25 Nov 2015

ശേഷിപ്പ് /കവിത

ശ്രീകല. കെ. വി

കോഴിത്തലകള്‍ ഓരോന്നും വെട്ടിമാറ്റിയയിടത്തുനിന്നും
മുളച്ചുകൊണ്ടേയിരുന്നു.,
വേണ്ടെന്നു വെയ്ക്കാന്‍ പഠിയ്ക്ക...!
ഓരോന്നും സ്വയം അറുത്തുമാറ്റി
വീണ്ടും അടുത്തതു്..,
മുളച്ചവ ഓരോന്നും വേണ്ടന്നു വയ്കാന്‍ ശീലിച്ചു..
അങ്ങിനെ ഒരു ദിവസം കുട്ടനിറയെ തലകളുമായി
അച്ചനും അമ്മയും പുറത്തേയ്ക്കു നടന്നു.
അതിലിരുന്നു ഓരോതലയും
പാട്ടുപാടുകയും ചിലവ ചിരിക്കുകയും
പലരീതിയില്‍ കരയുകയും ചെയ്തുകൊണ്ടിരുന്നു.
മുറ്റത്തു ചികഞ്ഞു കൊണ്ടിരുന്ന ശേഷിച്ച ശരീരം
കണ്ണു കാണുന്നതായും കേള്‍ക്കുന്നതായും
കരുതി അഭിമാനത്തോടെ ധൃതിയില്‍ ജീവിച്ചു.
പിന്നെ.,
തീന്‍ മേശയില്‍ ശുഷ്ക്കിച്ച ശരീരം
വെന്തു കറിയായി പരിഷ്കൃതയായി
സ്വന്തം രുചിയറിയില്ലെന്നറിയാതെ..
അലംകൃതയായി..
അപ്പോഴാണു മടിക്കുത്തില്‍ നീന്നും
അരിഞ്ഞു വച്ച ബോധങ്ങള്‍ മുറ്റത്തു
വിതറി സമരക്കാര്‍ ഉറക്കെ വിളിച്ചത്
കോഴി ബാ ബാ.. ബാ..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...