എസ്സാർ ശ്രീകുമാർ
പട്ടണത്തിലെ പ്രധാന തെരുവിൽ വെട്ടിവീഴ്ത്തപ്പെട്ട തലയറ്റ കബന്ധത്തിന്റെ കരച്ചിൽ അല്ല, അലർച്ച:
"നാടുനന്നാക്കാൻ പുറപ്പെട്ട അതിമോഹത്തിന്റെ അന്ത്യം നശിച്ച വർഗചിന്ത. ഒരു ഉറുമ്പിനെപ്പോലും ഈ കൈകൾകൊണ്ട് ഇതുവരെ ഞാൻ കോന്നിട്ടില്ല".
അരുകിൽ കിടന്ന തലയുടെ മറുമൊഴി: "ഇവരല്ലെങ്കിൽ നമ്മൾ വിശ്വസിക്കുന്ന പ്രസ്ഥാനം ഇതുതന്നെ ചെയ്യും, എന്തായാലും ഇവിടെ നമ്മൾ ഇങ്ങനെ വേർപിരിയേണ്ടവർ."
"കൂടിനിൽക്കുന്ന സുഹൃത്തുക്കളെ, പറ്റുമെങ്കിൽ ഈ ഉടലിന് ഒരു കഴുതയുടെ തല ചേർത്തുവയ്ക്കൂ..." കബന്ധം ആക്രോശിച്ചു.