ശ്രീജിത്ത് മൂത്തേടത്ത്
An intellectual man can be a good man. But he can easly be a rouge”
Dr. B.R. Ambedkar.
വിജ്ഞാനം അഥവാ അറിവ് എന്നത് വെളിച്ചമാണ് എന്നാണ് നമ്മുടെ സങ്കൽപം. അത് അജ്ഞാനത്തിന്റെ തിമിരത്തെ അകറ്റി മുന്നോട്ടുള്ള കാഴ്ചയെ കൂടുതൽ പ്രാപ്തമാക്കുന്നു. ഭാരതീയ തത്വചിന്തപ്രകാരം ജ്ഞാനം ബ്രഹ്മമാണ്. 'പ്രജ്ഞാനം ബ്രഹ്മഃ' എന്ന ഐതരേയോപനിഷത്തിൽ പറയുന്നു. ഐതരേയം 'ഋഗ്വേദ'വുമായാണ് കൂടുതൽ അടുത്തുനിൽക്കുന്നത് എന്നതിൽനിന്നും ഏറ്റവും പ്രാചീനമായ തത്വചിന്താ പ്രസ്ഥാനത്തിൽത്തന്നെ ജ്ഞാനത്തെ ബ്രഹ്മമായി അഥവാ ഈശ്വരനായി കാണുന്ന സമ്പ്രദായം ഭാരതത്തിൽ നിലവിലുണ്ടായിരുന്നുവേന്നുവേണം മനസ്സിലാക്കാൻ. 'തമസോമാ ജ്യോതിർ ഗമയ' എന്ന് ബൃഹദാരണ്യകവും പറയുന്നു.
പക്ഷെ വിജ്ഞാനം അല്ലെങ്കിൽ വിജ്ഞാനത്തിന്റെ ഉപയോഗവും കൈവശം വെക്കലും ഇരുതലമൂർച്ചയുള്ള ആയുധമായി പ്രാചീനം മുതൽ ആധുനികം വരെ ലോകക്രമത്തിൽ ഭവിച്ചിട്ടുണ്ട് എന്നത് ഒരു കേവല യാഥാർത്ഥ്യമാണ്. ആധുനിക ശാസ്ത്ര ജ്ഞാനവും, സാങ്കേതികത്തികവും, ആയുധ നൈപുണിയും, കച്ചവട തന്ത്രവും കൈവശമുള്ള രാജ്യങ്ങൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ ലോകത്തെ വിരൽത്തുമ്പിൽ നിയന്ത്രിക്കുന്നത് നമുക്ക് അനുഭവവേദ്യമായ കാര്യമാണല്ലോ.
അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കു നയിക്കുന്ന, ബ്രഹ്മം തന്നെയായ ജ്ഞാനം എങ്ങിനെ ആധിപത്യത്തിന്റെയും, അടിച്ചമർത്തലിന്റെയും, ആയുധമായി ഭവിച്ചു എന്നതിന്റെ ഭാരതീയ സാമൂഹിക വ്യവസ്ഥയിലെ മേധാവിത്വത്തിന്റെ ചരിത്രവഴികളിലൂടെയുള്ള ഒരു എളിയ അന്വേഷണത്തിനുള്ള ശ്രമമാണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്.
ഡോ. ബി. ആർ. അംബേദ്കറുടെ വാക്കുകൾ തന്നെ ശ്രദ്ധിക്കൂ : ?ബ്രാഹ്മണർ ആദ്യകാലം മുതൽത്തന്നെ ഉയർന്ന വിദ്യാഭ്യാസമുള്ളവരും, മേധാവികളും, പക്ഷെ അതിലധികം സ്വാർത്ഥരുമാണ്. അവരനുഭവിച്ച അധികാരങ്ങളും അവകാശങ്ങളും അവരെ കൂടുതൽ സ്വാർത്ഥമതികളാക്കുകയും അവരുടെ വിദ്യാഭ്യാസം സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിനു പകരം പിന്നോട്ടടിപ്പിക്കുകയുമാണുണ്ടാ
ജാതീയത ഭാരതീയ സമൂഹത്തിന്റെ ഭാഗമായിത്തീരുന്നത് പിൽക്കാല വേദകാലഘട്ടത്തിന്റെ അന്ത്യപാദത്തിലാണെന്ന് ചരിത്രകാരൻമാർ പറയുന്നു. തൊഴിൽ വിഭജനമെന്ന സാമൂഹിക വ്യവസ്ഥയിലാരംഭിച്ച ചാതുർവ്വർണ്യ വ്യവസ്ഥ പിന്നീട് പാരമ്പര്യാധിഷ്ഠിതമായ ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥയായി പരിണമിക്കുകയായിരുന്നുവല്ലോ.
?ചാതുർവർണ്ണ്യം മയാ സൃഷ്ടം
ഗുണ കർമ്മ വിഭാഗശഃ?
എന്ന് ഭഗവത്ഗീതയ#ുടെ നാലാമദ്ധ്യായമായ ജ്ഞാനകർമ്മ സംന്യാസയോഗത്തിൽ പറയുന്നു. അതായത് ഗുണത്തന്റെയും, കർമ്മത്തിന്റെയും അടിസ്ഥാനത്തിലുണ്ടായിരുന്ന ചാതുർവർണ്ണ്യ വ്യവസ്ഥ ഗീതാ കാലഘട്ടത്തിനും ശേഷമാണ് പാരമ്പര്യാടിസ്ഥാനത്തിൽ ജനനത്തിന്റെ അടിസ്ഥാനത്തിലേക്കു മാറിയതെന്നുവേണം മനസ്സിലാക്കുവാൻ. ന്യൂനപക്ഷമായിരുന്ന ഉയർന്ന ജാതിക്കാരുടെ കൈയ്യിൽ താഴ്‌ന്ന ജാതിക്കാരെ അടിച്ചമർത്തി ഭിരിക്കുന്നതിനുപയോഗിച്ചിരുന്ന പ്രധാന ആയുധം മേധാവിത്വം (മേധയുടെ ആധിപത്യം) ആയിരുന്നു. അറിവ്/ബൗദ്ധിക നിലവാരം ആണ് മേധയുടെ അടിസ്ഥാനം. അറിവ് ബൗദ്ധിക നിലവാരം ഉയർത്തുന്നു. അറിവുള്ളവർ അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ളവർ ഉയർന്ന മേധയുള്ളവർ ആണെന്നർത്ഥം. മേധ ആധിപത്യത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടപ്പോൾ ആധിപത്യം നിലനിർത്താനായി മറ്റുള്ളവരെ അറിവിൽ നിന്നും അകറ്റിനിർത്തുവാനുള്ള ശ്രമങ്ങളും ആസൂത്രണം ചെയ്യപ്പെട്ടു. ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥയുടെ നിർമ്മാണം ഈ കുടിലമായ മേധയുടെ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായി സംഭവിച്ചതാണ്.
അറിവിന്റെ കൈവശം വെക്കലിലൂടെ മേധാവികൾ ആയിമാറിയ ബ്രാഹ്മണർ പൗരോഹിത്യ വേലയും, അനുബന്ധ ചര്യകളും, ഏറ്റെടുക്കുകയും, അറിവിന്റെ ഉപയോഗം താരതമ്യേന അത്യാവശ്യമല്ലാതിരുന്ന കായിക ശേഷി കൂടുതൽ ആവശ്യമുള്ള രാജ്യരക്ഷ, ക്രമസമാധാന പാലനം, കച്ചവടം, കാർഷിക വൃത്തി, മറ്റ് നിർമ്മാണ - കൈത്തൊഴിലുകൾ തുടങ്ങിയവ ചെയ്യുന്നതിനായി സമൂഹത്തിലെ മറ്റു വിഭാഗങ്ങളെ ചുമതലപ്പെടുത്തുകയുമാണുണ്ടായത്
മേൽപ്പറഞ്ഞ സാമൂഹ്യ വ്യവസ്ഥയുടെ നിർമ്മാണം നടന്നത് വളരെ പെട്ടെന്നായിരുന്നില്ലെങ്കിലും, ചരിത്രത്തിലെ അന്നേവരെയുണ്ടായിരുന്ന സാമൂഹ്യവത്കരണപ്രക്രിയക്കാവശ്
മേധയുള്ളവൻ അല്ലെങ്കിൽ അറിവുള്ളവൻ പറയുന്നതാണ് ശരി എന്ന ഒരു ധാരണ അറിവിനെ ആദരിച്ചിരുന്ന അടിയാളരാക്കപ്പെട്ട മനുഷ്യ വിഭാഗത്തിന്റെ മനസ്സിലും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ബ്രാഹ്മണനായ മേധാവി നിർദ്ദേശിച്ച കാർഷിക രീതികളും, ജീവിത രീതികളും, ആചാര പദ്ധതികളും ആണ് ശരിയായതെന്നും, അറിവില്ലാത്ത അടിയാളർ ചെയ്യുന്നതെല്ലാം ശരിയല്ലാത്തവയും ആണെന്ന പൊതുബോധമുണ്ടായിത്തീർന്നത്. ബ്രാഹ്മണരാവട്ടെ, തങ്ങൾ പാരമ്പര്യമായി കൈമാറിവന്ന വൈദികജ്ഞാനം ഉപയോഗിച്ച് ശരിയായതെന്ന രീതിയിൽ സാമാന്യവത്കൃതമായ ചര്യകൾ പൊതുബോധത്തിനു മുന്നിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇവിടെ മനസ്സിലാക്കപ്പെടേണ്ട രസകരമായ വസ്തുത ബ്രാഹ്മണർ അവരുടെ മേധാവിത്വത്തിനായി ഉപയോഗിച്ചിരുന്ന വൈദിക ജ്ഞാനം യഥാർത്ഥത്തിൽ അവരുടേതായിരുന്നില്ലെന്നതാണ്.
കാനനച്ഛായയിൽ, പ്രകൃതിയുടെ ഗന്ധം നുകർന്ന്, ഏകാന്തമായ ധ്യാനങ്ങളിൽ മുഴുകി ആത്മാന്വേഷണങ്ങളിലൂടെ, മനസ്സിന്റെ അഗാധതലങ്ങളിൽനിന്നും കണ്ടെത്തിയെടുത്തത്തായിരുന്നു യഥാർത്ഥത്തിൽ വൈദിക ജ്ഞാനം. ആരായിരുന്നു മുനിമാർ? അവരുടെ സാമൂഹ്യ പദവി എന്തായിരുന്നു? ഇതൊന്നും ആർക്കും നിശ്ചയമില്ല. ഏതായാലും ജന്മംകൊണ്ട് ആരും മുനിമാരായതായി എവിടെയും പ്രസ്താവിക്കപ്പെട്ടതായി കാണുന്നില്ല. പ്രകൃതിരമണീയമായ വനാന്തരങ്ങളിൽ പ്രകൃതിനിയമങ്ങളോടിണങ്ങി ജീവിച്ച്, പ്രകൃതിയുടെ സംഗീതത്തിൽ മനസ്സർപ്പിച്ച്, പ്രകൃതിയുടെ ചലനങ്ങളെയും, സ്വഭാവത്തെയും അടുത്തറിഞ്ഞ് കണ്ടെടുത്ത ആദിമ ജ്ഞാനം തീർച്ചയായും ജ്ഞാനതപസ്സിന്റെ സൃഷ്ടിയായിരുന്നു. ഈ തപസ്വികൾ പലപ്പോഴും ലൗകികങ്ങളിൽ നിന്നും, ലൈംഗികങ്ങളിൽ നിന്നും പൂർണ്ണമായും അകന്നു നിൽക്കാനൊന്നും മിനക്കെട്ടിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ. ലൈംഗിക നിയന്ത്രണം ജ്ഞാനാന്വേഷണ തപസ്സന്ദർഭങ്ങളിൽ മാത്രമായിരുന്നു പാലിക്കപ്പെട്ടിരുന്നത് എന്നു കാണാവുന്നതാണ്. അത് ഏകാഗ്രതയ്ക്കു വേണ്ടി മാത്രമായിരിക്കാം. അല്ലാത്തയവസരങ്ങളിൽ പ്രകൃതിയുടെ നിയമങ്ങൾ ഒന്നുപോലും തെറ്റിക്കാതെ മറ്റെല്ലാ ജീവികളെയും പോലെ മൈധുനവും ആഘോഷിച്ചിരുന്നു മുനിമാർ എന്നതിന് ഇതിഹാസപുരാണ കഥനങ്ങളിലെ ഉദാഹരണങ്ങൾ ധാരാളമാണല്ലോ രാമായണ രചയിതാവായ വാത്മീകി കാട്ടാളനായിരുന്നുവേന്നും, പ്രകൃതിയുമായിണങ്ങിക്കഴിഞ്ഞ്, രണ്ടു മരങ്ങൾക്കിടയിൽ മരങ്ങളെ ജപിച്ച്, ധ്യാനം ചെയ്ത്, മണ്ണിനാൽ മൂടിപ്പോകപ്പെട്ടപ്പോൾ മരത്തിൽനിന്നും രാമനെന്ന രൂപകത്തെ കണ്ടെടുത്ത് കാവ്യവൃത്തി ചെയ്താണ് വാത്മീകി കവിശ്രേഷ്ഠനായതെന്നും പറയപ്പെടുന്നു. കാട്ടാളനാണ് മുനിയായതെന്നർത്ഥം. ഇതിഹാസത്തിലെ പതിരുകൾ തല്ലിക്കൊഴിച്ചാൽ നമുക്കു മുന്നിൽ അനാവൃതമായിവരുന്ന യാഥാർത്ഥ്യവും ഇതാണ്.
വേദങ്ങളെ നാലായി ചിട്ടപ്പെടുത്തുകയും, മഹാഭാരതം രചിക്കുകയും ചെയ്ത വേദവ്യാസമുനി മത്സ്യഗന്ധിയായ കടത്തുകാരിയിൽ പരാശരമുനിക്കു തോന്നിയ അനുരാഗത്തിൽ പിറന്ന മകനാണ്. കടത്തുതോണിയിൽ വച്ച് കടത്തുകാരിയോട് കാമം തോന്നിയ പരാശരമുനി തന്റെ ലൈംഗിക തൃഷ്ണ മറച്ചുവെക്കുന്നില്ല. നേരെ സ്ത്രീയോട് നിന്നെ പ്രാപിക്കാനെനിക്ക് മോഹമുണ്ടെന്നു പറയുകയും, ഭർതൃമതിയല്ലാത്തതിനാൽ കന്യകാത്വം നഷ്ടപ്പെടില്ലെങ്കിൽ .ലൈംഗികവേഴ്ചയ്ക്ക് തയ്യാറാണെന്ന് സ്ത്രീയും പറയുന്നു. അവിടെയൊന്നും ഒരു തരത്തിലുമുള്ള സദാചാരത്തിന്റെ പ്രശ്നമുദിക്കുന്നതേയില്ല. ആ കാലഘട്ടത്തിലെ സദാചാരമതായിരുന്നുവേന്നുവേണം കരുതുവാൻ. രതിമേളനത്തിന് വിജനമായ ദ്വീപ് തെരഞ്ഞെടുക്കപ്പെടുകയും അവിടെത്തന്നെ ജന്മം കൊണ്ട കൃഷ്ണദ്വൈപായനനായ (കറുത്ത നിറമുള്ള ദ്വീപ് വാശി) വ്യാസൻ ജന്മംകൊണ്ട് ബ്രാഹ്മണനല്ലെന്ന് നിശ്ചയം. വിവാഹേതര ബന്ധങ്ങളിലുണ്ടാവുന്ന കുട്ടികളെ പിഴച്ചുണ്ടായവർ എന്നാണല്ലോ ഇന്നത്തെ പൊതുബോധം വിളിക്കുന്നത്. അത്തരത്തിൽ ഒരു മുനിക്ക് കടത്തുകാരിയിൽ ദ്വീപിൽവച്ച് പിഴച്ചുണ്ടായ മകൻ രചിച്ച അല്ലെങ്കിൽ ചിട്ടപ്പെടുത്തിയ വേദങ്ങളെയാണ് പിന്നീട് ബ്രാഹ്മണ പുരോഹിതർ കൈവശപ്പെടുത്തി, മറ്റു ജനവിഭാഗങ്ങളിൽനിന്നും അകറ്റിപ്പിടിച്ച്, താഴ്‌ന്ന ജാതിക്കാരൻ വേദം ശ്രവിക്കാനിടയായാൽ പോലും ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്ന നിയമമുണ്ടാക്കിയത് എന്നത് വിരോധാഭാസമാണ്. ഇത്തരത്തിലുള്ള നിരവധി വിരോധാഭാസങ്ങൾ ഈ വഴികളിൽ നമുക്കു ദർശിക്കാനുമാവും.
നാമറിയുന്ന ഇതിഹാസകർത്താക്കളായ രണ്ടുപേരും, വാത്മീകിയും, വ്യാസനും ബ്രാഹ്മണരായിരുന്നില്ലെന്നത് മുകളിൽ വിവരിച്ചതിൽനിന്നും വ്യക്തമാവുന്നു. മേധാവിത്വത്തിന്റെ അടിസ്ഥാനമായ വേദങ്ങൾ രചിച്ച മുനിമാരും, അവ ചിട്ടപ്പെടുത്തിയ വേദവ്യാസനും ജന്മനാ ബ്രാഹ്മണപുരോഹിതരല്ല എന്നും വ്യക്തം. ഉപനിഷദ്കാരൻമാരുടെയും, ബ്രാഹ്മണകാരൻമാരുടെയും, ആരണ്യകകാരൻമാരുടെയും ജാതി നമുക്ക് വ്യക്തമല്ല എന്നതിൽനിന്നും ഏതെങ്കിലും ജാതിയിൽ ജനിച്ചതുകൊണ്ടായിരുന്നില്ല ഇവരൊന്നും തന്നെ വേദ, ബ്രാഹ്മണ, ഉപനിഷദ്, ആരണ്യക സൃഷ്ടിക്കായി കാനനം പൂകിയത്. പകരം അടങ്ങാത്ത ജ്ഞാന തൃഷ്ണയ്ക്കായിരുന്നു.
മനസ്സിലാക്കാൻ കഴിയുന്നത്, മുനിപ്രോക്തങ്ങളായ വേദങ്ങളെ അഥവാ പ്രകൃതിയിൽനിന്നും മനനം ചെയ്തെടുത്ത ജ്ഞാനത്തെ മോഷ്ടിച്ചെടുക്കുകയായിരുന്നു ബ്രാഹ്മണർ. ഈ ജ്ഞാനചോരണത്തിനു ശേഷം മോഷണമുതൽ സ്വന്തമാണെന്നഭിമാനിക്കുകയും, മറ്റുള്ളവരിൽനിന്നുമകറ്റിപ്പിടി
വേദങ്ങളുടെ പൗരോഹിത്യ വ്യാഖ്യാനമോ പരപ്രാണ പ്രവേശമോ ആണല്ലോ ബ്രാഹ്മണങ്ങൾ. ബ്രാഹ്മണങ്ങളുടെ ചിട്ടവട്ടങ്ങൾ പരിശോധിച്ചാൽ കാനനവാസത്തിനും, ഗ്രാമവാസത്തിനും ശേഷമുള്ള നഗരവാസത്തിനനുഗുണമായ രീതിയിൽ സൃഷ്ടിക്കപ്പെട്ടതാണെന്നു മനസ്സിലാക്കാം. നാഗരികതയുടെ ബ്രാഹ്മണങ്ങളിൽ നിന്നും വനനീലിമയുടെ പവിത്രതയിലേക്കുള്ള തിരിച്ചുപോക്കായിരുന്നു ആരണ്യകങ്ങളെങ്കിലും ആത്മാന്വേഷണത്തിനുള്ള ഉപാധികളായിരുന്നു ഉപനിഷത്തുക്കളെങ്കിലും, അവയെയൊക്കെ തമസ്കരിക്കുകയോ, പാർശ്വവത്കരിക്കുകയോ ചെയ്തുകൊണ്ട് വൈദികജ്ഞാനത്തിന് യജ്ഞാനുബദ്ധമായ, ആചാരാനുഷ്ഠാന ബദ്ധമായ ഒരു തിരിഞ്ഞ വഴി വെട്ടിയെടുക്കുവാൻ സാധിച്ചു, ആധിപത്യ മനോഭാവികളായ പൗരോഹിത്യ ബ്രാഹ്മണർക്ക് എന്നുവേണം മനസ്സിലാക്കുവാൻ.
വനാന്തരങ്ങളിൽ പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന മുനിമാർ ലഭ്യമാവുമായിരുന്ന എല്ലാവിധ സൗകര്യങ്ങളും ഉപേക്ഷിച്ചുകൊണ്ടായിരുന്നു ജീവിച്ചിരുന്നത് എന്നു ഇതിഹാസ പരാമർശിതരായ മുനിമാരുടെ ജീവിതം പറയുന്നു. അവർക്കുണ്ടായിരുന്ന ജ്ഞാനത്തിനനുസരിച്ച് അല്ലെങ്കിൽ ആ ജ്ഞാനം ഉപയോഗിച്ച് നാഗരികരായ രാജാക്കൻമാരെക്കാൾ ഉയർന്ന സുഖലോലുപത അനുഭവിക്കുവാനവർക്കു സാധിക്കുമായിരുന്നു. പകരം ജ്ഞാനാന്വേഷണത്തിനു മാത്രമായിരുന്നു അവർ പ്രാമുഖ്യം നൽകിയിരുന്നത് എന്നും മനസ്സിലാക്കാം. വിശ്വാമിത്രനും, യാജ്ഞവത്ക്യനുമൊക്കെ സർവ്വതുമുപേക്ഷിച്ച് ജ്ഞാനം പൂകാനിറങ്ങിപ്പുറപ്പെട്ടവരായിരു
മേധാവിത്വത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ട അറിവിനെ ബഹുഭൂരിപക്ഷത്തിൽനിന്നും അകറ്റി, അതിനെ അതിമഹദ് വത്കരിക്കുകയും, ഭയാശങ്കകൾ സൃഷ്ടിക്കുകയും, തദ്വാരാ ദിവ്യത്വം കൽപിക്കുകയും ചെയ്തിരുന്നുവേങ്കിലും അതിനേക്കാളേറെ അപകടകരമായ വസ്തുത അതിനെ കുറഞ്ഞതോതിലുള്ള സംരക്ഷണം പോലും അസാധ്യമാക്കും വിധത്തിൽ മൃതപ്രായമാക്കിത്തീർത്തു എന്നതാണ്. ജൈവമായ ജ്ഞാനത്തെ കാറ്റും വെളിച്ചവും കടക്കാത്തവിധം ബന്ധനസ്ഥമാക്കി അജൈവമാക്കിത്തീർത്തു എന്ന അത്യന്തം ഗുരുതരമായ അപരാധം ചെയ്യപ്പെട്ടു എന്നർത്ഥം.
ആദ്യകാലങ്ങളിൽ മേൽ പ്രസ്താവിക്കപ്പെട്ടതുപോലുള്ള പൗരോഹിത്യത്തിനും, മേധാവിത്വത്തിനും വേണ്ടിയാണെങ്കിൽപ്പോലും ജ്ഞാനമാർഗ്ഗത്തിൽ ഒരു വ്യാഖ്യാന ശ്രമം നടന്നിരുന്നു. പക്ഷെ പിന്നീട് അതുണ്ടായില്ല എന്നത് വളരെ ദയനീയമായ വസ്തുതയാണ്. മനനമോ, വ്യാഖ്യാനമോ, പുതിയ അന്വേഷണങ്ങളോ ഇല്ലാത്തവിധം, വെറും നാവിൽനിന്നും നാവിലേക്കുള്ള ഓത്ത് മാത്രമായി അവ പരിണമിച്ചു. ഓതിക്കനും പഠിതാവിനും അർത്ഥവ്യാഖ്യാനങ്ങൾ സാധ്യമായിരുന്നില്ല. വെറും ചർവ്വിത ചർവ്വണങ്ങൾ മാത്രം. അതേവരെ ആധിപത്യത്തിനു വേണ്ടിയുള്ള മേധ അല്ലെങ്കിൽ അറിവ് എവിടെയോ കാലവഴികളിൽ നഷ്ടപ്പെട്ടുപോയി. പകരം നാട്യങ്ങൾ മാത്രം ബാക്കിയായി. കസ്തൂരി വഹിക്കുന്ന കഴുതയെപ്പോലെ ബ്രാഹ്മണർ തങ്ങൾ വഹിക്കുന്നത് എന്താണെന്ന ബോധ്യം പോലുമില്ലാതെ, മറ്റുള്ളവരിൽനിന്നുമകറ്റിപ്പിടി
ഇതോടൊപ്പം സമാന്തരമായി സംഭവിച്ചുകൊണ്ടിരുന്ന മറ്റൊരു പ്രക്രിയയും ഇവിടെ പ്രസ്താവ്യമാണെന്നു തോന്നുന്നു. മുനിപ്രോക്തങ്ങളായ വൈദികജ്ഞാനം മോഷ്ടിക്കപ്പെടുകയോ, കവരപ്പെടുകയോ ചെയ്തിരുന്നുവേങ്കിലും കാനനവാസികളായ മുനിമാരുടെ യഥാർത്ഥ പരമ്പരയെന്നു പറയാവുന്ന പാർശ്വവത്കരിക്കപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന അടിയാള ജനതയുടെ പ്രകൃതിയോടും, ജീവിതയാതനകളോടും, മണ്ണിനോടുമുള്ള നിരന്തര സമ്പർക്കത്തിലൂടെയും, അന്വേഷണത്തിലൂടെയും വികസിച്ചുവന്നിരുന്ന മറ്റൊരു ജ്ഞാനവഴി ചരിത്ര താളുകളിൽ സൂക്ഷിച്ചു നോക്കിയാൽ കാണുവാനാവും. നാട്ടറിവുകൾ എന്നാണവ പൊതുവേ അറിയപ്പെടുന്നത്. നാട്ടുപാട്ടുകളിലും, നാട്ടുപേച്ചുകളിലും, ഉൾച്ചേർന്നിരിക്കുന്ന ഈ ജ്ഞാനഗരിമയെ വേണ്ടരീതിയിൽ ചിട്ടപ്പെടുത്തുവാനും, കരുതി സൂക്ഷിക്കുവാനും മറ്റൊരു വ്യാസമുനി അടിയാളരുടെയിടയിൽ പിന്നീടുണ്ടാവാതിരുന്നത് ബ്രാഹ്മണർ അവരുടെ മേൽ പ്രയോഗിച്ചിരുന്ന മേധാവിത്വത്തിന്റെ പ്രഹരത്താലായിരിക്കണം. അല്ലെങ്കിൽ മേധാവിത്വമുള്ള, അറിവുള്ള ബ്രാഹ്മണർ പറയുന്നതാവും ശരി എന്നു വിശ്വസിച്ച അറിവുള്ളവനെ ബഹുമാനിക്കുന്ന പാരമ്പര്യമുള്ള അടിയാളവർഗ്ഗത്തിന്റെ പൊതുബോധം അവർ അനുഭവത്തിലൂടെ സ്വാംശീകരിച്ചെടുത്ത നാട്ടറിവുകൾ ബ്രാഹ്മണ പുരോഹിതരുടെയത്രയും ശരിയായതല്ല എന്നവർ ധരിച്ചിരിക്കണം. നേരത്തെ പറഞ്ഞതുപോലെ ഈ നാട്ടറിവുകളും, ശേഖരിക്കപ്പെടുകയും ചിട്ടപ്പെടുത്തപ്പെടുകയും ചെയ്യാത്തതുകൊണ്ട് പലതും കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയിക്കഴിഞ്ഞുവേന്നത് യാഥാർത്ഥ്യമാണ്. അടിയാളർക്ക് ജ്ഞാന സമ്പാദനമെന്ന വൃത്തി അനുവദനീയമല്ലാതിരുന്നതും, അവരിൽ ചുമത്തപ്പെട്ട വിശ്രമമില്ലാത്ത ജോലിഭാരവും, ജീവസന്ധാരണത്തിനായുള്ള പോരാട്ടങ്ങൾക്കിടയിലും ഈ നാട്ടറിവുകൾ ശേഖരിക്കപ്പെടാതെ പോവുകയായിരുന്നു.
രണ്ടുതരത്തിലുള്ള ജ്ഞാനവഴികളും, അതായത് വൈദിക ജ്ഞാനവഴിയും, നാട്ടറിവ് ജ്ഞാനവഴിയും രണ്ടുതരത്തിൽ നഴ്ടപ്പെട്ടുപോയ ശൂന്യതയിലേക്കാണ് വൈദേശിക മേധയുടെ കടന്നുവരവും ആധിപത്യവും സംഭവിച്ചതു. പോർച്ചുഗീസ് ഭാഷയിലൂടെയും, ഡച്ചു ഭാഷയിലൂടെയും പിന്നീട് ഇംഗ്ലീഷ് ഭാഷിയിലൂടെയും കടന്നുവന്ന പുതിയ മേധാവിത്വത്തിനുമുന്നിൽ നമ്മുടെ തദ്ദേശീയമായ സംസ്കാരത്തെയും, അറിവുവഴികളെയും അടിയറവെക്കുന്നതിലേക്ക് ഇത് വഴിതെളിയിച്ചു. വിദേശീയരുടെ വികസിത ശസ്ത്രവിദ്യയ്ക്കുമുന്നിലും, സാങ്കേതികത്തികവിനും മുന്നിൽ പിടിച്ചു നിൽക്കാൻ നമ്മുടെ ഭരണാധികാരികൾക്ക് സാധിച്ചില്ല. ജാതീയമായി രാജ്യരക്ഷാ ചുമതല വഹിച്ചിരുന്ന ക്ഷത്രിയർക്ക് മുനിപ്രോക്തങ്ങളായ വേദങ്ങളിൽ പരാമർശിതമായിരുന്നുവേന്നു പറയപ്പെടുന്ന വൈമാനിക ശാസ്ത്രവും, അഗ്നിവിദ്യയും, ഗോപ്യമായ മറ്റു ശസ്ത്രവിദ്യകളും അപ്രാപ്യമായിരുന്നുവല്ലോ. ഫലമോ, വൈദേശിക മേധാവിത്വം ജ്ഞാന, ക്ഷാത്ര, വൈശിക രംഗങ്ങളെയാകെ കൈയ്യടക്കുകയും, ആയിരത്താണ്ടുകൾ കൊണ്ട് നാമാർജ്ജിച്ചെടുത്ത ജ്ഞാനവഴികളും അതു പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിച്ചെടുത്ത സാംസ്കാരികത്തനിമയും ജീവിതരീതിയുമൊക്കെത്തന്നെ വൈദേശിക മേധാവിത്വത്തിനുമുന്നിൽ പൊടിഞ്ഞുപോവുകയും, നമ്മുടെ നാട്ടിലെ എല്ലാ വിഭാഗങ്ങളും - അതേവരെ മേധാവികളും, അടിയാളരുമായിരുന്നവരുമെല്ലാം ഒരുമിച്ച് വൈദേശിക മേധാവിത്വത്തിനുമുന്നിൽ അടിയാളരാക്കപ്പെടുകയായിരുന്നു. രാജ്യത്ത് ക്ഷത്രിയർ കയ്യടക്കിവച്ച രാജ്യ സമ്പത്തും, വൈശ്യരുടെ കൈവശമുണ്ടായിരുന്ന കച്ചവടസമ്പത്തും, ബ്രാഹ്മണർ ഗോപ്യമാക്കിവച്ചിരുന്ന ജ്ഞാനസമ്പത്തുമുൾപ്പെടെ വിലപിടിപ്പുള്ളതൊക്കെ കൊള്ളചെയ്യപ്പെട്ടു. ഇന്ന് ഇംഗ്ലണ്ടിലേയും, അമേരിക്കയിലേയും, സർവ്വകലാശാലകളുടെയും, ഗവേഷണ സ്ഥാപനങ്ങളുടെയും, ശാസ്ത്രസ്ഥാപനങ്ങളുടെയും, ആർക്കൈവുകളിൽ സൂക്ഷിക്കപ്പെട്ടിരിക്കുകയാണ് നമ്മുടെ ഋഷിപ്രോക്തങ്ങളായ ജ്ഞാനശേഖരങ്ങളും, അൽപമെങ്കിലും ശേഖരിക്കപ്പെട്ടു ചിട്ടപ്പെടുത്തപ്പെട്ട നമ്മുടെ നാട്ടറിവുശേഖരവുമൊക്കെ. അന്തർദ്ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിലൂടെ അവർ ഈ ജ്ഞാനങ്ങളുടെ മേൽ അവകാശമുറപ്പിച്ചുകഴിഞ്ഞു.
ഇവിടെ ചിന്തനീയവും, രസകരവുമായ മറ്റൊരു വസ്തുത വൈദേശിക ശക്തികളായ ബ്രിട്ടീഷുകാർ അവരുടെ മേധാവിത്വത്തിനു കാരണമായ ശാസ്ത്രജ്ഞാനവും, സാങ്കേതികജ്ഞാനവും ഭാഷാജ്ഞാനവും നമ്മുടെ ബ്രാഹ്മണമേധാവികൾ ചെയ്തതുപോലെ അത്രയും ഗോപ്യമാക്കിവച്ചിരുന്നില്ലയെന്
ചരിത്രത്തിന്റെ ഗതിയിൽ അറിവ്/ജ്ഞാനം/മേധ പല രീതിയിൽ പലപ്പോഴായി ആധിപത്യത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇവയൊക്കെത്തന്നെ ഒരുപക്ഷെ കാലഘട്ടത്തിന്റെ സൃഷ്ടിയാണെന്ന് നാം ഇന്നു നിൽക്കുന്ന സാമൂഹിക തലത്തിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും പറയുമായിരിക്കും. എങ്കിലും ചരിത്ര വഴികളിൽ സ്ഥാപിക്കപ്പെട്ട മേധയുടെ ആധിപത്യങ്ങൾക്ക് വിധേയരാവേണ്ടിവന്ന മഹാഭൂരിപക്ഷം വരുന്ന വിധേയ ജനതദി ഇന്നും പഴയ മേധാവിത്വത്തിന്റെ നിഴലിൽ കഴിയുന്നുവേന്നതും യാഥാർത്ഥ്യമാണ്. ചരിത്രത്തിൽ നീതി നടപ്പിലാക്കപ്പെടണമെങ്കിൽ തീർച്ചയായും മുൻ ഗതിയുടെ തിരിച്ചൊഴുക്കോ, അല്ലെങ്കിൽ സാർവ്വ ലൗകികമായ രീതിയിൽ എല്ലാവരിലും മേധാകാരണങ്ങളുടെ വിതരണമോ സംഭവിക്കേണ്ടതുണ്ട്.