മൃഗതൃഷ്ണ


കെ ജി ദിലീപ്കുമാർ
ഭയമാണെനിക്കിത് പറയാന്‍, നിന്നോടിന്നെന്‍
മരണം പോലെന്തോ മണക്കുന്നുണ്ട് ചുറ്റും
നരകം പൂത്തിട്ടുണ്ടീ ഇരുണ്ട മുറികളില്‍
പുളിച്ച ബീജഗന്ധം പേറുന്നീവിരിപ്പുകള്‍.
ഭയമാണെനിക്കൊന്നു നെടുവീര്‍പ്പിടാന്‍ പോലും
ചൊറിഞ്ഞുപൊട്ടിച്ചലം നാറുന്ന വൃണം മാന്തി,
സുഖിച്ചു മിഴികൂമ്പി ഇഴഞ്ഞുനടക്കുന്നുണ്ടെനിക്ക്
ചുറ്റിലും സുഖം തേടിയ നരഭോജി
കടിച്ചു വലിക്കയാണിരുകാലി മൃഗങ്ങളെന്‍
ചതഞ്ഞ മാംസം, മനസ്സെന്നേ മരിച്ചുപോയ്
.‌തുറിച്ച കണ്ണില്‍ തെല്ലും കാമമില്ലവനുള്ളില്‍
ഇരതേടും നരി പോല്‍ മൃഗതൃഷ്ണ
ഭയമാണെനിക്കിന്നു മരിക്കാന്‍,ശവം വാങ്ങാന്‍
വരിയായി നില്‍ക്കുന്നുണ്ട് മൃതസുരതം നടത്തുന്നോര്‍
ഭയമാണെനിക്കിത് പറയാന്‍, നിന്നോടിന്നെന്‍
മരണം പോലെന്തോ മണക്കുന്നുണ്ട് ചുറ്റും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?