മതം

ജോഷി രാഘവൻ

സദാചാരത്തിന്റെ
മുഖം മൂടി അണിഞ്ഞ
സൻമാർഗികളുടെ
കൂട്ടത്തിൽ
നിങ്ങൾ എന്നെ തിരയരുത്
എന്റെ മതം അതല്ല
എന്റെ ദൈവവും
അവിടെയില്ല

ഇന്ന് ഞാൻ തെരുവിലില്ല ,
എന്നതിനാൽ
നാളെ
നിങ്ങൾ എന്നെ അവിടെ
തിരയാതിരിക്കരുത്
അവിടെ നിന്നാണ്,
അവിടെ നിന്ന് തന്നെയാണ്
എല്ലാം തുടങ്ങേണ്ടത്

വീഞ്ഞ് പോലെ
ഞാനും എന്റെ പ്രണയവും
ഒട്ടും കുറയുന്നില്ല
മാധുര്യം,
ഓരോ പഴകലിലും
അങ്ങനെ ഞാൻ എന്നെ പുതുക്കുന്നു

വഴിയരികിൽ ഞാൻ
ഉപേക്ഷിച്ച
ഭാണ്ഡങ്ങൾ
ആരും കണ്ടെടുക്കരുത്
ഇനി അഥവാകണ്ടാലും
എന്നെ അത് തിരിച്ച് എൽപ്പിക്കരുത് ,
കരളിൽ കത്തി സൂക്ഷിച്ച
എന്റെ സൌഹൃദങ്ങൾ ആണവ ,
ഓരോന്നിനും ഓരോ പനിനീർ പൂവ്
ഹൃദയ രക്തം കൊണ്ട് ചുവപ്പിച്ചത് .

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ