യുവോൺ അഗസ്റ്റിൻ
എക്സിക്യൂട്ടീവ് ഡയറക്ടർ, യുണൈറ്റഡ് കോക്കനട്ട്, അസോസിയേഷൻ, ഫിലിപ്പീൻസ്
രാജ്യത്തെ കയറ്റുമതി വരവിൽ മുൻപിൽ നിൽക്കുന്ന നാളികേരം 2011 ൽ 1.957 ബില്യൺ ഡോളർ റെക്കോർഡ് വിറ്റുവരവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2009 - 13 കാലഘട്ടത്തിലെ ശരാശരി വരവ് 1.508 ബില്യൺ ഡോളർ ആയിരുന്നു. കയറ്റുമതി വ്യാപാര മേഖലയിൽ പത്താം സ്ഥാനമുള്ള വെളിച്ചെണ്ണ മുൻപുള്ള ഒൻപതു വസ്തുക്കളെയും അപേക്ഷിച്ച് ഇറക്കുമതി സാധ്യത തീരെ ഇല്ലാത്തത്താണ്. തേങ്ങയുടെ മൊത്തം കയറ്റുമതി രേഖകൾ പരിശോധിച്ചാൽ വെളിച്ചെണ്ണയുടെ സംഭാവന 1.044 ബില്യൺ ഡോളർ അഥവാ 69.5 ശതമാനം ആണ്. കാർഷിക മേഖലയിൽ വെളിച്ചെണ്ണ (1) കൊപ്രമീൽ (7) ഉണക്കത്തേങ്ങ (9) എന്നീ മൂന്നു കേരയുൽപ്പന്നങ്ങൾ കയറ്റുമതി ലാഭപട്ടികയിലെ ആദ്യപത്തു സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.
ബ്യൂറോ ഓഫ് അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളനുസരിച്ച് രാജ്യത്തെ മൊത്തം കൃഷിയോഗ്യമായ ഭൂമിയുടെ കാൽഭാഗം നാളികേര കൃഷി കൈയ്യടക്കിയിരിക്കുന്നു. മുൻ വർഷത്തെ 3562 മില്യൺ ഹെക്ടർ എന്നതിനെ അപേക്ഷിച്ച് 3574 മില്യൺ ഹെക്ടർ എന്ന നേരിയ വർദ്ധനവാണ് 2012 ൽ രേഖപ്പെടുത്തിയത്. കായ്ഫലമുള്ള തെങ്ങുകളുടെ എണ്ണം 340 മില്യണിൽ നിന്ന് 344 മില്യണിലേക്കാണ് ഉയർന്നത്. ഈ വൃക്ഷങ്ങളിൽ നിന്ന് മൊത്തത്തിൽ 15.862 ബില്യൺ നാളികേരമാൺ് വിളവെടുത്തത്. മുൻ വർഷം രേഖപ്പെടുത്തിയ 15.245 മില്യണിൽ നിന്നും 4 ശതമാനം ഉയർച്ച.
കൊപ്രയെക്കുറിച്ച് പറയുകയാണെങ്കിൽ 2013 ലെ മൊത്തം ഉദ്പാദനം 2710 മില്യൺ മെട്രിക് ടൺ ആയിരുന്നത് മുൻ വർഷത്തെ ഉത്പാദനമായ 2.633 മില്യൺ മെട്രിക് ടണ്ണിൽ നിന്നും 2.9 ശതമാനം കൂടുതലാണ്. രണ്ടു വർഷം തുടർച്ചയായ ഉൽപാദന ഉയർച്ച നേടിയിരുന്ന കിഴക്കൻ വിറസയ്സ്സി മേഖലയിൽ വിനാശകാരിയായ ചുഴലിക്കാറ്റ് മൂലം ഈ വർഷത്തെ ഉത്പാദനം 11.4 ശതമാനം ഇടിഞ്ഞ് 24 മെട്രിക് ടണ്ണിൽ എത്തി നിൽക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഫിലിപ്പീൻസ് നാളികേര കേന്ദ്രത്തിന്റെ കഴിഞ്ഞ ജൂൺ മാസം വരെയുള്ള കണക്കുകൾ അനുസരിച്ച് ഒരു വർഷത്തിൽ 4.826 മില്യൺ മെട്രിക് ടൺ കൊപ്ര ആട്ടാൻ ശേഷിയുള്ള 69 വെളിച്ചെണ്ണ മില്ലുകൾ ഉണ്ട്. 1.642 മില്യൺ മെട്രിക് ടൺ എണ്ണ ഉൽപ്പാദിപ്പിക്കുവാൻ ശേഷിയുള്ള 43 സംസ്ക്കരണ ശാലകൾ നിലവിലുണ്ട്. എന്നാൽ, 250,000 മെട്രിക് ടൺ വെളിച്ചെണ്ണയുടെ ആവശ്യകതയുള്ള 13 ഫാക്ടറികളും ഉണ്ട്. പ്രതിവർഷം 400,000 മെട്രിക് ടൺ ബയോ ഡീസൽ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഒൻപതു സംരംഭങ്ങൾ ബയോഡീസൽ സെക്ടർ വെളിച്ചെണ്ണയ്ക്കു വേണ്ടി പുതിയതായി ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത്, നിലവിൽ 198,479 മെട്രിക് ടൺ ഉൽപ്പാദന ശേഷിയുള്ള പതിനൊന്ന് കൊപ്ര യൂണിറ്റുകൾ പ്രവർത്തന ക്ഷമമാണ്. ഇവയിൽ നിന്നുള്ള ഉൽപ്പാദനം, 1.6 ബില്യൺ തേങ്ങകളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾക്ക് തുല്യമാണ്. ഇതേ പോലെ 101,075 മെട്രിക് ടൺ പ്രവർത്തന ശേഷിയുള്ള കാർബൺ പ്ലാന്റുകളും ഉണ്ട്.
കയറ്റുമതി വ്യവസായം എന്ന നിലയിൽ ഏകദേശം നാൽപതോളം കേരയുത്പന്നങ്ങളും ഉപോത്പന്നങ്ങളും 100 രാജ്യങ്ങളിലേക്ക് അയക്കുന്നു.
മുഖ്യ കേരയുത്പന്നങ്ങളുടേയും ഉപോത്പന്നങ്ങളുടേയും പാരമ്പര്യേതര ഉത്പന്നങ്ങളുടേയും കയറ്റുമതിയെപ്പറ്റി മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഫിലിപ്പിൻസിലെ നാളികേര വിതരണ ശൃംഖല
വിതരണ ശൃംഖലയിൽ കാർഷിക ഉൽപാദക മേഖലയിലെ ഏകദേശം 3.5 മില്യൺ നാളികേര കർഷകരുടേയും സാധാരണ കൃഷിക്കാരുടേയും പങ്കാളിത്തമുണ്ട്. മറ്റ് ഉത്പന്നങ്ങളായി മാറ്റി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും പ്രാദേശിക ഉപയോഗത്തിനും വേണ്ടി ഈ ശൃംഖല ശരാശരി 15.521 ബില്യൺ നാളികേരം ഉൽപ്പാദിപ്പിക്കുന്നുണ്ട്. ബ്യൂറോ ഓഫ് അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളനുസരിച്ച് ഈ ഘട്ടത്തിലുള്ള നാളികേര ഉൽപാദന മൂല്യം 88.8 ബില്യൺ ഡോളർ ആണ്. ഈ ശൃംഖലയിൽ ഉൽപ്പന്നങ്ങൾ മുന്നോട്ടു കുതിക്കും തോറും മൂല്യ വർദ്ധനവ് സാധ്യമായിക്കൊണ്ടിരിക്കും.
ലഭ്യമായ 15.521 ബില്യൺ നാളികേരം കൃഷിയിടത്തിൽ വച്ചു തന്നെ പലതായി വേർതിരിച്ചാൽ 6.208 മില്യൺ മെട്രിക് ടൺ ചിരട്ടയും, 2.794 മില്യൺ മെട്രിക് ടൺ തൊണ്ടും, 4.035 മില്യൺ മെട്രിക് ടൺ വെള്ളവും 5.588 മില്യൺ മെട്രിക് ടൺ കാമ്പും ലഭിക്കും. മറ്റുത്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളായ ഇവ ഈ ശൃംഖലയുടെ അടുത്ത പടിയിലേക്ക് കടക്കുകയും ചെയ്യുന്നു. ഇവിടെ വ്യാപാരികൾ ഉത്പാദകർ എന്നിവർ യോജിക്കുന്നു.
തൊണ്ട്
തൊണ്ട് സംസ്ക്കരിച്ച് കയർ, ഫൈബർ, ജൈവ/ ഭൗമ വസ്ത്രങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. തൊണ്ടിന്റെ 70 ശതമാനം മാലിന്യമാണ്. ഈ മാലിന്യം കൂടുതൽ സംസ്ക്കരണത്തിലൂടെ ഹോർട്ടികൾച്ചർ മേഖലയിലേക്കാവശ്യമായ ബ്ലോക്കുകളും പെല്ലറ്റുകളുമാക്കി മാറ്റാവുന്നതാണ്. കയർ ഫൈബർ അതേ രൂപത്തിലോ അല്ലെങ്കിൽ കൂടുതൽ സംസ്ക്കരിച്ച ജൈവ/ ഭൗമ തുണിത്തരങ്ങളോ, വലകളോ ആക്കി മാറ്റി കയറ്റുമതി ചെയ്യുന്നു.
ദേശീയവും തദ്ദേശീയവുമായ സർക്കാർ സ്ഥാപനങ്ങളും കാർഷിക സ്ഥാപനങ്ങളും, കൊക്കോ പീറ്റ് അല്ലെങ്കിൽ കയർ പൊടിയും ഫൈബറും ഉപയോഗിച്ച് മണ്ണ് ശുദ്ധീകരിക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യണം എന്ന് മെമ്മോറാണ്ടം സർക്കുലർ 25 ലൂടെ മുൻ രാഷ്ട്രപതി ആഹ്വാനം ചെയ്യുകയുണ്ടായി. ഇതുവഴി കയറിനും കയറുത്പന്നങ്ങൾക്കും തദ്ദേശീയ വിപണിയിൽ ശ്രദ്ധേയമായ മുന്നേറ്റമാണുണ്ടായത്. ഇതേപോലെ തന്നെ കയറിൽ നിന്നും കേര ഫൈബറിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ജൈവ / ഭൗമ വസ്ത്രങ്ങളും ബയോലോഗുകളും മണ്ണൊലിപ്പ് തടയുന്നതിനായി പൊതുമരാമത്ത് പദ്ധതികളിൽ ഉപയോഗിക്കപ്പെടണം എന്നും നിർദ്ദേശിക്കുകയുണ്ടായി. ഈ മേഖലയിലെ കയറ്റുമതി പ്രാധാന്യമുള്ള രണ്ട് വസ്തുക്കൾ ബൈയിൽഡ് കയർ, കയർ ട്വൈൻ എന്നീ രണ്ട് ഉത്പന്നങ്ങളാണ്. ചൈനയും കൊറിയയുമാണ് ഇവയുടെ പ്രധാന ഉപഭോക്താക്കൾ.
ചിരട്ട
റേശിൻ വ്യവസായത്തിനുവേണ്ടി തയ്യാറാക്കുന്ന ചിരട്ടപ്പൊടി, ചിരട്ടക്കരി ആക്ടിവേറ്റഡി കാർബൺ എന്നീ ഉത്പന്നങ്ങളായി പരിണമിക്കപ്പെടുമ്പോൾ ചിരട്ടയുടെ മൂല്യം ഉയരുകയാണ് ചെയ്യുന്നത്. ഖാനനം, ഭക്ഷ്യവ്യവസായം, ഔഷധം, ആരോഗ്യം, എന്നീ വിവിധങ്ങളായ മേഖലകളിലെ ഉപയോഗം നിമിത്തം ഉത്തേജിത കരിക്ക് മികച്ച മൂല്യമാണ് ഉള്ളത്. വിളഞ്ഞ തേങ്ങയുടെ ചിരട്ട, ബബിൾ ഗമ്മിൽ അടങ്ങിയിരിക്കുന്ന സോർബിറ്റോൾ എന്ന മധുര പദാർത്ഥം നിർമ്മിക്കുന്നതിനുള്ള അസംസ്കൃത പദാർത്ഥമാണ്. ഇതുത്പാദിപ്പിക്കുന്ന ഫാക്ടറിക്ക് ചിരട്ടയുടെ പരമ്പരാഗത ഉപഭോക്താക്കളായ ചിരട്ടക്കരി, ആക്റ്റിവേറ്റഡ് കാർബൺ ഉത്പാദകരോട് മത്സരിച്ച് പിടിച്ചു നിൽക്കാൻ സാധിക്കാത്തതിനാൽ അടച്ചു പൂട്ടേണ്ടി വന്നു.
ജപ്പാൻ (43.4 ശതമാനം) ചൈന (26.3 ശതമാനം) എന്നീ രാജ്യങ്ങളാണ് ചിരട്ടക്കരി ഇറക്കുമതി ചെയ്യുന്നതിൽ മുന്നിട്ടു നിൽക്കുന്നത്. ജപ്പാന്റെ ശരാശരി ഇറക്കുമതി 18,092 മെട്രിക്ടണ്ണും ചൈനയുടേത് 10, 958 മെട്രിക് ടണ്ണും ആണ്. ആക്ടിവേറ്റഡ് കാർബണിന്റെ പ്രാഥമിക വിപണിയായ ജപ്പാന്റെ (7214 മെട്രിക് ടൺ) മൊത്തവിഹിതം 21.9 ശതമാനമാണ്. തൊട്ടുതാഴെ ജർമ്മനിയാണ്. വിഹിതം 3,821 മെട്രിക് ടൺ.
തേങ്ങാവെള്ളം
കാലങ്ങളായി പാഴ് വസ്തു എന്ന നിലയിൽ തഴയപ്പെട്ടിരുന്ന തേങ്ങാ വെള്ളത്തിന് അവസാനം വിതരണ ശൃംഖലയിൽ ഒരു സുരക്ഷിത സ്ഥാനം നേടാൻ കഴിഞ്ഞു. മുൻകാലങ്ങളിൽ ലക്ഷോപലക്ഷം തേങ്ങകളിൽ നിന്നും ലഭിച്ചിരുന്ന തേങ്ങാവെള്ളം പ്രതിദിനം (ഏകദേശം 1.25 മില്യൺ ലിറ്റർ) ഉപയോഗിക്കുക എന്നത് വളരെ ശ്രമകരമായ പ്രക്രിയയായിരുന്നു. ഇത്രയും ഭീമമായ അളവ്, വിനാഗിരി ഉത്പാദനത്തിനു പോലും പറ്റാത്ത വിധം അധികമായിരുന്നു. നാറ്റ ഡി കൊക്കോയുടെ കാര്യത്തിലും മറ്റൊന്നുമല്ല സംഭവിച്ചതു. എന്നാൽ ഇപ്പോൾ ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളായ കായിക പ്രേമികൾ തേങ്ങാവെള്ളത്തിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എങ്ങനെ ഒഴിവാക്കാം എന്ന് മാത്രം കരുതിയിരുന്ന പാഴ് വസ്തുവിനെ മികച്ച ആരോഗ്യ പാനീയ അസംസ്കൃത വസ്തു എന്ന നിലയിൽ എത്രമാത്രം കൂടുതൽ ഉൽപ്പാദിപ്പിക്കാം എന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്ന ഒരവസ്ഥയിലേക്ക് എത്തപ്പെട്ടിരിക്കുന്നു തേങ്ങാവെള്ളം.
2011 ൽ 19 മില്യൺ ഡോളറിന്റെ റെക്കോർഡ് വിറ്റു വരവു രേഖപ്പെടുത്തിയ തേങ്ങാവെള്ളം ഇപ്പോൾ 9 മില്യണിന്റെ കയറ്റുമതി (2009 -2013) ജേതാവാണ്.
തേങ്ങാവെള്ളത്തിന് (പച്ചത്തേങ്ങയിൽ നിന്നുള്ള വെള്ളം എന്ന നിർബന്ധം ഇല്ലാതെ തന്നെ) ആരോഗ്യ പാനീയം എന്ന നിലയിൽ മികച്ച പരിഗണനയാണ് ലഭിക്കുന്നത്. ബഹുരാഷ്ട്ര കുത്തകകളായ പെപ്സിയും കൊക്കോ കോളയും പോലും തേങ്ങാവെള്ളം പുറത്തിറക്കുന്ന കമ്പനികളുമായി ചേർന്നു പ്രവർത്തിക്കുകയും അവയുടെ ഓഹരികൾ കൈക്കലാക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. കാർബണേറ്റഡ് അല്ലാത്ത ഈ പാനീയത്തിന്റെ ഉയർന്നു വരുന്ന പ്രചാരം എത്രത്തോളമുണ്ടെന്ന് ഇതിൽ നിന്നു മനസ്സിലാക്കാൻ സാധിക്കും. യു. എസ്.ഡി.എ യുടെ നാഷണൽ ന്യൂട്രിയന്റ് ഡാറ്റാബേസിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് തേങ്ങാവെള്ളത്തിൽ വിറ്റാമിനുകൾ മിനറലുകൾ പൊട്ടാസ്യം മാംഗനീസ്സ്, കോപ്പർ, സിങ്ക്, സെലീനിയം, ക്ലോറൈഡുകൾ, കാൽസിയം) 18 അമിനോ ആസിഡുകൾ എന്നിവയുടെ അധികമായ സാന്നിദ്ധ്യം ഉണ്ടെന്നാണ്. ഇവയൊക്കെ വളരെ നേരത്തേ തന്നെ ഞങ്ങളുടെ ഗവേഷണങ്ങളിൽ കൂടി മനസ്സിലായിട്ടുള്ള കാര്യങ്ങളാണ്.
തേങ്ങയുടെ കാമ്പ്
തേങ്ങയുടെ വിവിധ ഭാഗങ്ങളിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കാമ്പ് പലവിധ വ്യാപാര മേഖലകളെ സഹായിച്ചുകൊണ്ട് വിതരണ ശൃംഖലയിൽ ഏറെ ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. തേങ്ങയുടെ ആകെ വിൽപ്പനയിൽ 30 ശതമാനത്തിന് ഹേതുവായ കാമ്പ് ഫിലിപ്പിൻസിന്റെ മൊത്ത കയറ്റുമതി ആദായത്തിന്റെ 94.5 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.
കാമ്പ്, നവീകരിച്ച കാമ്പ്, കൊപ്ര എന്നീ രണ്ട് പാതകളായി തിരിയുന്നു. നിർജ്ജലീകരണം നടത്തിയ തേങ്ങയാണ് നവ കാമ്പിൽ നിന്നുള്ള പ്രധാനമായ ഉത്പന്നം. തേങ്ങാപ്പാൽ, ശുദ്ധമായ വെളിച്ചെണ്ണ, തേങ്ങാപ്പൊടി എന്നിങ്ങനെയുള്ള ഉൽപ്പന്നങ്ങളായാണ് ഇതിന്റെ മൂല്യ വർദ്ധനവ്. വിവിധങ്ങളായ പുതിയതരം ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനാൽ ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് വിസ്തൃതമായ ശൃംഖലയാണ് ഉള്ളത്. തേങ്ങയുടെ ഉപയുക്തമായ ഭാഗങ്ങളിൽ 90 ശതമാനവും കൊപ്രയാക്കി മാറ്റുകയാണ്. പാചക എണ്ണ, മർഗാരിൻ, ബയോഡീസൽ എന്നിങ്ങനെയുള്ള വിവിധങ്ങളായ ഉത്പന്നങ്ങൾക്കായുള്ള അസംസ്കൃത വസ്തുവാണ് വെളിച്ചെണ്ണ.
വിലയിരുത്തൽ
രണ്ടു വർഷത്തെ (2012 - 13) തുടർച്ചയായ മികച്ച് വിളവെടുപ്പിനു ശേഷം തെങ്ങുകൾക്ക് മതിയായ വിശ്രമം നൽകേണ്ടതിനാലും കഴിഞ്ഞ വർഷം ഭീകരമായ യൊലാണ്ട ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം വന്നതിനാലും ഈ വർഷത്തെ ഫിലിപ്പീൻസിന്റെ നാളികേര ഉത്പാദനം കുറവ് ആയിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് താത്ക്കാലികമായ ഒരു തിരിച്ചടി മാത്രമാണ്. ചുഴലിക്കാറ്റിൽ നാശം സംഭവിച്ച തെങ്ങുകൾക്ക് പകരമായി മുന്തിയ തരം പുതിയ തൈകൾ വെച്ചു പിടിപ്പിക്കാൻ സാധിക്കും എന്ന പ്രത്യാശയിലാണ് ഞങ്ങൾ. ഈ പുതിയ തൈകളിൽ നിന്നേ മെച്ചപ്പെട്ട ഉത്പാദനം സാധ്യമാകൂ എന്നാണ് ഞങ്ങൾ വിലയിരുത്തുന്നത്. ശരിയായ കൃഷിയിട സജ്ജീകരണം വഴിയും കൃത്യമായ നടീൽ വ്യവസ്ഥ വഴിയും മെച്ചപ്പെട്ട കൃഷിരീതികൾ വഴിയും ഈ നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തേങ്ങയുടെ മറ്റു ഭാഗങ്ങളുടേയും കൂടി പ്രാധാന്യം മനസ്സിലാക്കുന്നതു വഴി ഈ ഉൽപ്പന്നത്തിന്റെ മൂല്യം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ജൈവ / ഭൗമ വസ്ത്രങ്ങൾ ഉൾപ്പെടെ തൊണ്ടിൽ നിന്നും മികച്ച മൂല്യങ്ങൾ ഉള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് ഫിലിപ്പീൻസിന് ഏറെ പഠിക്കാനുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കും. ജൈവ / ഭൗമ വസ്ത്രങ്ങളുടെ കയറ്റുമതി മേഖലയിൽ ഫിലിപ്പീൻസിന്റെ നില വളരെ താഴെയാണ്. ഉത്പാദനത്തിന്റെ സിംഹഭാഗവും തദ്ദേശീയമായ വിപണി കൈയ്യടക്കുന്നതായിട്ടാണ് കണ്ടു വരുന്നത്. എന്നാൽ ലോകവിപണിയിൽ ഈ ഉത്പന്നങ്ങൾക്കായുള്ള ആവശ്യകത കയറ്റുമതി വ്യവസായത്തിന് പ്രചോദനമാണ്.
വളർന്നുകൊണ്ടിരിക്കുന്ന സാധാരണ ഉൽപ്പന്നങ്ങളെപ്പോലെ തന്നെ തേങ്ങയുടെ പാരമ്പര്യേതര വിഭവങ്ങളും മികച്ച വിപണന സാധ്യതയുള്ളവയാണ്. ശുദ്ധമായ വെളിച്ചെണ്ണ ഇവയിൽ പ്രധാനമാണ്. പ്രതിവർഷം 18 മില്യൺ ഡോളർ സമ്പാദിക്കുന്ന ഈ ഉത്പന്നം മുൻ വർഷം നേടിയത് ഏക്കാളത്തെയും മികച്ച റെക്കോർഡായ 18 മില്യൺ ഡോളർ ആണ്. 2009 ൽ 1,801 മെട്രിക് ടൺ ആയിരുന്ന വെളിച്ചെണ്ണ 2015 ആകുമ്പോഴേക്കും 7,061 മെട്രിക് ടൺ ആകും എന്നാണ് കണക്കാക്കപ്പെടുന്നത്. അൾഷിമേഴ്സ് രോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കാ
തലമുടിക്കും ശിരോചർമ്മത്തിനും ആവശ്യമായ കണ്ടീഷണറുകൾ, സോപ്പ്, ഷാംപൂ, സ്കിൻ ക്രീമുകൾ, ലിപ് ബാമുകൾ തുടങ്ങി നിരവധി ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് ആവശ്യമായ പ്രധാന ഘടകമായും ഇത് ഉപയോഗിക്കപ്പെടാറുണ്ട്. വെളിച്ചെണ്ണ മസാജിനും, ശരീര ലേപനം ആയും വ്യാപകമായി ഉപയോഗിച്ചു വരുന്നു. കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സ് രേഖപ്പെടുത്തിയിട്ടുള്ള നീരയിൽ നിന്നുത്പാദിപ്പിക്കപ്പെടുന്ന പഞ്ചസാര പ്രമേഹ രോഗികളുടെ ഇടയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വിപണിയിൽ സുലഭമായി കണ്ടുവരുന്ന കൃത്രിമ മധുരവസ്തുക്കളെപ്പോലെ ഇപ്പോൾ ചെറിയ പാക്കറ്റുകളിലും തെങ്ങിൻ പഞ്ചസാര ലഭ്യമാണ്.
നീര ചെത്തുന്നത് തേങ്ങയുടെ ഉത്പാദനത്തിനെ പ്രതികൂലമായി ബാധിക്കും എന്ന ഒരു ആശങ്ക നിലവിലുണ്ടായിരുന്നത് ഇപ്പോൾ മാറിയിട്ടുണ്ട്. അനുക്രമമായുള്ള നീരചെത്തും തേങ്ങയുടെ ഉദ്പാദനവും പഞ്ചസാര ഉത്പാദനത്തിനെയും തെങ്ങിന്റെ വിളവെടുപ്പിനെയും സഹായിക്കുന്നു എന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്. തേങ്ങാപ്പൊടിയുടെ കയറ്റുമതി മുൻവർഷം അതിന്റെ ഏറ്റവും മികച്ച റെക്കോർഡായ 1,836 മെട്രിക് ടൺ രേഖപ്പെടുത്തി. ഇത് കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിയായ 921 മെട്രിക് ടണ്ണിനെക്കാൾ രണ്ടിരട്ടിയാണ്. വാർഷിക കയറ്റുമതി വരുമാനം 1.683 മില്യൺ ഡോളർ 2013 ലെ 3.663 മില്യൺ ഡോളറിനേക്കാൾ അധികമാണ്.
പോഷകാഹാരം എന്ന നിലയിലുള്ള പ്രാധാന്യം ഇതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു. 2004 ൽ മെട്രിക് ടണ്ണിന് 626.71 ഡോളർ ആയിരുന്ന ഇതിന്റെ വില മെട്രിക് ടണ്ണിന് 1,000 ഡോളർ എന്നതിൽ നിന്നും 2008 വരെ ഒരു കുറവും ഉണ്ടാക്കിയിട്ടില്ല. അതേ സമയം 2012 ൽ ഏക്കാളത്തെയും മികച്ച റെക്കോർഡായ മെട്രിക് ടണ്ണിന് 2,386.56 ഡോളർ എന്ന നിലയിൽ എത്തുകയും ചെയ്തു.
തേങ്ങാപ്പാൽ എടുത്തതിനു ശേഷം വരുന്ന അവശിഷ്ടമാണ് തേങ്ങാപ്പൊടിയായി മാറുന്നത്. നാരടങ്ങിയ മികച്ച ഒരു ഭക്ഷണ സ്രോതസ്സായ തേങ്ങാപ്പൊടി ബൾക്കിംങ്ങ് ഏജന്റായും, ഫില്ലറ്റുകളായും മറ്റും ഉപയോഗിക്കാവുന്നതാണ്. ചെറിയ അംശം അരിപ്പൊടി, ധാന്യപ്പൊടി, ഗോതമ്പുപൊടി എന്നിവയ്ക്ക് പകരമായും ഉപയോഗിക്കാവുന്നതാണ്. ഫിലിപ്പീൻസ് നാളികേര അതോറിട്ടിയുടെ ഉത്പന്ന വികസന വകുപ്പും ഡിലിമാൻ കോളേജ് ഓഫ് ഹോം ഇക്കണോമിക്സിലെ ഡോ. സോണിയ ഡി. ലിയോണും ചേർന്ന് തേങ്ങാപ്പൊടിയുടെ വിവിധങ്ങളായ ഉപയോഗങ്ങൾക്കാവശ്യമായ സങ്കേതങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു. വെള്ളം ആഗിരണം ചെയ്യാൻ കഴിവുള്ള ഈ പദാർത്ഥം കുഴച്ച മാവിന്റെ അളവും, ബേയ്ക്കു ചെയ്ത് എടുക്കുന്ന ഉത്പന്നങ്ങളുടെ സൂക്ഷിപ്പുകാലവും, മൃദുത്വവും വർദ്ധിപ്പിക്കാൻ ഉപയോഗപ്രദമാണ്.
ഏഷ്യപെസഫിക്കിലെ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളെയപേക്ഷിച്ച്, പശ്ചിമേഷ്യയിലെ ജോർദ്ദാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് ഇതിന്റെ മുഖ്യ ഉപഭോക്താക്കൾ. എന്നാൽ 2009 മുതൽ പശ്ചിമേഷ്യൻ പ്രദേശങ്ങളേക്കാളും കയറ്റുമതിയിൽ മെച്ചപ്പെട്ടു നിൽക്കുന്നത് ആസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളാണ്. ഈ മാറ്റം ഒരുപക്ഷേ അവിടുത്തെ ആളുകളുടെ ആരോഗ്യ ബോധം മൂലമാകാം.
തദ്ദേശ വിപണിയിൽ ബയോഡീസലിന്റെ ഉപയോഗം വർദ്ധിച്ചിരിക്കുന്നതായി കാണാം. ഇത് 2006 ൽ രൂപീകൃതമായ ഫിലിപ്പെൻസ് ബയോഫ്യൂവൽസ് ആക്ടിന്റെ പിൻതുണകൊണ്ടാവാം. 2007 ൽ ഈ ഭേദഗതി നിലവിൽ വന്നശേഷം അതുവരെ തുടർന്നു വന്നിരുന്ന ഡീസലിൽ ബയോഡിന്റെ (ബി 1) ഒരു ശതമാനം മിശ്രണം എന്ന തോത് 2009 ഫെബ്രുവരി ആയപ്പോഴേക്കും 2 ശതമാനം എന്ന രീതിയിൽ ഉയർന്നു. ഇത് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ബയോഡീസൽ ഉള്ള വെളിച്ചെണ്ണയുടെ ഉപയോഗം 134,000 മെട്രിക് ടൺ ആയിട്ടുണ്ട്. ഇപ്പോൾ. മികച്ച കയറ്റുമതി സാധ്യതകൾ ഉള്ള മറ്റ് ഉത്പന്നങ്ങളും ഉണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായേക്കാവുന്ന നാശനഷ്ടങ്ങളും ചില സമയങ്ങളിലെ കുറഞ്ഞ വിളവും ചൂണ്ടിക്കാണിച്ച് പലരും കേര കർഷകരെ പിൻ തിരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഒരിക്കലും വിപണി ഒഴിയാൻ സാധ്യതയില്ലാത്ത ഏക വിളയാണ് നാളികേരം എന്ന തിരിച്ചറിവ് ഉള്ള കാലത്തോളം കേരകൃഷിയിൽ നിന്ന് കർഷകർ പിന്നോക്കം പോകില്ല എന്ന കാര്യം നിശ്ചയമാണ്.