മനോജ്.എസ്
വെൺതിങ്കൾ വാനിലുദിച്ചുയർന്നു
ഒരു നിശാഗന്ധി കൺതുറന്നു
ഒരുപാടുമോഹങ്ങൾ ഉള്ളിലൊതുക്കി
ഒരുനല്ലനാളേയ്ക്കായ് കാത്തിരുന്നു
കൺതടംനനയുന്ന കാഴ്ചകളൊക്കെയും
കാലത്തിൻ വികൃതികളായ് ഗണിച്ചു
സുന്ദരസുരഭിലമോഹങ്ങളൊക്കെയും
അന്ധകാരത്തിലമർന്നുപോയ്
ഞാനും അന്ധകാരക്കുണ്ടിലാണ്ടുപോയി
ഇന്നലേക്കണ്ടൊര സൂര്യമുഖങ്ങളിൽ
കലികാല ദേവൻ കളംവരച്ചൊന്നു
രിയാടുവാൻതാമസമെന്താണ്
കർമ്മ ബന്ധങ്ങൾ മറന്നുപോയോ?
ജന്മാന്തരപകബാക്കിയാണോ
രക്തബന്ധങ്ങളൊ പൊൻപണക്കിലുക്കങ്ങൾ
മനുഷ്യബന്ധങ്ങളെതൂക്കുംതുലാസുകൾ
ചന്ദനംചാർത്തിത്തുടങ്ങിയബന്ധങ്
അന്തകരൂപംധരിച്ചുനിൽപ്പു
ഇനിയൊരുനന്മപുലർന്നിടുമോ?
ഒരുനല്ലകാലം ഭവിച്ചീടുമോ?
ഒരുനാളിൽ ദേവനവതരിക്കും
ആ നാളിൽ നന്മ പുനർജനിക്കും
ഞാനാ ദേവന്റെ കാൽക്കൽ വീഴും
പൊൻകരം നീട്ടിയെൻ മുണ്ടകസ്ഥാനത്തെ
ആ ദിവ്യരൂപൻ പവിത്രമാക്കും
ആ നേരം കേൾക്കും അശരീരിവാക്യം
നീ കാത്തിരുന്നൊരീ തിരുനാളിതാ...