ശ്രീദേവി നായർ
വസന്തങ്ങളുടെ ബീജം ഒരോ സത്രീയും പേറുന്നുണ്ട്.
ആണിന്റെ സാമിപ്യമില്ലെങ്കിലും കുന്തിയെപ്പോലെ,
സൂര്യനെയും കാറ്റിനെയും പ്രണയിച്ചു പ്രസവിക്കണം.
ഒരു കര്‍ണ്ണ്നെ പ്രസവിക്കാന്‍ ഏത് സത്രീയാണ് മോഹിക്കാത്തത്?
സൂര്യന്റെ ഭാര്യയാകാന്‍, ഒരു നിമിഷമെങ്കിലും മോഹിക്കരുതോ???വരുണനും അഗ്നിയുമെല്ലാം നല്ല കന്യകമാരെ,
സത്രീകളെ അന്വേഷിക്കുന്നതു കേട്ടു.
പ്രായം നോക്കാതെ ഉള്ളിലെ കന്യകയെ
വരുണനും അഗ്നിക്കുമായി സമര്‍പ്പിക്കുവാന്‍ മോഹം!
വരുണന്റെയും അഗ്നിയുടെയും കുട്ടികളെ
പ്രസവിക്കാനും, വളര്‍ത്താനും, പെണ്ണിന്റെ
ഉള്ളില്‍ ഈ പ്രക്രതി ദൈവങ്ങളുടെ ബീജമുണ്ട്!