22 Apr 2014

വരവിളി



മുയ്യം രാജന്‍

കാവിലെ ചെണ്ടമേളം കേട്ടാലറിയാം
ആരോ പുലിത്തെയ്യം കെട്ടിയാടുന്നുണ്ട്‌
കാലുകളില്‍ കനലാടാനുള്ള
വെളിച്ചപ്പാടിണ്റ്റെ വെമ്പല്‍
കാല്‍ച്ചിലമ്പ്‌, പള്ളിവാള്‍, പരിച,
അരമണിക്കിലുക്കം , നെറ്റിപ്പതക്കം
ചുവന്ന പട്ടിണ്റ്റെ തിളക്കം
ഉറഞ്ഞു തുള്ളുന്നുണ്ട്‌ !
മനസ്സിപ്പം നിശ്ചല ചിത്രങ്ങള്‍
മിന്നിമറയുന്ന തിരശ്ശീല !
താരകങ്ങള്‍ ആകാശദീപം
കൊളുത്തിയിട്ടുണ്ട്‌
മെയ്യില്‍ രാക്കുളിര്‌
കൂടുകൂട്ടിയിട്ടുണ്ട്‌
മേലേരിയ്ക്കരികില്‍ വെറും നിലത്ത്‌
ഉടുമുണ്ട്‌ ഊരിപ്പുതച്ച്‌
ഉറങ്ങാനെന്ത്‌ രസം ?
കനലാടിയവര്‍ തെറിപ്പിച്ച
ഒരു തീച്ചീളിപ്പം
നെഞ്ചിന്‍ നെരിപ്പോടില്‍
വസൂരിമാലപോലെ
വിങ്ങിപ്പഴുക്കുമ്പോള്‍
ഉറക്കപ്പിച്ചിങ്ങനെ
വരവിളി നടത്തും :
തെയ്യക്കോപം..തെയ്യശ്ശാപം ..!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...