഒരു ദിവസം അമ്പിളി വരുമ്പോളേക്കും
കുഞ്ഞുങ്ങളുടെ ബസ്സ് നീങ്ങിയിരുന്നു …
കുഞ്ഞുങ്ങള്‍ അമ്പിളി നില്‍ക്കുന്ന സ്ഥലത്തെ
ശൂന്യതയിലേക്ക്
നിരാശയോടെ പാളിപ്പാളി നോക്കുന്നത്
അരികിലെത്താറായ അമ്പിളി
വേദനയോടെ നോക്കുന്നുണ്ടായിരുന്നു …
കുഞ്ഞുങ്ങളുടെ നെടു വീര്‍പ്പുകള്‍
അമ്പിളിയെ വന്ന് തൊടുമ്പൊഴേയ്ക്കും
കുഞ്ഞുങ്ങള്‍ അമ്പിളിയേയും
അമ്പിളി കുഞ്ഞുങ്ങളേയും
ഒരു മിന്നായം പോലെ കണ്ടിരുന്നു…
കുഞ്ഞുങ്ങള്‍
കാണാത്ത കുഞ്ഞുങ്ങളേക്കൂടി
തോണ്ടിത്തോണ്ടി വിളിച്ച്
അമ്പിളിയെ കാണിച്ചു കൊടുത്തു …
കാഴ്ച്ചയില്‍ നിന്നും
ചിരിയും റ്റാറ്റാ കൊടുക്കുന്ന കൈകളും മായുന്നതു വരെ
കുഞ്ഞുങ്ങളും അമ്പിളിയും
അത് തുടര്‍ന്നു കൊണ്ടേ ഇരുന്നു…
പിറ്റേന്ന്,
കുഞ്ഞുങ്ങളുടെ സ്കൂളിന് ‘അവധി’യാകുമെന്നും
അമ്പിളിയുടെ സ്കൂളിലെ ഡ്രൈവര്‍മാരെ വിളിച്ച്
പ്രിസിപ്പാള്‍ ‘സൂക്ഷിക്കണം’ എന്നു പറയുമെന്നും അറിയാതെ…!