19 Jul 2014

ഇത്‌ ഇന്ത്യൻ രാജവാഴ്ചയുടെ അന്ത്യം





സലോമി ജോൺ വത്സൻ

'നിങ്ങൾ രാഷ്ട്രീയത്തിലിടപെട്ടില്ലെങ്കി
ൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ സ്വയം ഇടപെടും.'     വി.ഐ.ലെനിൻ

ജീവിതത്തിൽ ആദ്യമായി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക്‌ അങ്ങനെ ഞാനും ആദ്യമായി കടന്നു. ഒരു വിശകലനത്തിലേക്ക്‌.

ഒടുവിൽ ഇന്ത്യ രണ്ടു തവണ സ്വാതന്ത്ര്യം നേടിയെന്ന്‌ ചരിത്രം തിരുത്തിയെഴുതേണ്ടി വരും.  1947 ലും രണ്ടായിരത്തി പതിനാലിലും.  മഹാത്മാഗാന്ധി സഹനത്തിന്റെ പീഡനങ്ങളിലൂടെ ഇന്ത്യക്കാരന്റെ ബ്രിട്ടീഷുകാരൻ ചവിട്ടികുനിച്ച നട്ടെല്ല്‌ നിവർത്തി സ്വതന്ത്രമായി നിൽക്കാൻ സ്വന്തം ജനതയെ പ്രാപ്തരാക്കിയെങ്കിൽ ഇപ്പോൾ അതേ മഹാത്മാവിന്റെ നാട്ടിൽ നിന്നും കോൺഗ്രസ്സ്‌ അമ്പതിൽപരം വർഷം ഭരിച്ച ഇന്ത്യയെ, അടിച്ചമർത്തപ്പെട്ട ഇന്ത്യൻ ജനാധിപത്യത്തെ തിരികെ എത്തിച്ചു മറ്റൊരു രാജ്യസേ​‍്നഹി നരേന്ദ്രദാമോദർ മോദി. 

       ലോകത്തെ ഏറ്റവും വലിയ ജനാധിപത്യശക്തിയായ ഇന്ത്യ 1947 ൽ സ്വാതന്ത്യം നേടിയെടുത്തു എന്നത്‌ ഇന്നുവരെയുളള ചരിത്രം.   ഇപ്പോഴിതാ അതേ സ്വാതന്ത്ര്യം മനുഷ്യാവകാശങ്ങളെ തകിടം മറിച്ചുകൊണ്ട്‌ സ്വന്തം മണ്ണിലെ തീറെഴുതികൊടുക്കാനും അഴിമതിയിൽ അടിമുടി രാജ്യത്തെ മുക്കിക്കൊല്ലുകയും ചെയ്ത 'കോൺഗ്രസ്സ്‌ നേത്രൃത്വത്തിൽ നിന്നുമാണ്‌ ഇന്ത്യൻ ജനത നേടിയെടുത്തിരിക്കുന്നത്‌.?  

        ഇന്ത്യ ഭരിച്ചതിൽ മൻമോഹൻസിങ്ങിനോളം നിസ്സഹായനായ ഒരു പ്രധാനമന്തി നമുക്ക്‌ ഉണ്ടായിട്ടില്ല.  പ്രണവ്‌ മുക്കർജിക്ക്‌ പ്രധാനമന്ത്രി സ്ഥാനം നൽകുവാനുളള നീക്കത്തെ വർഷങ്ങൾക്കുമമ്പു​‍്‌ തടയിട്ടതു സോണിയയായിരുന്നു.  പ്രബവ്‌ മുക്കർജി അങ്ങേയറ്റം വ്യക്തിത്വമുളള രാഷ്ട്രീയ നേതാവാണ്‌.   അതുകൊണ്ടുതന്നെയാണ്‌ അദ്ദേഹത്തെ പ്രസിഡണ്ടിന്റെ കസേരയിൽ ഒതുക്കി ഇരുത്തിയത്‌.


        IMF ഉം ലോകബാങ്കും ഇന്ത്യയെ ഇടിച്ചു താഴ്തി കാണിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവരാണ്‌.  ലോകത്തിലെ മുപ്പതു മില്യൻ അടിമകളിൽ പകുതിയോളം ഇന്ത്യയിലാണെന്ന്‌ അവർ വെളിപ്പെടുത്തി.  ലോകത്തെ പതിനാറു ദരിദ്രരാഷ്ട്രങ്ങളിൽ ഒന്നാണ്‌ വിശന്നുപൊരിയുന്ന ഇന്ത്യയെന്ന്‌ അവർ വിശേഷിപ്പിക്കുന്നു. ഇന്ത്യയുടെ സാമൂഹ്യസാമ്പത്തിക നയത്തെ ഏക്കാളത്തും ഇവർ ഉറ്റുനോക്കുകയും രാജ്യത്തെ കടക്കെണിയിലേക്ക്‌ ഇറക്കാൻ ശ്രമിക്കുകയുമാണ്‌.  ഇവിടെയാണ്‌ നാം പുതിയ ഭരണത്തിൽ പ്രതീക്ഷ അർപ്പിക്കുന്നത്‌.  സ്വയം പര്യാപ്തമായ ഇന്ത്യയെ. 

     ജൻപത്‌ നഗറിലെ വസതിയിലിരുന്ന്‌ സോണിയയും രാഹുലും ഇന്ത്യയെ നിയന്ത്രിച്ചു.  രാഹുൽ പത്തുവർഷമായി രാഷ്ട്രീയത്തിലുണ്ട്‌.  മൂന്നുവർഷം സജീവമായും.  അതുതന്നെയാണ്‌ മൻമോഹൻസിങ്ങ്‌ പ്രധാനമന്ത്രി എന്ന നിലയിൽ പരാജയപ്പെട്ടതും.  രാജീവ്ഗാന്ധിക്കുശേഷം ഇന്ത്യയിൽ ഏറ്റവും അധികം വിദേശയാത്ര നടത്തിയ പ്രധാനമന്തിയും ഇദ്ദേഹം തന്നെ.  ഏഴാം റെസ്‌ കോഴ്സ്‌  റോഡിലെ തന്റെ ഔദ്യോഗികവസതിയിൽ അദ്ദേഹം ഏറെ അന്തിയുറങ്ങിയിട്ടില്ല.  തന്റെ ഒമ്പതുവർഷത്തെ ഭരണത്തിനിടയിൽ അമ്പതു രാജ്യങ്ങൾ സന്ദർശിച്ചു.  ചുരുക്കിപ്പറഞ്ഞാൽ ഓരോ പത്തു ദിവസത്തിനുശേഷവും  ഒരു വിദേശയാത്ര.  അദ്ദേഹം അത്‌ മോഹിച്ചിരുന്നോ?  നമുക്ക്‌ അത്‌ അറിയില്ല.  ഒരുപക്ഷേ 'രാജകുടുംബം 'ഓരോ തീരുമാനം കൈകൊള്ളുബോഴും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം ആഗ്രഹിച്ചിരുന്നിരിക്കണം.  (' മൗനം സമ്മതം '  എന്ന വാക്ക്‌ അദ്ദേഹത്തിന്‌ അലങ്കാരമായിരുന്നില്ലെങ്കിലും).  ഒമ്പതുവർഷത്തിനുളളിൽ അമേരിക്ക, ചൈന, യു.കെ.  അടക്കമുളള രാജ്യങ്ങളിൽ എൺപതു തവണ സന്ദർശനം!!! 

       രാഹുൽഗാന്ധിയെ കോൺഗസ്സ്‌ മന്ത്രിസഭയിലെ ഇൻഫർമേഷൻ ആന്റ്‌ ബോഡ്കാസ്റ്റിംഗ്‌ മന്ത്രി വിശേഷിപ്പിച്ചതു നാച്ചറൽ ലീഡർ എന്നായിരുന്നു.  (ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്ന്‌ പറഞ്ഞ രാജകുമാരന്റെ അറിവില്ലായ്മ നാം മറക്കുക പൊറുക്കുക)  

       ചരിത്രം സാധാരണക്കാരനുവേണ്ടി സൃഷ്ടിക്കപ്പെട്ട സംജ്ഞയല്ല.  അതുകൊണ്ടുതന്നെ ഒരേ മുഖവും മനസ്സും ചിന്തയുമുളള സാധാരണജനത്തിന്‌ അവിടെ ഇടം ലഭിക്കില്ല.


      1947  ആഗസ്റ്റ്‌ 15 മുതൽ 2014 ജൂൺ വരെ നീണ്ടുനിവർന്നുകിടക്കുന്ന ഇന്ത്യൻ രാഷ്ട്രീയ കാലയളവിന്‌ ചരിത്രത്തിൽ ഒരു ഇടം ഉണ്ടായിരിക്കും  ഉറപ്പ്‌.  വളച്ചൊടിക്കപ്പെട്ട നെഹ്‌റുവിയൻ രാഷ്ട്രീയചരിത്രം.  എന്നാൽ ആൾബലം കൊണ്ട്‌ ലോകത്തെ രണ്ടാമത്തെ വലിയ ശക്തിയായ ഇന്ത്യയുടെ ചരിത്രം മദ്ധ്യവർഗ്ഗക്കാരായ സമ്മതിദായകരുടെ ഏറെ വിലയില്ലാത്ത ചൂണ്ടുവിരൽ തുമ്പിൽ പുരട്ടിയ വയലറ്റ്‌ മഷികൊണ്ട്‌ അറുപത്താറു വർഷത്തിനുശേഷം തിരുത്തികുറിക്കപ്പെട്ട കാഴ്ച  ദേശസേ​‍്നഹിയായ ഓരോ  ഭാരതീയനും ആവേശത്തോടെ വരും കാലങ്ങളിൽ കാത്തുസൂക്ഷിക്കും.  ഇന്ത്യൻ ഭരണനേത്രൃത്വത്തിൽ ചാഞ്ചല്യമില്ലാതെ വളർന്നു പന്തലിച്ച മോത്തിലാൽ നെഹ്‌റു കുടുംബത്തിലെ ''DYNASTY POLITICS' ന്റെ അടിവേരുകൾ ദ്രവിച്ച്‌ ഭാരതത്തിന്റെ മണ്ണിലേക്ക്‌ നിലം പതിച്ച ചരിത്രം.  കീർത്തിയുടെ അത്യാർത്തിയിൽ ഒരു രാജ്യത്തെ ജനതയെ ഒന്നടങ്കം കബളിപ്പിച്ചുകൊണ്ട്‌ അവരുടെ ബോധധാരകളെ  കരുതികൂട്ടിയുളള അസത്യപ്രചരണങ്ങൾ കൊണ്ട്‌ മന്ദീഭവിപ്പിക്കുകയായിരുന്നു 'നെഹ്‌റുവിയൻ ഡൈനാസ്റ്റി'. !  മാധ്യമങ്ങളുടെ അനുഗഹാശിസ്സുകളോടെ.

      സ്വാതന്ത്രം നേടിയ ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌ പിരിച്ചുവിടണമെന്ന്‌  നെഹ്‌റു അടക്കമുളള നേതാക്കളോട്‌ ആവശ്യപ്പെട്ട മഹാത്മഗാന്ധിയുടെ ഉൾക്കാഴ്ച ഇപ്പോൾ നമുക്ക്‌ എറെ വ്യക്തമാണ്‌. എന്തുകൊണ്ട്‌ നെഹ്‌റു ഉൾക്കൊണ്ടില്ല എന്നതും!

       യാതൊരു ഉൾക്കാ​‍്ഴ്ചയുമില്ലാതെ അഴിമതിയും അധികാരദുർവിനിയോഗവും കൊണ്ട്‌ ഭാരതത്തെ ശ്വാസം മുട്ടിച്ച കോൺഗ്രസ്സ്‌ എന്ന രാഷ്ട്രീയ കക്ഷിയുടെ അധപതനമാണ്‌ പതിനാറാം ലോക്സഭതെരഞ്ഞെടുപ്പിനെ മഹത്വവൽകരിക്കുന്നത്‌.
രാജ്യത്തിന്റെ ഭരണക്രമത്തിൽ വിശ്വാസം നഷ്ടപ്പെട്ട ശരാശരി ഭാരതീയന്‌ കിട്ടിയ
ഏറ്റവും വലിയ ബോണസ്സാണ്‌ ഭാരതീയ ജനത പാർട്ടിയുടെ  ഏകപക്ഷീയമായ വിജയം. അതാകട്ടെ BLUE BLOOD പാരബര്യം അവകാശ​‍െ​‍്പ്പടാനില്ലാത്ത
സാധാരണകുടുംബത്തിൽ നിന്നുളള ഒരു വ്യക്തിയുടെ ഘട്ടം ഘട്ടമായ വളർച്ചയുടെ ശക്തമായ കാൽവെയ്പിലൂടെയാണ്‌  രാജ്യത്തിന്‌ ലഭിച്ചതു.   ഒരു CEO  യുടെ കൃത്യനിർവ്വഹണത്തോടെയായിരുന്നു ശ്രീ നരേണ്ടദാമോദർദാസ്‌ മോദിയെന്ന ചെറുപ്പക്കാരൻ രാഷ്ട്രീയത്തിൽ എത്തിയത്‌.  നെഹ്‌റു കുടുംബം തീറെഴുതിയെടുത്ത ഇന്ത്യൻ പാർലമന്റ്‌ മന്ദിരത്തിൽ പ്രതിജ്ഞാബദ്ധനായി പ്രധാനമന്തി പദം ഏറ്റെടുത്തത്‌.  നാലുതവണ ഗുജറാത്ത്‌ മുഖ്യമന്ത്രി സ്ഥാനം ജനവിധിയിലൂടെ ലഭിച്ച ഉജ്ജ്വലഭരണാധികാരി.  ഭാരതത്തിലെ എണ്ണൂറ്റിപതിനാലുമില്യൻ വോട്ടർമാറിൽ ഏതാണ്ട്‌ അറുപത്താറു ശതമാനവും രാജ്യത്തിന്റെ ഭാഗധേയം മാറ്റിയെഴുതുവാൻ  പോളിങ്ങ്‌ ബൂത്തിലെത്തി.  ഇതിൽ 2.8  ശതമാനം ജീവിതത്തിൽ ആദ്യമായി വോട്ടവകാശം വിനിയോഗിക്കാൻ എത്തിയവരും. അതൊരു വലിയ ബാലറ്റ്‌ യുദ്ധമായി തന്നെ  ചരിത്രത്തിൽ ഇടം പിടിക്കേണ്ടതാണ്‌.  ( ചരിത്രം പലപ്പോഴും അസത്യങ്ങളുടെ അഭ്യാസക്കളരിയാണെന്നത്‌ മറ്റൊരു സത്യം) 

      2009 ലെ തിരഞ്ഞെടുപ്പിനേക്കാളും എട്ടുശതമാനം പോളിങ്ങ്‌ കൂടിയതും ഈ  ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്‌.  545 നിയോജകമണ്ഡലത്തിലായി നടന്നപോളിങ്ങിൽ 1984 ൽ നിലവിലുണ്ടായിരുന്ന 64 ശതമാനത്തെ കടത്തിവെട്ടികൊണ്ട്‌ 66 ശതമാനത്തിൽ എത്തുകയായിരുന്നു ഇക്കുറി.  പ ത്രങ്ങളും വിദേശരാഷ്ട്രീയ വൃത്തങ്ങളും  2014 ലോകസഭതിരഞ്ഞെടുപ്പിനെ 'TSUNAMI TURNOUT'  എന്നാണ്‌ വിശേഷിപ്പിച്ചതു.   10 സ്റ്റേറ്റുകളിൽ  പുരുഷൻമാരെക്കാൾ സ്ത്രീ വോട്ടർമാരായിരുന്നു.  

       അങ്ങനെ കുടുംബവാഴ്ചയെ അമർഷത്തോടെ വേദനയോടെ നോക്കിനിന്ന രാഷ്ട്രീയത്തോട്‌ താൽപര്യമില്ലാത്ത വ്യക്തികൾ വരെ തിരഞ്ഞെടുപ്പിലെ ചരിത്രം തിരുത്തിയെഴുതിയ ബിജെപിയുടെ വിജയത്തിൽ മനമറിഞ്ഞ്‌ ആഹ്ലാദിച്ചു.
ചൈനയുടെ പുരോഗമനം പോലെ തനിക്കവസരം കിട്ടിയാൽ ഇന്ത്യയെ ഡെവലപ്പ്‌ ചെയ്യുമെന്ന്‌ പറഞ്ഞ മോദിയെ ചെറുപ്പക്കാർ, അതും രാഷ്ട്രീയ ബാലപാഠം പോലും അറിയാത്ത 'ന്യൂ-ജെൻ ടെക്കികൾ' അടക്കം ചായ തട്ടുകട നടത്തുന്ന  ചെറുപ്പക്കാർ വരെ ആരാധനയോടെ കാത്തിരുന്നു.  അവരുടെ യൗവ്വനം തുടിച്ചു നിന്നിരുന്ന മനസ്സിലാണ്‌ വോട്ടടയാളമായി വിരൽത്തുമ്പിൽ വന്നുവീണ വയലറ്റ്‌ മഷി പതിഞ്ഞത്‌. അത്‌ അവരുടെ സ്വപ്നം ആയിരുന്നു.  സ്വപ്നങ്ങൾക്കുമീതെയുളള പ്രതീക്ഷയുടെ വിജയം .................................

       ' ആയാതം ആയാതം '  എന്ന വരട്ടുതത്വശാസ​‍്ര്തം ( വന്നുഭവിച്ചതുപോലെ ജീവിക്കുക )  അഭിമാനം പോലെ ചിന്തയിലും മനസ്സിലും ചുമന്നുനടന്ന ഭരണക്കൊതിപൂണ്ട GERONTOCRACY ക്ക്‌ കൊടുത്ത മറുപടിയായിരുന്നു
ഈ തെരഞ്ഞെടുപ്പു വിജയം. 

        ഡെമോക്രസി എന്താണ്‌ ഒരു രാജ്യത്തിന്‌ നൽകേണ്ടത്‌?   സ്വാതന്ത്ര്യം, നീതി, സമത്വം,  സഞ്ചാരസ്വാതന്ത്യം അല്ലെങ്കിൽ കവലപ്രസംഗം നടത്താനുളള സ്വാത​‍്ര്ന്ത്യം എന്നതിലുപരി ശരാശരി ഇന്ത്യൻ ജനതയ്ക്ക്‌ മറ്റെന്തു ലഭിച്ചു.
മാന്യമായി തൊഴിലെടുത്ത്‌ ജീവിക്കാനുളള അവകാശ സംരക്ഷണം സാധാരണക്കാരന്‌ എന്നേ നഷ്ടപ്പെട്ടിരുന്നു.  ചെയ്യാത്ത കുറ്റത്തിന്‌ ഇന്ത്യൻ ജയിലുകളിൽ നരകിച്ചുകഴിയുന്ന എത്രയോ ചെറുപ്പക്കാർ.  കൊലകുറ്റത്തിനും വൻമോഷണങ്ങൾക്കും തീവ്രവാദത്തിനും അക്രമങ്ങൾക്കും അത്‌ നടപ്പിലാക്കിയവർ അഥവാ ചെയ്തവരുടെ പാപഭാരം തലയിൽ കെട്ടിവെച്ച്‌ പുറംലോകം കാണിക്കാതെ തുറങ്കിൽ കിടന്ന്‌ ചിതലരിക്കുന്ന ജ?ങ്ങൾ.  നിയമവും നീതിയും സാധാരണക്കാരന്‌ നിഷേധിക്കുമ്പോൾ അതെങ്ങനെ ഡെമോക്രസിയാകും. സാമൂഹ്യതാൽപര്യങ്ങളും പൗരാവകാശങ്ങളും ഒരുമിച്ച്‌ മുന്നേക്ക്‌ പോകണം അതാണ്‌ ജനായത്തഭരണം. 
            
             കോർപ്പറേറ്റ്‌ താൽപര്യങ്ങൾ മാത്രം സംരക്ഷിച്ചുകൊണ്ടിരുന്ന നമ്മുടെ ഡെമോക്രസി കർഷകനെ മറന്നു.  ഗാന്ധിജി വിഭാവനം ചെയ്ത കാർഷികവിപ്ലവം മറന്നു.  ഒരു രാജ്യത്തിന്റെ പുരോഗതിയിൽ വ്യവസായത്തോടൊപ്പം, സാങ്കേതികപുരോഗതിയോടൊപ്പം തോൾചേർന്നുനിൽക്കേണ്ട ഒന്നാണ്‌ കാർഷികപുരോഗതി.

            32,87,263  ച.കി.മീ  വിസ്തീർണ്ണത്തിൽ നീണ്ടുനിവർന്നുകിടക്കുന്ന ഇന്ത്യയിലെ നൂറ്റിയിരുപ്ത്തഞ്ച്‌ കോടിയോളം വരുന്ന ജനതയെ തീറ്റിപേ​‍്​‍ാറ്റാൻ നമുക്ക്‌ കൃഷിഭൂമിയുണ്ട്‌.  പക്ഷേ കാർഷികരംഗം കർഷകന്റെ ജീവിതത്തെ പരാമറിലും, ഒരു മുഴം കയറിലും ഒതുക്കുവാനുളള അജണ്ഡകളുമായിട്ടാണ്‌ മുന്നോട്ടുനീങ്ങികൊണ്ടിരുന്നത്‌.  കർഷക ആത്മഹത്യകൾ എന്തുകൊണ്ട്‌ വർഷങ്ങളായി പെരുകി കൊണ്ടിരുന്നു എന്നത്‌ അവന്റെ ജീവിതത്തെ വെറും കൃമികീടങ്ങളുടെതിനു തുല്യമായി ഏറ്റവും അധികം വർഷം അധികാരത്തിലിരുന്ന രാഷ്ട്രീയപാർട്ടി കണ്ടു എന്നതല്ലേ യാഥാർത്ഥ്യം.

         ഒടുവിൽ ഇന്ത്യൻ ജനത സഹികെട്ട്‌ കോൺഗസ്സിനെ തങ്ങളുടെ ശോഷിച്ചതെങ്കിലും ശക്തമായ ഊർജ്ജം കൊണ്ട്‌ പുറംകാൽ മടക്കി തട്ടിയെറിഞ്ഞു.  125 കൊല്ലം പാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌
ഒടുവിൽ ചരിത്രത്തിന്റെ കറുത്ത താളുകളിലേക്കു എത്തിനിൽക്കും.  കോൺഗ്രസ്സ്‌ എന്ന വാക്കിനർത്ഥം 'ജനമഹാസഭ'  എന്നാണ്‌.  ബ്രീട്ടീഷുകാരനായ A.O.HUME ഇന്ത്യക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിഭാവനം ചെയ്ത ഒരു സംഘടന.
  
        സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കോൺഗസ്സ്‌ പിരിച്ചുവിടുവാനുളള ഗാന്ധിജിയുടെ ആഹ്വാനം നിരാകരിച്ചതു നെഹ്‌റുവിന്റെ ഭരണക്കൊതിയായിരുന്നു.  സാമൂഹ്യപാഠപുസ്തകങ്ങളിൽ എഴുതിവെച്ച മഹാനായ നെഹ്‌റുവിന്റെ യഥാർത്ഥ
മുഖം കണ്ടറിഞ്ഞ വ്യക്തിയായിരുന്നു മഹാത്മജി.  സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അതിനുവേണ്ടി രാപ്പകൽ അദ്ധ്വാനിച്ച മുഹമ്മദ്‌ അലി ജിന്നയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാൻ ഗാന്ധിജി നടത്തിയ ശ്രമം അപ്പാടെ തള്ളുകയായിരുന്നു നെഹ്‌റു.
വംശീയ സാമ്പത്തിക ഉന്നതിയിൽ നിന്ന നെഹ്‌റുവിന്‌ പിന്തുണയ്ക്കാൻ  ഉപജാപകസംഘങ്ങളും ഉണ്ടായി.  ജിന്ന രോഗിയാണെന്നും അധികകാലം ജീവിച്ചിരിക്കില്ല എന്നും ഗാന്ധിജിക്ക്‌ അറിയാമായിരുന്നു. പക്ഷേ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പദം തനിക്ക്‌ ലഭിച്ചേ തീരു എന്ന നെഹ്‌റുവിന്റെ അധികാരമോഹത്തിതിമിരത്തിൽ ഗാന്ധിജി വേദനയോടെ കീഴടങ്ങി.   ഇന്ത്യ വിഭജിച്ചാലും തനിക്ക്‌ പ്രധാനമന്ത്രി പദം കിട്ടിയേ തീരൂ എന്ന വാശിയിലായിരുന്നു നെഹ്‌റു. പാക്കിസ്ഥാൻ വിഭജനം അന്ന്‌ ഒഴിവാക്കുവാൻ ഗാന്ധിജി നടത്തിയ എല്ലാ സന്ധിസംഭാഷണങ്ങളും എല്ലാം നെഹ്‌റു കാറ്റിൽ പറത്തി.  ജിന്നയുടെ ശ്വാസകോശത്തിന്റെ എക്സ്‌റേ കണ്ട ഗാന്ധിജിക്ക്‌ അറിയാമായിരുന്നു എറെക്കാലം ജിന്ന്‌ ജീവിച്ചിരിക്കില്ലെന്ന്‌.  അതുകൊണ്ടുതന്നെ ഇന്ത്യയെ രണ്ടായി വെട്ടിമുറിക്കാതെ പാക്കിസ്ഥാൻ എന്ന രാജ്യം സൃഷ്ടിക്കാതെ ജിന്നക്ക്‌ അധികാരം കൊടുക്കുവാൻ നെഹ്‌റുവിനോട്‌ വിനീതമായി യാചിക്കുകയായിരുന്നു. 

     ഇന്ന്‌ ഇന്ത്യയിൽ നാം കണ്ട രാഷ്ട്രീയ ധ്രുവീകരണം ഇതിന്റെ തിരിച്ചടിയാണ്‌.  ' സ്വാതന്ത്ര്യവും പര്യവേഷണത്തിനായി ആഗഹിക്കുന്നതുമായ മനുഷ്യമനസ്സിന്റെ അത്രയും   മൂല്യമുളള മറ്റൊന്നും ഈ ലോകത്തിലില്ല.' എന്ന്‌ ജോൺ സ്റ്റെയൻബക്ക്‌
പറഞ്ഞിട്ടുണ്ട്‌. നരേന്ദ്രമോദിയുടെ കാൽവെയ്പ്പ്‌ ഈ വാക്കുകളെ ഓർമ്മിപ്പിക്കുന്നു.

     കോൺഗ്രസ്സിന്റെ പതനം ക്ഷണികമല്ല.  അത്‌ വർഷങ്ങളായുളള കുടുംബവാഴ്ചയുടെ ദയനീയപരാജയമാണ്‌.  മാറിയ ഇന്ത്യൻ ജനതയുടെ മനസ്സാണ്‌.  വിധിയെഴുത്താണ്‌. ' ഇന്ത്യയെന്നാൽ ഇന്ദിര'  'ഇന്ദിര എന്നാൽ ഇന്ത്യ'
എന്ന പഴയ സ്ലോഗൻ തിരുത്തികുറിക്കപ്പെട്ടു.  കാശ്മീരിവംശജനായ മോത്തിലാൽ നെഹ്‌റു ബിട്ടീഷുകാരോട്‌ ഇന്ത്യ വിലയ്ക്കു ചോദിച്ചതായി ചരിത്രം.  ആ രക്തം തന്നെയാണ്‌ നെഹ്‌റു അതിനുശേഷം ഇന്ദിര പിന്നെ സഞ്ജയ്‌
അദ്ദേഹത്തിന്റെ അകാലമരണത്തിനുശേഷം, ഇന്ദിരാഗാന്ധിയുടെ വധശേഷം, രാജീവ്ഗാന്ധി, പിന്നീട്‌ അദ്ദേഹവും വധിക്കപ്പെട്ടതിനുശേഷം അടുക്കളയിൽ നിന്ന്‌ വിധവയായ വധുവിന്റെ സഹതാപതരംഗം മുൻനിർത്തി കോൺഗസ്സിലെ
ആത്മാഭിമാനമില്ലാത്ത, നട്ടെല്ലില്ലാത്ത,  രാജ്യസ്നേഹമില്ലാത്തത്  മൂത്തുനരച്ച നേത്രൃത്വങ്ങൾ രാഷ്ട്രീയകളരി പഠിപ്പിച്ച്‌ അരങ്ങേറ്റം നടത്തിച്ചുകൊണ്ട്‌ സോണിയാഗാന്ധിയെ കോൺഗ്രസ്സിന്റെ ഉന്നതാധികാരം   നൽകി അലങ്കരിച്ചതു.
അതും തീരാതെ പതുക്കെ മക്കളായ രാഹുലിനെയും പ്രിയങ്കയെയും കോൺഗസ്സ്‌ തങ്ങളുടെ പതനം പൂർത്തീകരിക്കുവാൻ രംഗത്തു കൊണ്ടുവന്നു.  വെളളക്കാരനോടുളള അമിതമായ ആരാധന ഇന്ത്യൻ ജനതയുടെ ബലഹീനതയാണെന്നത്‌ സ്വാതന്ത്ര്യത്തിനുശേഷവും തെളിയിക്കപ്പെട്ടു.

   വിഡ്ഡിത്തം മാത്രം പറയുന്ന, ആരോ പറഞ്ഞു കൊടുക്കുന്നതു കേട്ടു മുൻപിൻ നോക്കാതെ ജനമദ്ധ്യത്തിൽ വിളമ്പുന്ന കോൺഗ്രസ്സ്‌ ബേബിയായ രാഹുലിന്റെ വരവോടെ നൂറ്റിയിരുപഞ്ച്‌ വർഷത്തെ പാരമ്പര്യമുളള കോൺഗസ്സിന്റെ പൂർണമായ പതനം ജനം കണ്ടു.  പാർട്ടി കണ്ടു.  പക്ഷേ രക്തത്തിലലിഞ്ഞുചേർന്ന വിധേയത്വസ്വഭാവം നെഹ്‌റുകുടുംബത്തിലെ അനന്തരാവകാശിയായ 'രാജകുമാരനെ'  തള്ളിപ്പറയാൻ തലമൂത്ത നേതാക്കൾക്കുപോലും ധൈര്യം ഉണ്ടായില്ല. 

    മൻമോഹൻസിങ്ങെന്ന പ്രഗൽഭനായ സാമ്പത്തികശാസ്ത്രജ്ഞൻ ഇന്ത്യയുടെ പ്രധാനമന്തി കസേരയിലിരുന്ന്‌ നീണ്ട ഒൻപതുവർഷം സോണിയയുടെ ചൂണ്ടുവിരൽതുമ്പിൽ പാവകൂത്തിലെ പാവയെ പോലെ ആടി.  ഇന്ത്യയുടെ ചരിത്രത്തമി ഇതയും വിധേയത്വമുളള, ആത്മാഭിമാനം പണയം വെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല.  ഇംഗ്ലീഷ്‌ പത്രങ്ങൾ അദ്ദേഹത്തെ 'MUM MOHAN SINGH'  എന്നു പരിഹസിച്ചു.  ബോഫോർസ്‌ അഴിമതിയുടെ  യഥാർത്ഥ തിരക്കഥ എങ്ങുമെത്തിക്കാൻ അദ്ദേഹത്തിനായില്ല.  ആകുമായിരുന്നില്ല. 

രാഹുൽ ഗാന്ധിയെ പോലെ പരിഹാസ്യനായ ഒരു വ്യക്തി നെഹ്‌റു രാജ്യവാഴ്ചയിൽ ഉണ്ടാവില്ല.  അതിലെല്ലാമുപരി ഈ ചെറുപ്പക്കാരന്റെ, കോൺഗസ്സിന്റെ പതനത്തിനു കാരണം ക്രിമിനലുകളായ എം.പി. മാരെ പുറത്താക്കുവാനുളള കാബിനറ്റ്‌ അപൂവ്‌ ചെയ്ത ഓർഡിനൻസിനെ അപലപിച്ചതാണ്‌.  അതാകട്ടെ മൻമോഹൻസിങ്ങ്‌ വിദേശത്തായിരുന്നസമയത്ത്‌.  അതായത്‌ ഈ ഓർഡിനൻസ്‌ പുറപ്പെടുവിച്ച കാബിനറ്റ്‌ അംഗങ്ങളെ മണ്ടൻമാരായി രാഹുൽ കണ്ടു. സ്വന്തം നിലനിൽപ്പ്‌ പരുങ്ങളിലായപ്പോൾ രാജ്യത്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അമ്മൂമ്മയുടെ രക്തം ഒരു പരിധി വരെ ഇദ്ദേഹത്തിന്റെ സിരകളിലുമുണ്ടല്ലോ. 

സ്വന്തം കുടുംബത്തിലുണ്ടായ ദുരന്തങ്ങൾ പറഞ്ഞ്‌ രാജ്യത്തിനുവേണ്ടി മരിച്ച അമ്മൂമ്മയ്ക്കും അച്ഛന്റെയും ആദരാഞ്ജലിയായും ജനങ്ങളോട്‌ കോൺഗ്രസ്സിന്‌ (അതോ തന്റെ പരബരാഗത കുടുംബവാഴ്ചയ്ക്ക്‌) വോട്ടുചെയ്യുവാൻ നാടകീയമായി
അപേക്ഷിക്കേണ്ട ഗതികേടിലേക്കെത്തിയ രാഹുൽഗാന്ധി സഹതാപതരംഗം തുണക്കുമെന്നു കരുത്തിയതിൽ തെറ്റി.  തലമൂത്ത വിധേയൻമാർ എഴുതികൊടുത്ത വാക്കുകൾ അർത്ഥം അറിയാതെ ഉരുവിട്ടു ഒടുവിൽ അവശേഷിച്ച
ഇമേജ്‌ കൂടി നഷ്ടപ്പെടുത്തുകയായിരുന്നു രാഹുൽ.

തിരഞ്ഞെടുപ്പുറാലിയിൽ ഇതിനു മറുപടിയായി നരേന്ദ്രമോദി പറഞ്ഞത്‌ ' ഞാൻ നിങ്ങളുടെ മുന്നിൽ വന്നു നിൽക്കുന്നത്‌ കരയുവാനോ വിലപിക്കുവാനോ അല്ല.  മറിച്ച്‌ നിങ്ങളെ സഹായിക്കാനാണ്‌.  ഞാൻ രാജ്യത്തിന്റെ ചൗക്കീദാർ ആകും. ഇവിടെ നിന്നും ആരും ഒന്നും കട്ടുകൊണ്ടുപോകില്ല. ' 

    ഓരോ ദിവസവും ഇന്ത്യയിൽ നാൽപതിനായിരം ചെറുപ്പക്കാർ ജോബ്‌ മാർക്കറ്റിൽ ഇറങ്ങുന്നു.  ഓരോ മാസവും ഏകദേശം 1.14 മില്യൺ യുവാക്കൾ തൊഴിൽ പ്രായത്തിലേക്ക്‌ എത്തുന്നു.  പതിനാലുമില്യൺ തൊഴിൽ മാർക്കറ്റിൽ എത്തുന്നു.  ചുരുക്കിപ്പറഞ്ഞാൽ ഏകദേശം എണ്ണൂറ്റിഅമ്പത് മില്യൺ യുവാക്കൾ തൊഴിലെടുക്കാൻ പ്രാപ്തരായി ഇന്ന്‌ ഇന്ത്യയിലുണ്ട്‌.  ഇവരുടെ പ്രതീക്ഷയാണ്‌ മാറിയ സർക്കാർ.  ബുദ്ധിചോർച്ച ഇനി അയൽരാജ്യങ്ങളിലേയ്ക്ക്‌
ഉണ്ടാകരുത്‌.   ഇന്ത്യയെ  സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇങ്ങനെ ഞാനാഗ്രഹിച്ചുപോകുന്നു. 
          കട്ടുമുടിച്ച്‌ ഖജനാവു കാലിയാക്കിയ ഇന്ത്യയാണ്‌ ഭരണസാരഥികൾക്ക്‌ കിട്ടിയിരിക്കുന്നത്‌.  അറുപത്തേഴുകൊല്ലം കൊണ്ട്‌ തകർന്നു തരിപ്പണമായ ഒരു സാമ്പത്തിക, സാമൂഹ്യ, വ്യവസ്ഥിതിയെ ഒരാഴ്ചകൊണ്ടോ ഒരു മാസം കൊണ്ടോ
ഒരു വർഷം കൊണ്ടോ തോമസ്‌ മൂർ എന്ന ചിന്തകൻ വിഭാവനം ചെയ്ത 'ഉട്ടോപ്പിയ' ആക്കി മാറ്റി മറിക്കുവാനാവില്ല. !!!        
          രാജ്യസ്നേഹിയായ ഓരോ വ്യക്തിയും രാജ്യപുരോഗതിക്കുവേണ്ടി സാമൂഹ്യന?യ്ക്കുവേണ്ടി പ്രത്യാശയോടെ കാത്തിരിക്കേണ്ടതാണ്‌. അതിനുളള ക്ഷമ നമുക്കുണ്ടാവണം.  അറുപത്തേഴു കൊല്ലത്തെ സഹനം നമുക്കുണ്ടായതുപോലെ.

       കേരളത്തിൽ മാറ്റത്തിന്റെ ഊർജ്ജമൊരുക്കുവാൻ തയ്യാറെടുത്ത ബി ജെ പി ക്ക്‌ ഒരു ഒറ്റ അക്കൗണ്ടുപോലും തുറക്കുവാൻ നാം അവസരം നൽകിയില്ല.  ശശി തരൂരിനെപ്പോലെയുളളവരെ ജയിപ്പിച്ച നമ്മുടെ മനസ്സ്‌ എത്രശോചനീയം.
ഒരു ജനതയ്ക്ക്‌ അതർഹിക്കുന്ന ഭരണകൂടത്തെ ലഭിക്കുമെന്ന്‌ പറഞ്ഞത്‌ എതു മഹാനാണെന്ന്‌ ഇപ്പോൾ ഓർക്കുന്നില്ല. കേരളത്തിന്റെ കാര്യത്തിൽ ഇതെത്രയോ വാസ്തവം.

     റഷ്യയെയും ക്യൂബയെയും ഇന്നും   സ്വപ്നം കാണുന്ന വരട്ടൻ കമ്യൂണിസ്റ്റ്‌ ആശയങ്ങൾ എന്നും വികസനത്തിനെതിരായിരുന്നു.  രാജ്യത്ത്‌ കമ്പ്യൂട്ടർ കൊണ്ടുവന്ന കാലത്ത്‌ തൊഴിൽ നഷ്ടപ്പെടുമെന്നുപറഞ്ഞ്‌ നടന്നവർ ഇന്നു കമ്പ്യൂട്ടർ
ഉപയോഗിക്കാതെ ഔദ്യോഗികജീവിതം നയിക്കുന്നുവെന്നാണോ  നാം വിശ്വസിക്കേണ്ടത്‌.  ട്രാക്ടർ  കർഷകനെ തൊഴിലില്ലാത്തവനാക്കും എന്നു പറഞ്ഞിട്ടെന്തായി.  റഷ്യയിൽ കമ്യൂണിസം കൊണ്ടുണ്ടായത്‌ ഒടുവിൽ നട്ടെല്ല്‌ തകർന്ന സാമ്പത്തികസ്ഥിതിയായിരുന്നു.  സുന്ദരികളായ  റഷ്യൻ സ​‍്ര്ത്തീകൾ അന്യരാജ്യങ്ങളിൽ വേശ്യാവൃത്തിയിലേർപ്പെട്ടു കൊണ്ടിരിക്കുന്നു.........................

       'എല്ലാം തികഞ്ഞ പാറകഷ്ണത്തെക്കാൾ എത്രയോ നല്ലതാണ്‌ അൽപ്പം പൊട്ടിയ രത്നം'  എന്ന ചൈനീസ്‌ പഴമൊഴിയാണ്‌ നരേന്ദ്രമോദിക്കുനേരെ മാധ്യമങ്ങളും കോൺഗ്രസ്സും ചേർന്ന്‌ ആഞ്ഞുവീശിയ വിമർശനങ്ങളുടെ ചുരികയിൽ
തല നഷ്ടപ്പെടാതെ നിന്ന മോദിയെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്നത്‌.
"People vote  their resentment, not their appreciation.  The average man does not vote for anything but against something."

                                      William Bennet Munro

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...