സലോമി ജോൺ വൽസൻ
ALL SECTS ARE DIFFERENT, BECAUSE THEY COME FROM MENMORALITY IS EVERYWHERE THE SAME, BECAUSE IT COMES FROM GOD. [VOLTAIRE –FRENCH PHILOSOPHER, DRAMATIST] [ 1694-1778 ]
സദാചാരത്തിൻ പേരിൽ ഈയിടെ''ആരൊക്കെയോ''ചേർന്ന് കോഴിക്കോട് ഷാഹിദ് എന്ന ഒരു ചെറുപ്പക്കാരന് ജീവിക്കാനുള്ള അവകാശം നിഷേധിച്ചു.അയാളെ കൊന്നു.''ഓണർ കില്ലിംഗ്'' [honor killing]
ഇതു നമ്മുടെ നാട്ടിൽ ആദ്യത്തെ അനുഭവമല്ല....ഒരുപാട് വാർത്തകൾ ഇത്തരത്തിൽ മനസ്സാക്ഷിയുള്ളവരെ വേദനിപ്പിച്ചിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്.അസ്വസ്ഥരാക്കിയിട്ടുണ്ട്. ഈ ഒരു കാരണത്തിന്റെ പേരിൽ ഒരാളെ കൊല്ലുക എന്നത് എത്രയോ പ്രാകൃതം....!
സദാചാരം മലയാളിയുടെ മനസ്സിലും ജീവിതത്തിലും സമൂഹത്തിലും ചർച്ച ചെയ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങളിൽ ഇടം പിടിക്കുന്നു.എല്ലാ സമൂഹങ്ങളിലും സദാചാരം വിഷയവൽക്കരിച്ചിട്ടുണ്ട്.
സദാചാരം എങ്ങനെ ഉണ്ടായി ?അത് മനുഷ്യ നിർമിതമാണെന്നതിൽ സംശയമില്ല.കാരണം മനുഷ്യനിലല്ലാതെ മറ്റൊരു ജീവിയിലും നാം സദാചാരം കാണുന്നില്ല.അത് നിഷ്കർഷിക്കുന്നുമില്ല.
എല്ലാ മതങ്ങളും അവരവരുടെ ദർശനങ്ങളിലൂടെ മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.മതം മനുഷ്യ സൃഷ്ടിയാണ് .അതിനോടോത്ത് നിൽക്കുന്നു MORALITY ...അഥവാ സദാചാരം.
ഒരുപക്ഷെ,ലോകത്തിൽസദാചാരത്തെക്കുറിച്ച് ഏറെ ഉദ്ഘോഷിക്കുന്നത് ബൈബിളിൽ പുതിയ നിയമം ആയിരിക്കും..
പ്രകൃതിയിൽ വാസ്തവത്തിൽ സദാചാരമില്ല.ഒരു പരീക്ഷണശാലയിലും അത് അളക്കാൻ അളവു കോലുമില്ല.
ശെരിയും തെറ്റും ഓരോ സമൂഹത്തിലും ആപേക്ഷികമാണ്.. MORAL SENSE .അഥവാ മനസ്സാക്ഷി മാനുഷിക പരിഗണനയിൽ ഒതുക്കപ്പെട്ട ഏക വികാരമാണ്. ''THE DESCENT OF MAN '' എന്ന തൻറെ രചനയിൽ ഇതു ചാൾസ് ഡാർവിൻ ഇപ്രകാരം വിവരിക്കുന്നു.
ചാനലുകൾ അടക്കമുള്ള മാധ്യമങ്ങളിൽ ചർച്ചകളും ,സെമിനാറുകളും തകൃതിയായി നടക്കാൻ തുടങ്ങിയത് ഐ ടി തൊഴിൽ ചെയ്യുന്ന പെണ്‍കുട്ടികളുടെ രാത്രി ജോലിക്കായുള്ള യാത്രകളുടെ പിന്പുറം പറ്റിയാണ്. പുരുഷന്മാരായ സഹപ്രവർതകരോടൊപ്പം ഇരു ചക്ര വാഹനങ്ങളിലും കാറിലുമൊക്കെ യാത്ര ചെയ്യുന്ന പെണ്‍കുട്ടികളുടെ സദാചാരം നാട്ടു കൂട്ടങ്ങൾ ഏറ്റെടുത്തു. അവർ പൊക്രാനിൽ ആണവ പരീക്ഷണം നടത്താൻ പോയ ശാസ്ത്രകാരന്മാരുടെ നിഷ്കർഷയോടെ, മംഗൾയാൻ ചൊവ്വയിലെത്തിക്കാനുള്ള ദീർഘ തപസ്യയോടെ , അതിർത്തിയിലെ ഔട്ട് പോസ്റ്റിൽ ശത്രുവിന്റെ നിഴലാട്ടം നോക്കി രാവുറക്കം നില്ക്കുന്ന സൈനികരെപ്പോലെ സദാചാരത്തിന്റെ ഭടന്മാരായി.
മാറിയ സമൂഹത്തിൽ മാറിമറിഞ്ഞ തൊഴിൽ സാഹചര്യങ്ങൾ ഉണ്ടായി എന്നത് മറന്നു കൂടാ. രാത്രി ജോലി ചെയ്യുന്നവരെല്ലാം സെക്സിന് വേണ്ടിയുള്ള ഇടമായി രാത്രിയിലെ യാത്രകൾ തെരഞ്ഞെടുക്കുന്നു എന്നത് പ്രാകൃതമായ ചിന്തയാണ്.
‘’The proper study of Mankind is Man’’ എന്ന് അലക്സാൻഡേർ പോപ് പറഞ്ഞത് വാസ്തവം.
എന്താണ് ഈ സദാചാരം.'' സദാചാരത്തിന്റെ നിയമങ്ങള മാറ്റണമെന്ന് പറയുമ്പോൾ സദാചാരത്തിന്റെ നിലവിലുള്ള നില എന്താണെന്ന് പറയുവാൻ കഴിയും''എന്ന് നിഷേ എന്ന ദാർശനികൻ പറഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യം,മനുഷ്യൻ ക്രമവൽക്കരിക്കുവാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാവണം സദാചാരം.അല്ലാതെ മനുഷ്യന്റെ യഥാർത്ഥ സ്വാതന്ത്ര്യത്തിനു നേരെയുള്ള നിയന്ത്രണം ആകുമ്പോൾ അവിടെ, ആ സമൂഹത്തിൽ എവിടെയൊക്കെയോ പാളിച്ചകൾ ഉണ്ടെന്നു മനശാസ്ത്രപരമായി വിലയിരുത്താം.വിശ്രമിക്കാത്ത സിരകളോടെ മറ്റുള്ളവരുടെ ജീവിതം കണ്ണിമയ്ക്കാതെ നോക്കിയിരിക്കുക എന്നതിൽ അപക്വമായ നീതി ബോധം നിറഞ്ഞു നിൽക്കുന്നു.
മനുഷ്യന്റെ ആന്തരിക ശ്രേഷ്ഠതയിൽ നിന്നും ഉണ്ടാകേണ്ടതാണ് സദാചാരം. കാരണം മനുഷ്യന് മാത്രം വേണ്ട ഒരു നിയന്ത്രിത കല്പനയാണതു. എത്തിക്സ് അഥവാ നീതി ശാസ്ത്രം രണ്ടു രീതിയിൽ കാണേണ്ടിവരും. വ്യക്തിനിഷ്ടം,സാമൂഹ്യനിഷ്ടം. സമൂഹത്തിന്റെ സ്വച്ഛമായ നിലനില്പ്പിനു ‘’social code of morality’ കൂടിയേ തീരു എന്ന് അലക്സാണ്ടർ പോപ് പറഞ്ഞത് വാസ്തവം.
എന്നാൽ പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു ജീവിക്കുന്ന ''ലിവിംഗ് റ്റുഗെദർ'' രീതിയെ സദാചാരത്തിന്റെ തകർച്ചയായി പാശ്ചാത്യർ കരുതുന്നില്ല. വിവാഹ മോചനത്തിൽ നല്കേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയാണ് അവിടെ ഇത്തരത്തിൽ ജീവിക്കുവാൻ ചെറുപ്പക്കാരെ പതിറ്റാണ്ടുകളായി പ്രേരിപ്പിച്ചത്. പൊളിഗമിയിൽ നിന്നും മൊണൊഗമിയിൽ സമൂഹം കാലാന്തരത്ത്തിലൂടെ മാറിയെന്ഗിൽ അതിൽ മനുഷ്യൻറെ അസംതൃപ്തി ഉണ്ടായിരിക്കണം. ഇന്നു നാം കാണുന്ന കുടുംബ തകർച്ചയുടെ,വിവാഹ മോചനം പെരുകുന്നതിന്റെ കാരണങ്ങളിലേക്ക് നമ്മുടെ ചിന്തകൾ ചെന്നെത്തുമ്പോൾ നാം സദാചാരത്തെ എങ്ങനെ വിലയിരുത്തെണ്ടി വരും. മോറൽ സെൻസ് മനുഷ്യന് മാത്രമുള്ള വികാരമാണ്. അത് അവന്റെ തലച്ചോറിലെ ടെമ്പോരെൽ ലോബിൽ നടക്കുന്ന പ്രക്രിയയാണ്.മതവും സമൂഹവും അധികാര വർഗ്ഗവും വിവരിക്കുന്നതിനും അപ്പുറമാണ് സദാചാരം. ഒരുവന് തന്റെ ജീവിത ദർശനമായി അത് സ്വീകരിക്കേണ്ടി വരുന്നു.അതിലുണ്ടാകുന്ന കാലുഷ്യം അവനെ പലതും ചെയ്യിക്കും.അതുകൊണ്ട് തന്നെ സദാചാരത്തെ വ്യക്തിഗതമായി അംഗീകരിക്കേണ്ടിവരും.മനുഷ്യമനസ്സ് മൌലികമാണ്.സമൂഹം അതിനു അതിരുകൾ നിശ്ചയിക്കുമ്പോൾ അവന്റെ മനസ്സിൽ സംഘർഷം ജനിക്കും.
യുദ്ധങ്ങളും വംശീയ ഹത്യകളും കൊലവെറിയും, ''പീഡനങ്ങളും '' സദാചാരത്തിൽ പൊതിഞ്ഞ അസംതൃപ്തിയായി കാണേണ്ടിയിരിക്കുന്നു.
മനുഷ്യൻ നിരവധി തലങ്ങൾ ഉള്ള ജീവിയാണ്.ശാരീരികതലം,ആത്മീയ തലം,വൈകാരികകതലം,ചിന്താതലം.ഇവ ഏകീകൃതമായി പോകുമ്പോൾ അവിടെ സ്വസ്ഥതയുണ്ടാവുന്നു. അങ്ങനെ സമൂഹത്തിലും...
ലോകത്തിൽ സദാചാരം എന്നൊന്ന് നിലനില്ക്കുന്നത് താഴെ പറയുന്ന മൂന്നു അവസ്ഥകളിൽ ഏതെങ്കിലും ഒന്നിന്റെ അതിപ്രസരം കൊണ്ടാണെന്ന് ബെർട്രൻഡ് റസ്സെൽ [1872]എന്ന ഇംഗ്ലീഷ് തത്വചിന്തകൻ പറഞ്ഞു.
1 ഭാര്യാ ഭർത്താക്കന്മാർ പരസ്പരം കാണുന്നതല്ലാതെ മറ്റൊരു പുരുഷനെയോ സ്ത്രീയെയോ കാണാനോ പരിചയപ്പെടാനോ സാധ്യമല്ലാത്ത ഒരു സ്ഥിതി വിശേഷം ജനിപ്പിക്കുക വഴി.
2 ലൈംഗികത പാപമാണെന്ന അന്ധവിശ്വാസം ജങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക വഴി.
3 സമൂഹം എന്ത് പറയും എന്ന ഭയത്താൽ.
ഇതിൽ ഒന്നാമത്തേത് അസാധ്യമാണ്.
രണ്ടാമത്തേത് കുടുംബ ജീവിതത്തിൽ അടിത്തറയായി നിൽക്കുന്നു.
മൂന്നാമത്തേത്, പുറത്തു മാന്യത നടിച്ചു ആരുമറിയാതെ വ്യഭിച്ചരിക്കുക വഴി മാനസിക ആരോഗ്യം നഷ്ടപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കുന്നു.
കോർപോറേറ്റ് സംസ്കാരത്തിൽ നഗരങ്ങളിലും മറ്റും വ്യക്തിയുടെ മേൽ സമൂഹത്തിന്റെ ശ്രദ്ധ പതിയുന്നില്ല എന്ന ഒരൊറ്റ കാരണത്താൽ ‘’സദാചാരം’’ എന്ന് സമൂഹം വിവക്ഷിക്കുന്നതെന്തോ അതിനു അപചയം സംഭവിക്കുന്നു.*
‘’THERE CAN BE NO CIVILITY WITHOUT A DEEP MORALITY.’’ [EMERSON] American poet and essayist… (1803-82)