മനു പ്രേം
പ്രോജക്ട് മാനേജർ, നാളികേര വികസന ബോർഡ്, കൊച്ചി - 11
വൈകിട്ട് ഞങ്ങൾ സുഹൃത്തുക്കളുടെ ഗെറ്റ് ടുഗദറാണ്. ആ പാർട്ടിക്കു വേണ്ട വിവിധ നാളികേര വിഭവങ്ങൾ രാവിലെ തന്നെ ഇന്ത്യയിലെ നാളികേര കർഷകരുടെ വെബ്സൈറ്റായ ഡബ്ല്യു ഡബ്ല്യു ഡബ്ല്യു ഡോട് നാളികേര കർഷകർ ഡോട് കോമിൽ ലോഗ് ഇൻ ചെയ്ത് ഓർഡർ നൽകി. ഇനി വിഭവങ്ങൾ കൃത്യസമയത്ത് വീട്ടിലെത്തിക്കൊള്ളും. സമാധാനമായിരിക്കാം.
ലളിതമായ ഭാഷയിൽ പറഞ്ഞാൽ ഇന്റർനെറ്റും മൊബെയിൽ ഫോണും ചേർന്ന് പൊതു സമൂഹത്തിൽ പ്രത്യേകിച്ച് സാധനങ്ങളുടെയും സേവനത്തിന്റെയും മേഖലയിൽ വരുത്തിയ വൻ മാറ്റത്തിന്റെ ഒരു ഉദാഹരണമാണിത്. ഓൺലൈനിൽ സാധനങ്ങളുടെ വിലനിലവാരം പരിശോധിക്കാതെയുള്ള ഷോപ്പിങ്ങിനെകുറിച്ച് ആലേചിക്കാനേ ഇന്ന് സാധിക്കില്ല. ഒരു പതിനഞ്ച് വർഷം മുമ്പ് ഇങ്ങനെയായിരുന്നില്ല. വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വിലവിവരങ്ങൾ ഒരെറ്റ മൗസ് ക്ലിക്കിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്
ഇന്റർനെറ്റ് എന്ന ഇലക്ട്രോണിക് ശ്രൃംഖല ഉപയോഗിച്ച് സാധനങ്ങളുടെയും സേവനങ്ങളുടെയും ക്രയവിക്രയം, പണം, വിവരങ്ങൾ എന്നിവയുടെ കൈമാറ്റം തുടങ്ങിയവ നടത്തുന്നതിനാണ് ഇ- കോമേഴ്സ് അഥവാ ഇ ബിസിനസ് എന്നു പറയുന്നത്. സാധനങ്ങളുടെയും സേവനങ്ങളുടെയും ഇന്റർനെറ്റ് വഴിയുള്ള ക്രയവിക്രയത്തിന് ഇ-റിട്ടെയിലിംങ്ങ് എന്നോ ചുരുക്കപ്പേരായി ഇ-ടെയിലിംങ്ങ് എന്നോ ആണ് ഉപയോഗിക്കുക. ഇടപാടുകൾ ബിസിനസും ബിസിനസും (ബി2ബി) ബിസിനസും കൺസ്യുമറും (ബി2സി) കൺസ്യുമറും കൺസ്യുമറും (സി2സി) കൺസ്യുമറും ബിസിനസും (സി2ബി) തമ്മിൽ ആകാം. ഇ-ടെയിലിങ് എന്നാൽ ബി2സി ഇടപാടുകളാണ്.
ഇ - കോമേഴ്സ് ഇന്ത്യയിൽ
ഇന്ത്യയിൽ ഇ - കോമേഴ്സ് ഇപ്പോഴും അതിന്റെ ശൈശവാവസ്ഥയിലാണ്. പക്ഷെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ രംഗത്തെ അഭിമാനകരമായ പ്രകടനമാണ് നാം കാഴ്ചവയ്ക്കുന്നത്. ഏതാണ്ട് 35 ശതമാനമാണ് വളർച്ച - അതായത്, 2009 ലെ 3.8 ബില്യൺ ഡോളറിൽ നിന്ന് 2013 ൽ 12.6 ബില്യൺ ഡോളറിലെത്തിയിരിക്കുന്നു നാം. ഇന്ന് ഇ - കോമേഴ്സ് ഇന്ത്യയിലും ഒരു യാഥാർത്ഥ്യമാണ്. ഇതിന്റെ പ്രയോജനം മനസിലായതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഈ പ്ലാറ്റ്ഫോം ഇന്ന് ഷോപ്പിങ്ങിനായി ഉപയോഗിക്കുന്നത്. അഞ്ചു ദശലക്ഷം ഇന്റർനെറ്റ് കണക്ഷനുകളാണ് 2013 ൽമാത്രം ഇന്ത്യയിൽ നൽകിയത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2013 ൽ തന്നെ 213 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കൾ ഇവിടെ ഉണ്ടായിരുന്നു. ഈ പുതിയ അഞ്ചു ദശലക്ഷം ഉപയോക്താക്കളിൽ ഭൂരിപക്ഷവും മൊബെയിൽ ഫോണിലാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. ഇന്ത്യയിലെ ഉപഭോക്താക്കളുടെ മനശാസ്ത്രം ശരിക്കു പഠിക്കുകയും അവരുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്താൽ ഇവിടെ ഇ - ടെയ്‌ലിങ്ങിന് അനന്തമായ സാധ്യതകളാണ് ഉള്ളത്. ഏറ്റവും ഉത്തമ ഉദാഹരണം പണകൈമാറ്റം തന്നെ. രാജ്യത്ത് എത്രയധികം ആളുകളാണ് ക്രെഡിറ്റ് കാർഡുകൾ വഴി ഈ സംവിധാനം ഇന്ന് ഉപയോഗിക്കുന്നത്.
ഗോാഗിൾ ഇന്ത്യ 2013 ൽ സർവെയിലൂടെ ചില ഉത്പ്പന്നങ്ങളുടെ ഓൺ ലൈൻ വ്യാപാരക്കണക്ക് ശേഖരിക്കുകയുണ്ടായി.
1. ഇൽക്ട്രോണിക്സ് ഉത്പ്പന്നങ്ങൾ34%
2. വസ്ത്രങ്ങൾ 30%
3. പുസ്തകങ്ങൾ 15%
4. സൗന്ദര്യ സംവർധകങ്ങൾ 10%
5. വീട്ടുപകരണങ്ങൾ 6%
6. മരുന്നുകൾ 3%
7. കുഞ്ഞുങ്ങൾക്കുള്ള സാധനങ്ങൾ 2%
ഈ വിഭാഗത്തിൽ മുന്നിൽ നിൽക്കുന്നത് ഇലക്ട്രോണിക് ഉത്പ്പന്നങ്ങളാണ്. എങ്കിലും വാങ്ങലിന്റെ ഇടവേളകൾ നോക്കിയാൽ മുന്നിൽ വസ്ത്രങ്ങൾ( 34%) സൗന്ദര്യസംവർധകങ്ങൾ(33%) എന്നിവയാണ്. ഇൽക്ട്രോണിക് സാധനങ്ങൾ അതിനും താഴെയാണ് (28%). ആളുകൾ സാധനങ്ങൾ അന്വേഷിക്കുന്നത് അവർക്ക് ആവശ്യമുള്ളതുകൊണ്ടാണ്.
പുത്തൻ പ്രവണതകൾ
കഴിഞ്ഞ രണ്ടു വർഷമായി പുസ്തകങ്ങൾ വസ്ത്രങ്ങൾ എന്നിവയുടെ പുതുമയാർന്ന ധാരാളം പതിപ്പുകൾ വിപണിയിൽ എത്തുന്നുണ്ട്. ഇപ്പോൾ ഫ്ലിപ്കാർട്ട്, ആമസോൺ, സ്നാപ്ഡീൽ പോലുള്ള ഇന്ത്യയിലെ ഇ-കോമേഴ്സ് ഭീമന്മാർ വൻ നഗരങ്ങളിൽ നിന്ന് അവരുടെ പ്രവർത്തന മേഖല ചെറു പട്ടണങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ ചെറു പട്ടണങ്ങളിൽ നിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും. നിത്യോപയോഗ സാധനങ്ങളാണ് ഇ-ലോകത്തിൽ ഏറ്റവും പ്രബലൻ. പുനെയിൽ വീട്ടമ്മമാരുടെ ഷോപ്പിംങ്ങിനെ ഡാൽ.കോമും, പുനെ എക്സ്പ്രസ്.കോമും ചേർന്ന് പുനർ നിർവചിച്ചിരിക്കുകയാണ്. വീട്ടിൽ ടെലിവിഷൻ കാണുന്നതിനിടെ ഒരു മൗസ് ക്ലിക്ക്. ആവശ്യമുള്ള സാധനങ്ങൾ അവ എന്തുമാകട്ടെ, അരി, ഗോതമ്പ്, ഉപ്പ്, പഞ്ചസാര മുതൽ സേഫ്റ്റി പിൻ വരെ വീട്ടുവാതിൽക്കൽ എത്തും. ഈ സംവിധാനം ഇതാ, കൊച്ചിയിൽ വരെ എത്തിക്കഴിഞ്ഞു. കുറച്ച് ഉപഭോക്താക്കളുടെ മാത്രം ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് ധാരാളം വെബ്സൈറ്റുകൾ ബാല്യദശയിൽ ഇവിടെ ഇ - ബിസിനസിൽ മുന്നേറുന്നുണ്ട്. അനതിവിദൂര ഭാവിയിൽ ഇവരെല്ലാം വൻ സംരംഭങ്ങളായി മാറും. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെ ഉണ്ട്. പുനെയിൽ നടക്കുമെങ്കിൽ പിന്നെ എന്തുകൊണ്ട് കൊച്ചിയിൽ ആയിക്കൂട. ഇന്ത്യയിലെമ്പാടുമുള്ള ഇ - നഗരങ്ങളുടെ പ്രവണതയാണിത്.
ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, പുസ്തകങ്ങൾ എന്നിവയാണ് ഈ പ്രവണതയുടെ മുമ്പേ നടക്കുന്നത്. സൗന്ദര്യ സംവർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, മരുന്ന് , കഞ്ഞുങ്ങൾക്കാവശ്യമുള്ള വസ്തുക്കൾ എല്ലാം കൂടി ഓൺലൈനിൽ അന്വേഷിക്കപ്പെടുന്നത് 21 ശതമാനം മാത്രം. നമ്മുടെ നാളികേര ഉത്പ്പന്നങ്ങൾ നെറ്റിലേയ്ക്കു വന്നാൽ ഈ പറഞ്ഞ ഉത്പ്പന്നങ്ങളുടെ എല്ലാം മുകളിൽ വരും ഡിമാന്റ്. അതുകൊണ്ട് നാളികേര ഉത്പാദക കമ്പനികൾ അവരുടെ ഉത്പ്പന്നങ്ങളുമായി ഓൺലൈനിലേയ്ക്ക് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നാളികേര ഉത്പാദക കമ്പനികൾ ഓൺലൈനിൽ
ലോകത്തിലെ ഏറ്റവും വലിയ റിടെയിൽ ശ്രൃംഖല വാൾമാർട്ടിന്റേതാണ്. പക്ഷെ ഏറ്റവും രസകരമായ വസ്തുത വാൾമാർട്ട് ഒരൊറ്റ ഉത്പ്പന്നം പോലും സ്വന്തമായി ഉത്പ്പാദിപ്പിക്കുന്നില്ല എന്നതത്രെ. ഒന്നു മാത്രം അവർ ചെയ്തു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ആഗോള സപ്ലൈ ചെയിൻ ഉണ്ടാക്കി. വിതരണക്കാർ, കച്ചവടക്കാർ, ഉപഭോക്താക്കൾ എന്നിവർക്കിടയിൽ തിരശ്ചീനമായി സഹകരിക്കുകയും അതിലൂടെ അവർക്ക് മൂല്യവർധനവ് ലഭ്യമാക്കുകയും മാത്രമാണ് സപ്ലൈ ചെയിൻ ചെയ്യുക. എല്ലാ മേഖലകളിലും എല്ലാ സാങ്കേതിക വിദ്യകളിലും വാൾമാർട്ട് മുന്നിലാണ്. അവരുടെ സംഭരണശാലകൾ സ്ഥാപിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളുടെയും സംസ്കാരങ്ങൾ അവർ മനസിലാക്കിയിട്ടുണ്ട്. ലോകത്തിൽ അവരുടെ സപ്ലൈ ചെയിനിനെ വെല്ലാൻ മറ്റൊന്നില്ല. അത്രയ്ക്കും ആധുനികമാണത്.
നിങ്ങൾ ആലിബാബ ഡോട് കോമിൽ ഒന്നു ലോഗിൻ ചെയ്തു നോക്കൂ. ഇന്ത്യയിലെ മുഖ്യ നാളികേര ഉത്പാദക സംസ്ഥാനങ്ങളിൽ നിന്നുള്ള നാളികേരവും അതിന്റെ വിലയും മറ്റു വിശദാംശങ്ങളും അവിടെ നിങ്ങൾക്കു ലഭിക്കും. അപ്പോൾ ഇവിടെ കേരളത്തിലെ നാളികേര ഉത്പാദക കമ്പനികളുടെ കൺസോർഷ്യത്തിന് എന്തൊക്കെ ചെയ്യാനാവും. എന്തുകൊണ്ട് അവർക്ക് ഒരു വെബ്സൈറ്റ് തുടങ്ങിക്കൂടാ.ഒരു ഓൺലൈൻ വിപണി ആരംഭിച്ചുകൂടാ. ഈ ഓൺലൈനിൽ കൂടി ഒരു ഉപഭോക്താവ് ഓർഡർ നൽകിക്കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ അയാളുടെ വീട്ടുപടിക്കൽ നീര എത്തുന്ന കാര്യം ഒന്ന് ആലോചിച്ചു നോക്കൂ. നമുക്ക് വൈവിധ്യമാർന്ന ഉത്പ്പന്നങ്ങളുടെ വൻ ശ്രേണി തന്നെയുണ്ട്. അതുകൊണ്ട് വിപണിയുടെ എല്ലാ ആനുകൂല്യങ്ങളും നേടാൻ നാം ഉടൻ പരിശ്രമം ആരംഭിക്കണം. സംസ്ഥാനത്ത് ഇപ്പോൾ സ്ഥാപിതമായിരിക്കുന്ന കർഷകരുടെ കമ്പനികൾ വഴി മികച്ചതും അനുദിനം വളരുന്നതുമായ ഒരു നാളികേരഉത്പാദക വിതരണ ശ്രൃംഖല നമുക്കുണ്ട്. നാം ഒന്നേ ചെയ്യേണ്ടതുള്ളു, ഈ കമ്പനികളെ ചങ്ങല പോലെ ഒന്നു കൂട്ടിയോജിപ്പിക്കണം. ഉത്പ്പന്നങ്ങൾ കൃഷിയിടങ്ങളിൽ നിന്ന് സപ്ലൈ ലൈനിലേയ്ക്ക് എത്തിക്കുന്നതിന് വാഹനസൗകര്യത്തോടുകൂടിയ ഗതാഗത സംവിധാനം വേണം .
ഈ മേഖലയിൽ ലോകത്തിലെ തന്നെ അതികായന്മാരായ ആമസോൺ ഡോട് കോം അവരുടെ സേവനം ഉള്ള രാജ്യങ്ങളിലുടനീളം സംഭരണശാലകളും അതിവേഗ ഗതാഗത സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ് നാം തുടങ്ങുന്നത്. ഇന്ന് നമുക്ക് കേരളത്തിൽ വിവിധ കേന്ദ്രങ്ങളിലായി കമ്പനികളുടെ രൂപത്തിൽ പതിമൂന്ന് സംഭരണശാലകൾ ഉണ്ട്. ഇവയുടെ എണ്ണം ഇനിയും വർധിക്കും. തൃത്താല നാളികേര കൂട്ടായ്മയിലെ ഓരോ ഉത്പാദക സംഘങ്ങളും അവരുടെ മേഖലയിലെ ഉപഭോക്താക്കളുടെ നാളികേര ഉത്പ്പന്ന ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ ശേഷിയുള്ള സ്വതന്ത്ര യൂണിറ്റുകളായി മാറുന്ന കാലത്തിനുവേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്. ഈ സംഘങ്ങളുടെയും ഫെഡറേഷനുകളുടെയും വിശാലമായ ശ്രൃംഖല നമ്മുടെ എല്ലാ ഗ്രാമങ്ങളിലും എത്തണം. അതാണ് സമ്പൂർണമായ വിതരണ ശ്രൃംഖല. എപ്പോഴും ശക്തമായ പശ്ചാത്തലം നാം ഒരുക്കണം. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും സാങ്കേതിക വിദ്യയ്ക്കും ഒപ്പം നിൽക്കുന്ന ആധുനിക സംവിധാനങ്ങൾ നാം ഒരുക്കന്ന വിതരണ ശ്രൃംഖലയ്ക്കും ഉണ്ടായിരിക്കണം.
ഇന്ന് ഫ്ലിപ്കാർട്ടിന് ഇ - കാർട്ടും, ആമസോണിന് ആമസോൺ ലൊജിസ്റ്റിക്സും ഉണ്ട്. എന്നാൽ തുടക്കത്തിൽ ഇതൊന്നും അവർക്ക് ഉണ്ടായിരുന്നില്ല. മറ്റ് ഗതാഗത സംവിധാനങ്ങളെയാണ് ഇവരെല്ലാം ആശ്രയിച്ചിരുന്നത്. കാലക്രമത്തിൽ അവർ വാഹനങ്ങളും ഗതാഗത സംവിധാനങ്ങളും സ്വന്തമാക്കി. അപ്പോൾ വിതരണം വേഗത്തിലായി, അതനുസരിച്ച് വരുമാനവും ലാഭവും വർധിച്ചു, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായി, വിപണിയിൽ അവരുടെ മൂല്യം വർധിച്ചു. നമുക്ക് കമ്പനികളും ഫെഡറേഷനുകളും സോസൈറ്റികളും എന്ന പ്രവർത്തന സംവിധാനം നിലവിലുണ്ട്. ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നമുക്ക് സാധിക്കും. നമ്മുടെ ഭൂരിഭാഗം ഉത്പ്പന്നങ്ങളും ദീർഘമായ സൂക്ഷിപ്പുകാലമുള്ളവയാണ്.എന്നാ
ഭാവി പ്രതീക്ഷകൾ
നമ്മുടെ കമ്പനികൾക്ക് ശക്തമായ സാമ്പത്തിക ഭദ്രത നേടാൻ അധിക കാലമൊന്നും വേണ്ടിവരില്ല. കയറ്റുമതി വിപണിയിലെ മുന്തിയ വിഹിതം ഇവരുടേതായി മാറാൻ അധികനാൾ കാത്തിരിക്കേണ്ടതില്ല. വിതരണ ശ്രൃംഖലയുടെ കാര്യത്തിൽ ലോകത്തിലെ വൻ കമ്പനികളുമായിട്ടായിരിക്കും ഇവ മത്സരിക്കുക. അപ്പോഴേയ്ക്കും ആഭ്യന്തര വിപണി അവർ പിടിച്ചടക്കിയിരിക്കും. നിലവാരമുള്ള ഉത്പ്പന്നങ്ങളുടെ വിൽപനയിലൂടെ കമ്പനികൾ വൻ വരുമാനമുണ്ടാക്കും. പരസ്യം, വിപണനം, പായ്ക്കിംങ്ങ് രൂപകൽപന തുടങ്ങിയ കാര്യങ്ങളിലായിരിക്കും കമ്പനികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം. അപ്പോൾ ഫ്ലിപ് കാർട്ട്, ആമസോൺ തുടങ്ങിയ ഇന്ത്യയിലെ ഇ-ടെയ്‌ലിംങ്ങ് ഭീമന്മാർ അവരുടെ വിപണിയിൽ നമ്മുടെ ഉത്പ്പന്നങ്ങൾ ഉൾപ്പെടുത്താൻ പരസ്പരം മത്സരിക്കും.
ഒരു വാഹനത്തിന്റെ ശബ്ദം. ഇതാ രാവിലെ നൽകിയ ഓർഡർ അനുസരിച്ചുള്ള വിഭവങ്ങൾ കമ്പനിയുടെ വാഹനത്തിൽ എത്തുന്നു. വാച്ചിൽ നോക്കി. സമയം അഞ്ച് ആയതേയുള്ള. എന്തൊരു കൃത്യനിഷ്ഠ!!