8 Jul 2011
നാടകം കഴിയുമ്പോൾ
പി.സി.സുദർശൻ
അണിയറയിൽ
വേഷംകെട്ടിയൊരുക്കുന്നുണ്ട്
നടനത്തിൽ മിടുക്കരെ
അരങ്ങിൽ ആടിത്തിമിർക്കാൻ
ഒന്നാം മണിമുഴങ്ങുമ്പോൾ
വെളിച്ചം ഇരുട്ടാകും.
കനത്ത നിശ്ശബ്ദതയിൽ
രണ്ടാം മണിമുഴങ്ങുമ്പോൾ
തിരശ്ശീല ഉയർന്നുപൊങ്ങും
പിന്നെ നമ്മൾ ചിരിക്കും.
പിന്നെ കരയും
കരച്ചിൽ പൊട്ടിച്ചിരിയാകും
പൊട്ടിച്ചിരി കൂട്ടക്കരച്ചിലാകും
അവസാനം നമ്മൽ
ചിരിച്ച് ചിരിച്ച്
കരഞ്ഞ് കരഞ്ഞ് മരിക്കും.
എല്ലാം കഴിഞ്ഞ് ഇരുട്ട് വെളിച്ചമാകുമ്പോൾ
മൈതാനം നിറയെ ശവങ്ങൾ കാണും.
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...