23 Apr 2014

ഗ്രാമീണം.

ശ്രീകൃഷ്ണദാസ് മാത്തൂര്‍

***********
മാറിവീശാനൊരു കാറ്റ്
കൂടുവച്ചുറങ്ങുന്നു.
ഈര്‍ക്കിലി ഞരമ്പില്‍ നി-
ന്നൊരു നക്ഷത്രത്തുള്ളി
കണ്ണിലേക്കു ചാടാനൊരുങ്ങുന്നു.

പിഴുതെറിഞ്ഞ ഹൃദയത്തി-
ന്നിടിപ്പിരുന്നാളുന്നു
കെടാന്‍ വിട്ടുപോയ തിരിയില്‍.

രാത്രിയേറെ വൈകിയിട്ടും
ഒരീര്‍ച്ചവാളിന്റെ കയറ്റിറക്കം,
വെട്ടൊന്ന്, മുറി രണ്ടെന്നു`.

ജന്നലുകള്‍ മാത്രമുള്ള വീടുകള്‍
വാതിലുകളെ സ്വപ്നം കണ്ട്
അഴിയെണ്ണി കഴിയുന്നു.

ആരും കാണാത്തൊരു പൂവ്
അര്‍ദ്ധരാത്രിയിലാറ്റിന്‍ കരെ
ഏറെ നേരം വിടര്‍ന്നിരുന്നിട്ടു
ഒഴുക്കിലിറങ്ങി നടക്കുന്നു.

എന്റെ ഗ്രാമത്തിന്റെ ഞരമ്പ്
അറക്കപ്പൊടിയുമുരുപ്പടിയുമാകാന്

ഊഴം കാത്തു കിടക്കുന്നു...
********

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...